»   » ആടിന്റെ രണ്ടാം ഭാഗം ഇനി വരില്ലേ? മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു

ആടിന്റെ രണ്ടാം ഭാഗം ഇനി വരില്ലേ? മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു

Posted By:
Subscribe to Filmibeat Malayalam


യുവ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ആട് ഒരു ഭീകരജീവിയാണ്. തിയേറ്ററുകളില്‍ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രത്തിന് ഡിവിഡി ഇറങ്ങിയപ്പോഴാണ് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചത്. അടുത്തിടെ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.

ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ ആടിന്റെ രണ്ടാം ഭാഗത്തിലേക്ക് കടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍. ഇപ്പോഴിതാ ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തന്റെ മൂന്നാമത്തെ ചിത്രത്തിലേക്ക് കടന്നു. അലമാര എന്നാണ് ചിത്രത്തിന്റെ പേര്. സണ്ണി വെയിന്‍ തന്നെയാണ് അലമാരയിലും നായകന്‍. ആടിന്റെ രണ്ടാം ഭാഗമില്ലേ? മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.


ചെയ്യാനിരുന്നത് ഷാജിപാപ്പാനായിരുന്നു

ആന്‍മരിയയ്ക്ക് ശേഷം ആടിന്റെ രണ്ടാം ഭാഗം ചെയ്യാനാണിരുന്നത്. പ്രേക്ഷകര്‍ കാത്തിരിക്കുന്നത് അതിന് വേണ്ടിയാണെന്ന് അറിയാം. എന്നാല്‍ നല്ല തിരക്കഥ കിട്ടാത്തതാണെന്ന് മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.


തീര്‍ച്ചയായും ചെയ്യും

നല്ല ഒരു തിരക്കഥ കിട്ടിയാല്‍ ചിത്രം തീര്‍ച്ചയായും ചെയ്യുമെന്ന് മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു. നാളെ ആളുകള്‍ ഷാജി പാപ്പാനെ മറന്നു പോയെങ്കില്‍ ഒരുപക്ഷേ സിനിമ ചെയ്യില്ലായിരിക്കാം. പക്ഷേ ട്രോള്‍ പേജുകളൊക്കെ ഉള്ളതുകൊണ്ട് ഷാജി പാപ്പാനെ ആരും മറക്കില്ലെന്ന് മിഥുന്‍ മാനുവല്‍ പറയുന്നു.


മൂന്നാമത്തെ ചിത്രം

ഓം ശാന്തി ഓശാന എന്ന ചിത്രത്തിന് തിരക്കഥ എഴുതിയക്കൊണ്ടാണ് മിഥുന്‍ മാനുവല്‍ സിനിമയിലെത്തുന്നത്. ആട് ഒരു ഭീകര ജീവിയാണ് ആദ്യ സംവിധാനം സംരഭം. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് അലമാര.


ചിത്രീകരണം

നവംബര്‍ 15ന് ചിത്രത്തിന്റെ ഷൂട്ടിങ് ബാംഗ്ലൂരില്‍ ആരംഭിക്കും. ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രം.


ഫേസ്ബുക്ക് പോസ്റ്റ്

മിഥുന്‍ മാനുവല്‍ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്


English summary
Midhun Manuel Thomas about Aadu Oru Beekarajeeviyanu.
Please Wait while comments are loading...

Malayalam Photos

Go to : More Photos