twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷാജി പാപ്പനെയും സാത്താന്‍ സേവ്യറിനെയുമൊക്കെ മകന് പരിചയപ്പെടുത്തി മിഥുന്‍ മാനുവല്‍! വൈറല്‍ വീഡിയോ

    By Midhun Raj
    |

    ആട് സീരിസിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. തിരക്കഥാകൃത്തായി മോളിവുഡില്‍ അരങ്ങേറിയ മിഥുന്‍ പിന്നീട് സംവിധായകനായും തിളങ്ങുകയായിരുന്നു. ആടിന്റെ ആദ്യ ഭാഗം പരാജയപ്പെട്ടെങ്കിലും ഡിവിഡി ഇറങ്ങിയ ശേഷം മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. തുടര്‍ന്ന് എത്തിയ രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആട് സീരിസിലെ കഥാപാത്രങ്ങള്‍ക്കെല്ലാം മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്.

    ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്‍ ഉള്‍പ്പെടെയുളള കഥാപാത്രങ്ങളെയെല്ലാം സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. യുവാക്കളാണ് സിനിമ കൂടുതലായി സ്വീകരിച്ചത്. ആദ്യ രണ്ട് ഭാഗങ്ങള്‍ക്ക് ശേഷമുളള ആടിന്റ മൂന്നാം പതിപ്പിനായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം ആടിന്റെ സംവിധായകന്‍ മിഥുന്‍ മാനുവലിന്റെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

    ഇത്തവണ മകനൊപ്പമുളള

    ഇത്തവണ മകനൊപ്പമുളള ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സംവിധായകന്‍ എത്തിയിരുന്നത്. 2018ലായിരുന്നു മിഥുന്‍ മാനുവലിന്റെ വിവാഹം കഴിഞ്ഞത്. ഫിബിയെ ആണ് സംവിധായകന്‍ ജീവിത സഖിയാക്കിയത്. ഈ വര്‍ഷമാണ് മിഥുന്റെയും ഫിബിയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി എത്തിയത്. മുന്‍പ് കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം മിഥുന്‍ മാനുവല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

    വിഷുവിന് മുന്‍പെ

    വിഷുവിന് മുന്‍പെ ജീവിതത്തിലേക്ക് എത്തിയ അതിഥിയെ ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന എന്നായിരുന്നു മിഥുന്‍ മാനുവല്‍ വിശേഷിപ്പിച്ചത്. അതേസമയം തന്റെ പുതിയ വീഡിയോയില്‍ ആടിലെ കഥാപാത്രങ്ങളെ മകന് പരിചയപ്പെടുത്തികൊടുക്കുകയാണ് സംവിധായകന്‍. ആടിലെ ജയസൂര്യയുടെ ഷാജി പാപ്പനെയും, വിനായകന്‌റെ ഡ്യൂഡിനെയും, വിജയ് ബാബുവിന്‌റെ സര്‍ബത്ത് ഷമീറിനെയും, സണ്ണി വെയ്‌ന്‌റെ സാത്താന്‍ സേവ്യറിനെയുമൊക്കെയാണ് സംവിധായകന്‍ മകന് കാണിച്ചുകൊടുക്കുന്നത്.

    ഇതെല്ലാം കണ്ട്

    ഇതെല്ലാം കണ്ട് അച്ഛന്‌റെ കൈയ്യിലിരുന്ന് ആവേശത്തോടെ ചിരിക്കുകയും ചാടുകയും ചെയ്യുകയാണ് മകന്‍. മിഥുന്‍ മാനുവലിന്‌റെ വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി ആടിലെ താരങ്ങള്‍ എത്തിയിരുന്നു. പാപ്പന്റെ സ്റ്റൈലില്‍ നല്ലതാടാ എന്നായിരുന്നു സാക്ഷാല്‍ ഷാജി പാപ്പന്‍ കമന്റ് ചെയ്തത്. ഇതിന് മറുപടിയായി പാപ്പോയ് എന്ന മറുപടി മിഥുനും നല്‍കി.

    ജയസൂര്യയ്ക്ക് പിന്നാലെ

    ജയസൂര്യയ്ക്ക് പിന്നാലെ 'ജൂനിയര്‍ മിഥുന്‍ ഇപ്പോഴെ സംവിധാനം പഠിച്ചുതുടങ്ങിയോ' എന്നാണ് വിജയ് ബാബുവിന് അറിയേണ്ടിയിരുന്നത്. അതേസമയം ഈ വര്‍ഷമാദ്യം അഞ്ചാ പാതിരയെന്ന ചിത്രമാണ് മിഥുന്‍ മാനുവല്‍ തോമസിന്‌റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. കുഞ്ചാക്കോ ബോബന്‍ മുഖ്യവേഷത്തില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു.

    മികച്ച പ്രതികരണത്തോടൊപ്പം

    മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടി ക്ലബിലും ഇടംപിടിച്ചിരുന്നു അഞ്ചാം പാതിര. നിവിന്‍ പോളി നായകനായ ഓം ശാന്തി ഓശാനയ്ക്ക് വേണ്ടി തിരക്കഥ എഴുതികൊണ്ടായിരുന്നു മിഥുന്‍ മാനുവല്‍ മലയാളത്തില്‍ എത്തിയത്. തുടര്‍ന്ന് ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലൂടെ സംവിധായകനും അരങ്ങേറ്റം കുറിക്കുകയായിരുന്നു. ആടിന് പിന്നാലെ ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്, അഞ്ചാം പാതിര തുടങ്ങിയ സിനിമകളാണ് സംവിധായകന്‌റെതായി പുറത്തിറങ്ങിയത്.

    വീഡിയോ

    Read more about: midhun manuel thomas
    English summary
    Midhun Manuel Thomas Introduced his aadu movie characters to son
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X