Just In
- 1 min ago
സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്, നടൻ പ്രേം നസീറിന്റെ പഴയ അഭിമുഖം വൈറലാകുന്നു
- 13 min ago
സാന്ത്വനത്തില്‍ കിടിലന്‍ ട്വിസ്റ്റ്, ശിവനെ അപമാനിച്ചവരോട് തിരിച്ചടിച്ച് അഞ്ജലി, അപ്രതീക്ഷിത നീക്കം കിടുക്കി
- 1 hr ago
അമിതാഭ് ബച്ചന് തന്റെ പ്രണയം അംഗീകരിക്കാത്തതിന് കാരണമുണ്ട്; കുടുംബത്തിന് വേണ്ടിയാണെന്ന് നടി രേഖ
- 1 hr ago
മമ്മൂട്ടിയുടെ പുതിയ ചിത്രം 'കെട്ട്യോളാണ് എന്റെ മാലാഖ' സംവിധായകനോടൊപ്പം!
Don't Miss!
- News
കേരളത്തിൽ പിണറായി അനുകൂല തരംഗമെന്ന് സർവ്വേ..ജനപ്രിതി ഇടിഞ്ഞ് രാജ്യത്തെ ബിജെപി മുഖ്യമന്ത്രിമാർ
- Automobiles
ഇലക്ട്രിക് പരിവേഷത്തിൽ വീണ്ടും വിപണിയിലെത്താനൊരുങ്ങി റെനോ 5
- Finance
ഫിയറ്റ് ക്രൈസ്ലറും പിഎസ്എയും ലയിച്ചു; ഏറ്റവും വലിയ നാലാമത്തെ വാഹന ഗ്രൂപ്പായി സ്റ്റെലാന്റിസ്
- Sports
IPL 2021: ഇവര്‍ സിഎസ്കെയിലേക്ക്? വെടിക്കെട്ട് ഓപ്പണര്‍ മുതല്‍ കിവീസിന്റെ 'ഇന്ത്യന്‍' സ്പിന്നര്‍ വരെ
- Lifestyle
കൊളസ്ട്രോള്‍ കുറക്കും പ്രകൃതി സൂത്രം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
'ആറാം പാതിര', പുതിയ ത്രില്ലര്‍ ചിത്രവുമായി ചാക്കോച്ചനും മിഥുന് മാനുവലും
അഞ്ചാം പാതിരയുടെ ഒന്നാം വാര്‍ഷികത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന് മിഥുന് മാനുവല്‍ തോമസ്. കുഞ്ചാക്കോ ബോബന് അന്‍വര്‍ ഹുസൈനായി വീണ്ടും എത്തുന്ന ആറാം പാതിരയുമായാണ് സംവിധായകന് എത്തുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചാണ് മിഥുന് മാനുവല്‍ ത്രില്ലര്‍ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. അന്‍വര്‍ ഹുസൈന് പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു എന്നാണ് സിനിമയെ കുറിച്ച് മിഥുന് മാനുവല്‍ കുറിച്ചത്. പുതിയ കേസും പുതിയ നിഗൂഢതകളുമായിട്ടാണ് സിനിമ എത്തുന്നതെന്നും സംവിധായകന് അറിയിച്ചു.
ചാക്കോച്ചന് ഡോ അന്‍വര്‍ ഹുസൈന് എന്ന ക്രിമിനോളജിസ്റ്റായി വീണ്ടും എത്തുമ്പോള്‍ മറ്റു താരനിരയെ കുറിച്ച് സംവിധായകന് അറിയിച്ചിട്ടില്ല. അതേസമയം ആദ്യഭാഗത്തിലെ അണിയറ പ്രവര്‍ത്തകര്‍ തന്നയാണ് രണ്ടാം ഭാഗത്തിലുമെന്ന് പോസ്റ്ററില്‍ കാണാം. ആഷിക്ക് ഉസ്മാന് തന്നെ നിര്‍മ്മിക്കുന്ന ആറാം പാതിരയുടെ ഛായാഗ്രഹണം ഷൈജു ഖാലിദാണ് നിര്‍വ്വഹിക്കുന്നത്. സുശിന്‍ ശ്യാം സംഗീതവും ഷൈജു ശ്രീധരന് എഡിറ്റിങ്ങും ചെയ്യും.
അതേസമയം കഴിഞ്ഞ വര്‍ഷത്തെ എറ്റവും വലിയ വിജയ ചിത്രമായിരുന്നു അഞ്ചാം പാതിര. മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടി ക്ലബിലും സിനിമ ഇടംപിടിച്ചിരുന്നു. കുഞ്ചാക്കോ ബോബനൊപ്പം ഷറഫുദ്ദീന്, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ്, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, നിഖില വിമല്‍ ഉള്‍പ്പെടെയുളളവരുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റാവുകയായിരുന്നു.
കുഞ്ചാക്കോ ബോബന്റെ കരിയറില്‍ വലിയ വഴിത്തിരിവായ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കൂടിയായിരുന്നു അഞ്ചാം പാതിര. ചാക്കോച്ചന് ആദ്യമായി അമ്പത് കോടി ക്ലബില്‍ എത്തിയ സിനിമയാണിത്. കൂടാതെ ആടിന് ശേഷം സംവിധായകന് മിഥുന് മാനുവല്‍ തോമസിന് രണ്ടാമത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രവും ലഭിച്ചു. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമെല്ലാം മികച്ച വരവേല്‍പ്പാണ് അഞ്ചാം പാതിരയ്ക്ക് പ്രേക്ഷകര്‍ നല്‍കിയത്.
കരീന കപൂറിന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം