»   » സണ്ണി വെയ്‌നും ദുല്‍ഖറും എന്തുകൊണ്ട്, ആന്‍മരിയയിലെ ദുല്‍ഖറിന്റെ സജഷന്‍സ്

സണ്ണി വെയ്‌നും ദുല്‍ഖറും എന്തുകൊണ്ട്, ആന്‍മരിയയിലെ ദുല്‍ഖറിന്റെ സജഷന്‍സ്

Posted By: Sanviya
Subscribe to Filmibeat Malayalam

സെക്കന്റ് ഷോ, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നും വീണ്ടും ഒന്നിച്ച ചിത്രമാണ് ആന്‍മരിയ കലിപ്പിലാണ്. ആടിന് ശേഷം മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ചിത്രം.

ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ കരഞ്ഞതായിരുന്നു, പേഴ്‌സില്‍ കാശില്ലെങ്കിലും ദുല്‍ഖറിന്റെ ഒരു ഫോട്ടോ കാണും

ആന്‍ മരിയ കലിപ്പിലാണ്; സസ്‌പെന്‍സ് പൊളിച്ച് ദുല്‍ഖര്‍ സല്‍മാന്‍

സണ്ണി വെയ്‌നും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചുള്ള സീനുകള്‍ കുറവാണെങ്കിലും ഇരുവരും തമ്മിലുള്ള ചിത്രം പ്രേക്ഷകര്‍ ആസ്വദിക്കാറുണ്ട്. പ്രേക്ഷകരുടെ താത്പര്യം കണക്കിലെടുത്താണ് ആന്‍മരിയയിലേക്ക് ദുല്‍ഖര്‍ വന്നതെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.

നിരൂപണം; കലിപ്പിലാണെങ്കിലും ആന്‍മരിയയാണ് താരം

സണ്ണി വെയ്‌നും ദുല്‍ഖറും എന്തുകൊണ്ട്

സെക്കന്റ് ഷോ, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നീ ചിത്രങ്ങളിലെ ദുല്‍ഖറും സണ്ണി വെയ്നും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങള്‍ ആസ്വദിച്ചതായി തോന്നിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഓണ്‍ സ്‌ക്രീന്‍ കെമസ്ട്രി തന്നെയാണ് ദുല്‍ഖര്‍ ചിത്രത്തിലേക്ക് വരാന്‍ കാരണമെന്ന് മിഥുന്‍ മാനുവല്‍ പറയുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മിഥുന്‍ മാനുവല്‍ പറഞ്ഞത്.

പ്രേക്ഷകര്‍ക്ക് ഇഷ്ടമായി

ആന്‍മരിയയില്‍ സണ്ണി വെയ്‌നും ദുല്‍ഖറും ഒന്നിച്ചുള്ള സീനുകള്‍ അധികമുണ്ടായിരുന്നില്ല. എങ്കിലും ഒരുമിച്ച് ഉണ്ടായിരുന്ന സീനുകള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു.

സണ്ണി വെയ്‌നാണ് ദുല്‍ഖറിന്റെ കാര്യം പറഞ്ഞത്

ചിത്രത്തില്‍ മലാഖയായി എത്തുന്നത് ഒരു ഗ്രേസുള്ള താരമായിരിക്കണമെന്നുണ്ടായിരുന്നു. സണ്ണി വെയ്‌നാണ് ദുല്‍ഖറിന്റെ കാര്യം പറഞ്ഞത്. രണ്ട് പേരും സുഹൃത്തുക്കളായതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.

കഥ കേട്ടപ്പോള്‍ ദുല്‍ഖര്‍

ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ ദുല്‍ഖര്‍ സമ്മതിച്ചു. അതിന് ശേഷം ചിത്രത്തിലേക്ക് സജഷന്‍സും പറഞ്ഞു. ചിത്രത്തിലെ ബംഗാളി കഥാപാത്രത്തെ ദുല്‍ഖര്‍ സജസ്റ്റ് ചെയ്തതാണ്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Midhun Manuel Thomas about Dulquer Salman.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam