»   »  മിഡ്‌നൈറ്റ് ചില്‍ഡ്രണ്‍സിനെതിരെ കോണ്‍. നേതാക്കള്‍

മിഡ്‌നൈറ്റ് ചില്‍ഡ്രണ്‍സിനെതിരെ കോണ്‍. നേതാക്കള്‍

Posted By:
Subscribe to Filmibeat Malayalam
Midnights Children
സല്‍മാന്‍ റുഷ്ദിയുടെ വിവാദനോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായ മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ തിരുവന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്നും ഒഴിവാക്കി. ദീപാ മേത്ത സംവിധാനം ചെയ്തചിത്രത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ശ്രീപത്മനാഭ തീയേറ്ററില്‍ നടക്കേണ്ട പ്രദര്‍ശനമാണ് ഒഴിവാക്കിയത്.

അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയുടെ നിലപാടിനെ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ വിമര്‍ശിക്കുന്നു എന്ന ആരോപണമാണ് വിവാദമാകുന്നത്. രാജാ്യചരിത്രത്തിലെ പ്രധാന ഏടുകളായ പാക്കിസ്ഥാന്‍ യുദ്ധം, ബംഗ്ലാദേശിന്റെ രൂപവത്കരണം, അടിയന്തരാവസ്ഥ എന്നിവയെ മഅതി രൂക്ഷമായി വിമര്‍ശിക്കുന്ന ചിത്രമാണ് മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍.

ചിത്രത്തില്‍ ദീപാ മേത്ത ഇന്ദിരാഗാന്ധിയെ അവതരിപ്പിച്ചിരിക്കുന്നത് മോശമായിട്ടാണെന്നും ഗോവയില്‍ പ്രദര്‍ശനം നിഷേധിക്കപ്പെട്ട ചിത്രം തിരുവനന്തപുരം മേളയില്‍ കാണിച്ചത് ശരിയായില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം.

മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് തിങ്കളാഴ്ച ഐഎഫ്എഫ്‌കെയില്‍ നടന്നത്. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച ചിത്രം
സിനിമയുടെ ചുമതലയുള്ള മന്ത്രി ഗണേഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിലത്തിരുന്നാണ് കണ്ടത്. ദീപാ മേത്തയെ മേളയുടെ സംഘാടകര്‍
ആദരിച്ചിരുന്നു.

സിനിമ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നതും ഇന്ദിരാഗാന്ധിയെ നിന്ദിക്കുന്ന ചിത്രമാണെന്നും കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ പ്രതികരിച്ചിരുന്നു. മേളയുടെ നടത്തിപ്പുകാരായ ചിലരുടെ വ്യക്തിതാല്‍പര്യമാണ് ചിത്രം മേളയ്‌ക്കെത്താന്‍ കാരണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു. അതേസമയം, ചിത്രത്തിന്റെ കൂടുതല്‍ പ്രദര്‍ശനങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് ചലച്ചിത്രപ്രേമികള്‍ രംഗത്തെത്തിയിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam