»   » മരിച്ചും സമ്പാദിക്കുന്നവരില്‍ ജാക്‌സണ്‍ മുന്നില്‍

മരിച്ചും സമ്പാദിക്കുന്നവരില്‍ ജാക്‌സണ്‍ മുന്നില്‍

Posted By:
Subscribe to Filmibeat Malayalam

മരിച്ച് മണ്ണോട് മണ്ണ് ചേര്‍ന്നിട്ടും മൈക്ക്ള്‍ ജാക്‌സണ്‍ ആരാധകലക്ഷങ്ങളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ് അമേരിക്കയിലെ ഫോര്‍ബസ് മാസിക തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ട്. ശവകുടീരങ്ങളില്‍ നിന്നും ജാക്‌സണ്‍ സമ്പാദിക്കുന്നത് ദശലക്ഷങ്ങളാണ്.

ഫോര്‍ബസ് മാസിക തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഒരു വര്‍ഷം മാത്രം ജാക്‌സണ്‍ സമ്പാദിച്ചത് 160 ദശലക്ഷം ഡോളറാണ്. ജീവിച്ചിരിക്കുന്ന പല പ്രശസ്തരും സ്വപ്‌നം കാണുന്നതിലുമപ്പുറമാണ് ഈ തുക എന്നതാണ് അത്ഭുതം.

Michael Jackson

മരിച്ചിട്ടും സമ്പാദിക്കുന്നവരുടെ പട്ടികയില്‍ ജാക്‌സണ്‍ ഒന്നാം സ്ഥാനം നേടുന്നത് ഇതാദ്യമല്ല. മുമ്പും രണ്ട് തവണ ഈ സ്ഥാനം അലങ്കരിച്ചത് ജാക്‌സണ്‍ തന്നെ. കഴിഞ്ഞ ഒക്ടോബറില്‍ ജാക്‌സണ്‍ന്റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിച്ച സംഗീത നിശയിലാണ് ഈ തുകയുടെ ഭൂരിഭാഗവും.

2009ലാണ് പോപ്പ് ഇതിഹാസം ആരാധകരില്‍ തീരാനഷ്ടം തീര്‍ത്ത് മരണത്തിന് കീഴടങ്ങിയത്. മരണ കാരണം വ്യക്തമല്ലെങ്കിലും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളും ഇന്നും ആരാധകര്‍ക്കിടയില്‍ സജീവമാണ്.

English summary
Michael Jackson has topped Forbes list of 'top-earning dead celebs' this year, raking in $160 million over the past year between June 2012 and June 2013.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam