»   » മൈക്കല്‍ ജാക്‌സന്റെ പൂവണിയാതെ പോയ സ്വപ്നം

മൈക്കല്‍ ജാക്‌സന്റെ പൂവണിയാതെ പോയ സ്വപ്നം

Posted By:
Subscribe to Filmibeat Malayalam
Michael Jackson
ലോകം മുഴുവല്‍ ആരാധകരുണ്ടായിരുന്ന പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സന് നടക്കാതെ പോയ ഒരാഗ്രഹമുണ്ടായിരുന്നത്രെ. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് വാങ്ങി സൂപ്പര്‍ ഹീറോ ചിത്രങ്ങളില്‍ അഭിനയിക്കാന്‍. അദ്ദേഹത്തിന്റെ മുന്‍ മനേജര്‍ ഡയറ്റര്‍ വെയ്‌സറാണ് ഇതിഹാസ താരത്തിന്റെ പൂവണിയാതെ പോയ സ്വപ്നത്തെ കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തിയത്.

സൂപ്പര്‍ ഹീറോ ചിത്രങ്ങളില്‍ അയേണ്‍മാനാണ് മൈക്കല്‍ ജാക്‌സനെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്നതത്രെ. വെള്ളിത്തിരയില്‍ അയേണ്‍മാനായി പ്രത്യക്ഷപ്പെടാന്‍ ജാക്‌സണ്‍ ഏറെ ആഗ്രഹിച്ചിരുന്നു. അതിനു വേണ്ടി ഒരു സ്റ്റുഡിയോ തുടങ്ങുന്ന കാര്യവും അദ്ദേഹം പദ്ധതിയിട്ടിരുന്നതായി ഡയറ്റര്‍ വെയ്‌സര്‍ വെളിപ്പെടുത്തി. എന്നാല്‍ 1990 ല്‍ ജാക്‌സനെതിരെ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ആ സ്വപ്നത്തെ പാടെ കരിച്ചുകളയുകയായിരുന്നു.

മൈക്കില്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന മിറര്‍ വാര്‍ത്തകളിലൂടെയാണ് വിവാദത്തിന് തുടക്കം കുറിച്ചത്. പിന്നീട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ജാക്‌സന്‍ വലിയ തോതില്‍ പണം മുടക്കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2009 ലാണ് ജാക്‌സന്‍ ലോകം മുഴുവന്‍ വരുന്ന അദ്ദേഹത്തിന്റെ ആരാധകരില്‍ തീരാ നഷ്ടംതീര്‍ത്ത് ജീവിതത്തോട് വിടപറഞ്ഞത്. മരണകാരണം വ്യക്തമല്ലെങ്കിലും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ചകളും ഇന്നും ആരാധകര്‍ക്കിടയില്‍ സജീവമാണ്.

English summary
According to Jackson's former manager Dieter Weisner, the King of Pop wanted to buy Universal Pictures- the then owners of Marvel universe- and use them to leverage rights to star in superhero movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam