»   » തോറ്റ് പിന്മാറാന്‍ ഷാജി പാപ്പനും പിള്ളേര്‍ക്കും മനസില്ല, ആട് 2 ഹിറ്റാക്കിയവര്‍ക്ക് സ്‌പെഷ്യല്‍ ഷോ!

തോറ്റ് പിന്മാറാന്‍ ഷാജി പാപ്പനും പിള്ളേര്‍ക്കും മനസില്ല, ആട് 2 ഹിറ്റാക്കിയവര്‍ക്ക് സ്‌പെഷ്യല്‍ ഷോ!

Posted By:
Subscribe to Filmibeat Malayalam

ക്രിസ്തുമസ് സിനിമകളായി ഇന്നലെ മുതല്‍ തിയറ്ററുകളിലേക്കെത്തിയ എല്ലാ സിനിമകളും മികച്ച അഭിപ്രായമാണ് നേടിയിരിക്കുന്നത്. അതില്‍ ഷാജി പാപ്പനും പിള്ളേരും കലക്കിയിരിക്കുകയാണ്. മികച്ചതെന്ന് മാത്രമാണ് സിനിമയെ കുറിച്ച് ആദ്യം വന്ന പ്രതികരണങ്ങളില്‍ പറയുന്നത്.

വിമാനമല്ല പറന്നുയരുന്നത് പ്രണയമാണ്.. (എഞ്ചിൻ അല്പം വീക്കാണെങ്കിലും കൊള്ളാം) ശൈലന്റെ റിവ്യു..

2015 ല്‍ പുറത്തിറങ്ങിയ ആട് എന്ന സിനിമയുടെ രണ്ടാം ഭാഗമായി തയ്യാറാക്കിയ ആട് 2 നിര്‍മ്മിക്കുന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാല്‍ അത് ഏറ്റെടുക്കാന്‍ ജയസൂര്യയും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും കാണിച്ച ചങ്കൂറ്റത്തിനാണ് ഇന്നലെ മുതല്‍ കൈയടി കിട്ടി കൊണ്ടിരിക്കുന്നത്. രണ്ടാം ഭാഗമായി നിര്‍മ്മിച്ച സിനിമയാണെന്ന് തോന്നുക പോലും തോന്നാത്ത തരത്തിലാണ് സിനിമ നിര്‍മ്മിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.

ആടിന് സ്‌പെഷ്യല്‍ ഷോ


മറ്റ് സിനിമകളോട് മത്സരിച്ചെത്തിയതാണെങ്കിലും ജയസൂര്യയുടെ ആട് 2 ഹിറ്റായിരിക്കുകയാണ്. ഹൗസ് ഫുള്ളായി തന്നെയാണ് ആട് പ്രദര്‍ശനം തുടരുന്നത്. ശേഷം സാധാരണ ഷോ കളില്‍ നിന്നും 1:45, 2.00, 02:15 സ്‌പെഷ്യല്‍ ഷോ സംഘടിപ്പിച്ചിരിക്കുകയാണ്.

ആവേശത്തോടെ ആരാധകര്‍


ഇന്നലെ മുതല്‍ പലയിടത്തും ഷാജി പാപ്പന്‍ തരംഗമായിരുന്നു. പാലഭിഷേകം നടത്തിയും ആവേശത്തോടെ ആര്‍പ്പുവിളിച്ചുമായിരുന്നു സിനിമയുടെ വിജയം ആരാകര്‍ ആഘോഷിച്ചത്. എന്നാല്‍ പാലഭിഷേകം നടത്തുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് നടന്‍ ജയസൂര്യ വ്യക്തമാക്കിയിരിക്കുകയാണ്.

ആട് 2


മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് 2015 ല്‍ റിലീസ് ചെയ്ത സിനിമയായിരുന്നു ആട്. സിനിമ തിയറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും ടോറന്റിലൂടെ ഹിറ്റാവുകയായിരുന്നു. ശേഷം ഒരു വെല്ലുവിളിയായിട്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ സിനിമയ്ക്ക് രണ്ടാം ഭാഗമൊരുക്കിയത്.

രണ്ടാം ഭാഗമൊന്നുമല്ല

ഒരു സിനിമയുടെ രണ്ടാം ഭാഗമായി നിര്‍മ്മിച്ച സിനിമയാണെങ്കിലും അത്തരത്തിലൊരു ഫീല്‍ ആട് 2 കാണുമ്പോള്‍ ഇല്ലെന്നാണ് പറയുന്നത്. അവതരണം കൊണ്ടും സിനിമയുടെ കഥ കൊണ്ടും ആദ്യഭാഗത്തെക്കാള്‍ മനോഹരമായി എന്നാണ് പ്രതികരണങ്ങളില്‍ പറയുന്നത്.

ലോജിക്കൊന്നുമില്ല

വലിയ ലോജിക്കൊന്നും നോക്കാതെയാണ് ആട് 2 നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ മുന്‍വിധിയുമായി സിനിമ കാണാന്‍ വരാതെ ചിരിക്കാന്‍ വേണ്ടി മാത്രം വരണമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. മുഴുനീള എന്റര്‍ടെയിന്‍മെന്റ് തന്നെയാണ് ആട് 2.

പ്രധാന കഥാപാത്രങ്ങള്‍

ഷാജി പാപ്പന്‍, ക്ലീറ്റസ്, അറക്കല്‍ അബു, സര്‍ബത്ത് ഷമീര്‍, സാത്താന്‍ സേവ്യര്‍, എന്നിങ്ങനെയാണ് സിനിമയിലെ കഥാപാത്രങ്ങളുടെ പേര്. ജയസൂര്യ, സണ്ണി വെയിന്‍, വിജയ് ബാബു, സാജു കുറുപ്പ്, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മിഥുന്‍ മാനുവല്‍ തോമസിന്റെ സിനിമ

മിഥുന്‍ മാനുവല്‍ തോമസിന്റെ കന്നി സംവിധാനമായിരുന്നു ആട്. ന്യൂജനറേഷന്‍ ഡയലോഗുകളും വ്യത്യസ്ത സ്‌റ്റൈയിലുമായിരുന്നു സിനിമ പുതിയ പരീക്ഷണങ്ങളുമായി തിയറ്ററുകളിലെത്തിയത്

English summary
Midhun Manuel Thomas Aadu-2 is a total entertainer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X