»   » അലമാരയുമായി സണ്ണി വെയിന്‍ വീണ്ടും മിഥുനൊപ്പം

അലമാരയുമായി സണ്ണി വെയിന്‍ വീണ്ടും മിഥുനൊപ്പം

By: Nimisha
Subscribe to Filmibeat Malayalam

പുതുമയും പരീക്ഷണവും കൊണ്ട് ശ്രദ്ധേയനായ യുവ സംവിധായകനാണ് മിഥുന്‍ തോമസ്. ആട്, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മിഥുന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് അലമാര. പേര് പോലെ തന്നെ ഇത് അലമാരയുടെ കഥയാണ്.

സണ്ണി വെയിന്‍ നായകനാകുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ് ഇന്ദ്രന്‍സ് തുടങ്ങിയവരും അഭിനയിക്കുന്നു. വിവാഹ ശേഷം നവദമ്പതികള്‍ക്ക് അലമാര നല്‍കുന്ന ചടങ്ങ് ഇന്നും നമ്മുടെ നാട്ടിലുണ്ട്.

alamara

ഇതിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അലമാര കൊണ്ടു വന്നില്ലെങ്കില്‍ മുഖം വീര്‍പ്പിക്കുന്ന അമ്മായി അമ്മമാരും ഉണ്ട്. കല്ല്യാണ ശേഷം അലമാര കൊണ്ടു വന്നപ്പോള്‍ ജീവിതത്തില്‍ സംഭവിച്ച അനുഭവങ്ങളെ കോമഡിയിലൂടെ പറയുകയാണ് ചിത്രത്തില്‍.

ആന്‍മരിയയ്ക്ക് ശേഷം നല്ലൊരു കഥയ്ക്കുള്ള കാത്തിരിപ്പിലായിരുന്നു സണ്ണി. അപ്പോഴാണ് നല്ലൊരു തിരക്കഥയുമായി ജോണ്‍ മന്ത്രിക്കല്‍ സമീപിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് നവംബര്‍ 15 ന് ബാംഗ്ലൂരില്‍ ആരംഭിക്കും. ഫെബ്രുവരിയിലാണ് റിലീസിങ്ങ് പ്ലാന്‍ ചെയ്തിരിക്കുന്നത്

സണ്ണി വെയിനിന്റെ പുതിയ ഫോട്ടോസിനായി

English summary
Midhun Manuel Thomas And Sunny Wayne To Team Up Once Again For Alamara!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam