»   » ഇന്ത്യയില്‍ കാല് കുത്തില്ലെന്ന് പറഞ്ഞ നടിയ്ക്ക് വേണ്ടിയാണോ മലയാളി കാത്തിരുന്നത്! കള്ളക്കഥ ഇതിനാണോ?

ഇന്ത്യയില്‍ കാല് കുത്തില്ലെന്ന് പറഞ്ഞ നടിയ്ക്ക് വേണ്ടിയാണോ മലയാളി കാത്തിരുന്നത്! കള്ളക്കഥ ഇതിനാണോ?

By: Saranya KV
Subscribe to Filmibeat Malayalam
ഇന്ത്യയില്‍ കാലുകുത്തില്ലെന്ന് മിയ ഖലീഫ | filmibeat Malayalam

ചങ്ക്‌സിന്റെ രണ്ടാം ഭാഗമായ ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷനിലേയ്ക്ക് മുൻ പോണ്‍താരം മിയ ഖലീഫ എത്തുന്നു എന്നറിഞ്ഞതുമുതല്‍ കേരളത്തിലെ ചര്‍ച്ച മുഴുവന്‍ മിയയെക്കുറുച്ചായിരുന്നു. എന്നാല്‍ സിനിമാ പ്രേമികള്‍ക്ക് നിരാശ ഉണ്ടാക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.

ബാബു ആന്റണി പ്രണയിച്ചത് ചാര്‍മിളയെ അല്ല, പ്രണയം മറ്റൊരാളോട്! വെളിപ്പെടുത്തലുമായി ബാബു ആന്റണി!!

മിയയുടെ വക്താവിനെ ഉദ്ദരിച്ച് ബോളിവുഡ് ലൈഫ് ആണ് നടി മലയാളത്തിലേക്ക് ഇല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാത്രമല്ല 2015 ല്‍ നടി ഇന്ത്യയില്‍ കാലുകുത്തില്ലെന്ന് പറഞ്ഞിരുന്നതാണ്. അന്ന് ട്വിറ്ററിലൂടെയാണ് നടി തുറന്ന് സംസാരിച്ചിരുന്നത്. പക്ഷെ ഇന്ത്യയില്‍ കാല് കുത്തില്ലെന്ന് പറഞ്ഞ നടി മലയാളത്തിലേക്ക് വരുമെന്ന തരത്തില്‍ വാർത്ത വന്നത് എങ്ങനെയാണെന്നാണ് ഇപ്പോഴുയരുന്ന ചോദ്യം.

മിയ ഖലീഫ

ലോകത്തെ ഏറ്റവും വിലയേറിയ പോണ്‍ താരമായിരുന്നു മിയ ഖലീഫ. സണ്ണി ലിയോണിനെ പോലെ ആ മേഖലയില്‍ നിന്നും മാറിയ നടി പിന്നീട് നടിയായും മാധ്യമ പ്രവര്‍ത്തകയായും മാറുകയായിരുന്നു.

ബിഗ് ബോസിലേക്ക് വരുന്നു?

മിയ ഖലീഫ മലയാളത്തിലേക്ക് വരുന്നു എന്ന് പറഞ്ഞത് പോലെ തന്നെയായിരുന്നു നടി ബിഗ് ബോസില്‍ പങ്കെടുക്കാന്‍ വരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ താന്‍ ഇന്ത്യയില്‍ കാല് കുത്തില്ലെന്ന് നടി തുറന്ന് പറയുകയായിരുന്നു.

മിയയുടെ പഴയ ട്വീറ്റ്


കാര്യങ്ങള്‍ ഇങ്ങനെ വ്യക്തമാക്കാം. ഞാന്‍ ഒരിക്കലും ഇന്ത്യയില്‍ കാലുകുത്തുന്നില്ല. അത് കൊണ്ട് ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് താന്‍ താല്‍പര്യം പ്രകടിപ്പിച്ചെന്ന രീതിയില്‍ പറയുന്നവര്‍ അത് തിരുത്തുകയാണ് വേണ്ടതെന്നുമായിരുന്നു 2015 ല്‍ പുറത്ത് വിട്ട ട്വീറ്റിലൂടെ നടി പറഞ്ഞിരുന്നത്.

ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷന്‍


ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ചിത്രമായിരുന്നു ചങ്ക്‌സ്. ബോക്‌സോഫീസില്‍ ചിത്രം ഹിറ്റാവുകയും ചെയ്തു. ചങ്കസിന്റെ രണ്ടാംഭാഗമാണ് ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷന്‍. 2018ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

വിവാദങ്ങളുടെ തുടക്കം


ഒമര്‍ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് മിയ എത്തുന്നു എന്നായിരുന്നു വാര്‍ത്ത. പിന്നീട് മിയ വരുന്നു, വരുന്നില്ല എന്നിങ്ങനെയുള്ള ചര്‍ച്ചകളായിരുന്നു. എന്നാല്‍ അങ്ങനെ ഒരു തീരുമാനം ഇനിയും വന്നിട്ടില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞതിന് പിന്നാലെയാണ് നടിയുടെ വക്താക്കള്‍ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുന്നത്.

നടിയുടെ തിരക്കുകളാണ് കാരണം- ഒമര്‍ലുലു


ക്യാരക്ടര്‍ റോളിലാണ് മിയ ചിത്രത്തിലത്തുന്നത് എന്നായിരുന്നു സംവിധായകന്‍ ഒമര്‍ലുലു വാര്‍ത്തകളോട് പ്രതികരിച്ചത്. എന്നാല്‍ മിയയുടെ മറ്റ് തിരക്കുകളാണ് തടസ്സമെന്നും അതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി തന്നെ ഉറപ്പ് വരുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് ബോളിവുഡില്‍ നിന്നും വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് മിയയുടെ പ്രതിനിധികള്‍ രംഗത്തെത്തിയിരിക്കുന്നത്.

മലയാളത്തിലേക്കില്ല

മിയയുടെ പ്രതിനിധികളാണ് വാര്‍ത്ത നിഷേധിച്ചുകൊണ്ട് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. മിയ മലയാളത്തിലേക്ക് വരുന്നതുമായി ബന്ധപെട്ട് യാതൊരു തരത്തിലുമുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടില്ല എന്നാണ് പ്രതിധികള്‍ പറയുന്നത്.

പ്രമോഷന്റെ ഭാഗമോ?

2018ല്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ പ്രമോഷനുവേണ്ടിയാണ് സംവിധായനും അണിയറപ്രവര്‍ത്തകരും കള്ള പ്രചരണങ്ങള്‍ നടത്തുന്നത് എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.എന്തു തന്നെയായലും ഒരാഴ്ചക്കുള്ളില്‍ മികച്ച പ്രമോഷനാണ് ചങ്ക്‌സ് 2.ദി കണ്‍ക്ലൂഷന് ലഭിച്ചിരിക്കുന്നത്.

സിനിമാപ്രേമികള്‍ക്ക് നിരാശ

മിയ ഖലീഫ എത്തുന്നു എന്നറിഞ്ഞതുമുതല്‍ മലയാളികളുടെ ചര്‍ച്ചകള്‍ മുഴുവന്‍ താരത്തെക്കുറിച്ചായിരുന്നു. എന്നാല്‍ ലോകത്തിലെ ഏറ്റവും വിലയേറിയ പോണ്‍താരം മലയാളത്തിലേക്ക് വരുന്നില്ല എന്ന വാര്‍ത്ത നിരാശയോടെയാണ് മലയാളികള്‍ സ്വീകരിച്ചത്.

  English summary
  Mia Khalifa is not starring in any Indian film
  Please Wait while comments are loading...

  Malayalam Photos

  Go to : More Photos

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam