»   » മിഥുന്‍ തോമസിന്റെ 'അലമാര'യ്ക്കുള്ളിലെന്താണെന്ന് അറിയേണ്ടേ??

മിഥുന്‍ തോമസിന്റെ 'അലമാര'യ്ക്കുള്ളിലെന്താണെന്ന് അറിയേണ്ടേ??

Posted By: Nimisha
Subscribe to Filmibeat Malayalam

സിനിമയുടെ പേരില്‍ വരെ കൗതുകം നില നിര്‍ത്തുന്ന യുവ സംവിധായകനാണ് മിഥുന്‍ തോമസ്. ആട് ഒരു ഭീകര ജീവിയാണ്, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അലമാര. മുന്‍ ചിത്രത്തിലെ നായകനായ സണ്ണി വെയിനാണ് ഇത്തവണയും നായകന്‍. ജോണ്‍ മന്ത്രിക്കലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയിലൂടെ വീണ്ടും മിഥുനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് സണ്ണി.

ഈ അലമാര സാധാരണ അലമാരയല്ല. കല്ല്യാണത്തിന് ശേഷം വരന്റെ വീട്ടിലേക്ക് അലമാര കൊണ്ടു പോകുന്ന ചടങ്ങ് മുന്‍ കാലങ്ങളില്‍ പ്രസിദ്ധമായിരുന്നു. വിവാഹദിവസം വൈകിട്ട് പെണ്‍വീട്ടുകാര്‍ ചെറുക്കന്റെ വീട്ടില്‍ പോകുന്ന ചടങ്ങിലാണ് അലമാരയും ഒപ്പം കൊണ്ടുപോകുന്നത്. കാലം മാറുന്നതിനനുസരിച്ച് കൊണ്ടു പോകുന്ന സാധനങ്ങളും മാറിത്തുടങ്ങി. ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്. ഇത്തരത്തില്‍ കല്ല്യാണ ദിവസം കിട്ടിയ അലമാര സൃഷ്ടിക്കുന്ന പൊല്ലാപ്പുകളാണ് ചിത്രത്തിലൂടെ പറയുന്നത്.

midhun-alamara

വിവാഹം ഒരു ഉടമ്പടിയാണ്. ഇനിയുള്ള കാലം തങ്ങള്‍ ഒരുമിച്ച് ജീവിച്ചു കൊള്ളാമെന്ന് നാട്ടുകാരെയും വീട്ടുകാരെയും സാക്ഷി നിര്‍ത്തി പ്രഖ്യാപിക്കുന്നതിനൊപ്പം ചില ചടങ്ങുകള്‍ കൂടിയുണ്ട് വിവാഹത്തിന്. ഇത് പോലെ കാലിക പ്രസക്തമായ വിഷയങ്ങളാണ് ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് മിഥുന്‍ പറയുന്നു. അനോന്യം ആഡംബരം കാണിക്കാനായി മാത്രമുള്ള ചില ചടങ്ങുകളും മാമൂലുകളുമൊക്കെയാണ് ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നത്.

കൊച്ചിയിലും ബംഗലുരുവിലുമായാണ് ഷൂട്ടിങ് പ്ലാന്‍ ചെയ്തിരിക്കുന്നത്.രഞ്ജി പണിക്കര്‍, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിപ്ലവകരമായ സിനിമയെന്നൊന്നും അവകാശപ്പെടാനില്ലെങ്കിലും ഇതൊരു പരീക്ഷണ ചിത്രമാണെന്നും സംവിധായകന്‍ സാക്ഷ്യപ്പെടുത്തുന്നു.

English summary
Midhun Manuel unlocks the name behind his next movie 'Alamara'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam