twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒടിടി വഴി എല്ലാം കണ്ട് പ്രേക്ഷകര്‍ അപ്‌ഡേറ്റഡ് ആണ്, ഫിലിം മേക്കേഴ്‌സിനുളള വെല്ലുവിളി പറഞ്ഞ് മിഥുന്‍ മാനുവല്‍

    By Midhun Raj
    |

    ആട് സീരിസ് സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. തിരക്കഥാകൃത്തായി തുടങ്ങിയ മിഥുന്‍ പിന്നീട് സംവിധായകനായി ഇന്‍ഡസ്ട്രിയില്‍ സജീവമായി. ആട് 2 പോലെ അഞ്ചാം പാതിര, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളും സംവിധായകന്‌റെ കരിയറില്‍ ഹിറ്റായി മാറി. വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ കരിയറായിരുന്നു മിഥുന്‍ മാനുവലിന്റെത്. സംവിധാനം ചെയ്ത ആദ്യ ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നീട് ശ്രദ്ധേയ തിരിച്ചുവരവ് നടത്താന്‍ മിഥുന്‍ മാനുവല്‍ തോമസിന് സാധിച്ചു.

    ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി സന്ദീപ് ദാര്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

    ചാക്കോച്ചന്‍ നായകനായ അഞ്ചാം പാതിരയുടെ വിജയത്തിലൂടെ ഇന്‍ഡസ്ട്രിയില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് സംവിധായകന്‍. അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമായ ആറാം പാതിര, ആടിന്‌റെ മൂന്നാം ഭാഗമായ ആട് 3 തുടങ്ങിയവ മിഥുന്‍ മാനുവലിന്‌റെതായി പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ചിത്രങ്ങളാണ്.

    അതേസമയം സിനിമ നിര്‍മ്മിക്കുന്നവര്‍ നേരിടുന്ന

    അതേസമയം സിനിമ നിര്‍മ്മിക്കുന്നവര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് മനസുതുറക്കുകയാണ് മിഥുന്‍ മാനുവല്‍. മനോരമ ഓണ്‍ലൈന്‍ സംഘടിപ്പിച്ച ക്ലബ് ഹൗസ് ചര്‍ച്ചയിലാണ് സംവിധായകന്‍ സംസാരിച്ചത്. ലോക്ഡൗണ്‍ കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പല ഭാഷകളിലുളള സീരീസുകളും സിനിമകളും കണ്ട് പ്രേക്ഷകര്‍ അപ്‌ഡേറ്റഡ് ആണെന്ന് മിഥുന്‍ മാനുവല്‍ പറയുന്നു.

    അതിനാല്‍ ഇനി തിയ്യേറ്റര്‍ അനുഭവം ഡെലിവര്‍

    'അതിനാല്‍ ഇനി തിയ്യേറ്റര്‍ അനുഭവം ഡെലിവര്‍ ചെയ്യുന്നതിന് കണ്ടന്‌റ് റിച്ച് ആയ ചിത്രങ്ങള്‍ കൊടുക്കേണ്ടി വരും' എന്നും സംവിധായകന്‍ പറഞ്ഞു. 'അങ്ങനെ ചെയ്തില്ലെങ്കില്‍ ഒരുപക്ഷേ ആദ്യ ദിനം കഴിയുമ്പോഴേക്കും അത് ഒടിടിയില്‍ വരുമ്പോള്‍ കാണാമെടാ എന്നൊരു തീരുമാനത്തിലേക്ക് ചിലപ്പോള്‍ ഒരുപാട് പേര്‍ എത്താന്‍ സാധ്യതയുണ്ട്. അത് ഫിലിം മേക്കേഴ്‌സിന്‌റെ വെല്ലുവിളിയാണ്'.

    നമ്മുടെ ആട് തോമയെ പോലെ തന്നെ

    'ആട് തോമയെ പോലെ തന്നെ അവര്‍ക്ക് പ്രിയങ്കരമാണ് അയണ്‍മാനും. പുതിയൊരു തലമുറയ്ക്കായി ഇത്തരം മാറ്റങ്ങള്‍ മനസില്‍ വെച്ചുകൊണ്ടുവേണം സിനിമകള്‍ ഇറക്കാന്‍. താന്‍ ഇപ്പോള്‍ വലിയ സിനിമകളിലേക്ക് എന്തായാലും കടക്കുന്നില്ലെന്നും' മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു. 'ആറാം പാതിരയുണ്ട്. ആട് 3യുണ്ട്. അതൊക്കെ ഒരുപാട് ഇന്‍വെസ്റ്റ്‌മെന്റ് ആവശ്യമുളള വലിയ സിനിമകളാണ്'എന്നും സംവിധായകന്‍ പറഞ്ഞു.

    Recommended Video

    Priyadarshan denies direct-to-OTT release for Marakkar | FilmiBeat Malayalam
    പുതിയ മാറ്റം ഉള്‍ക്കൊണ്ട് ആശയപരമായി

    'പുതിയ മാറ്റം ഉള്‍ക്കൊണ്ട് ആശയപരമായി മുന്നിട്ടുനില്‍ക്കുന്നത് ആയിരിക്കും തന്റെ അടുത്ത ചിത്രം. ലോകത്ത് എല്ലായിടത്തും നടന്ന കണ്ടന്‌റ് റവല്യൂഷന്‍ വീട്ടിലിരുന്ന് മനസ്സിലാക്കിയെടുത്ത ഒരു പ്രേക്ഷക സമൂഹമാണ് കേരളത്തിലേത്. അത് പരിഗണിച്ചുവേണം ഇനി സിനിമകള്‍ ഉണ്ടാക്കാന്‍ എന്ന വെല്ലുവിളിയാണ് നിലനില്‍ക്കുന്നത്', മിഥുന്‍ മാനുവല്‍ തോമസ് വ്യക്തമാക്കി.

    English summary
    midhun manuel thomas open up the challenges of filmakers to make a movie in future
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X