»   » രണ്ട് സൂപ്പര്‍താര ചിത്രങ്ങളുമായി മിലന്‍ജലീല്‍

രണ്ട് സൂപ്പര്‍താര ചിത്രങ്ങളുമായി മിലന്‍ജലീല്‍

Posted By:
Subscribe to Filmibeat Malayalam
Milan Jaleel
മലയാള ചലച്ചിത്രനിര്‍മ്മാതാക്കളില്‍ ഏറെ സിസ്റ്റമാറ്റിക്കായി കാര്യങ്ങള്‍ നടപ്പിലാക്കുന്ന മിലന്‍ ജലീല്‍ ഒരേസമയം രണ്ടുസൂപ്പര്‍ താര ചിത്രങ്ങളാണ് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടി നായകനാവുന്ന താപ്പാനയും മോഹന്‍ലാല്‍ നായകനായെത്തുന്ന ജോഷി ചിത്രം റണ്‍ ബേബി റണ്‍ എന്ന ചിത്രവും.

ഒരേസമയം മലയാളത്തില്‍ രണ്ടു ബിഗ് ബഡ്ജറ്റുകള്‍ ഒരുക്കാന്‍ ഒരു പക്ഷേ സാധിക്കുന്ന ഏക നിര്‍മ്മാതാവും മിലന്‍ ജലീല്‍ ആയിരിക്കും.ഒരു പ്രൊജക്ട് തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ അതിന്റെ ക്രമാനുഗതമായ ഒരോവളര്‍ച്ചാഘട്ടങ്ങളിലും കാര്യമാത്രപ്രസക്തമായി ഇടപെടാനും കാര്യങ്ങള്‍ കൃത്യതയോടെ സജ്ജീകരിക്കാന്‍ കഴിയുന്നതിനാലും പൊതുവെ ഈ നിര്‍മ്മാതാവിനു കീഴില്‍ പാഴ്ചിലവിന് അവസരമില്ല.

ഏതു വലിയ സംവിധായകനോടും സൂപ്പര്‍താരത്തോടും അതിന്റെ കീഴ് വഴക്കങ്ങള്‍ ഭംഗിയായി സൂക്ഷിച്ചുകൊണ്ട് ഇടപെടാനും നടപ്പിലാക്കാനും മിലന്‍ ജലീലിന് സാധിക്കുന്നതും അതുകൊണ്ട് തന്നെ. ചിത്രീകരണത്തിനു പയോഗിക്കുന്ന ക്യാമറ, ലൈറ്റ്, യൂണിറ്റ് , ലൊക്കേഷന്‍ തീരുമാനം, ഷെഡ്യൂള്‍ ഫിക്‌സേഷന്‍, താരനിര്‍ണ്ണയം എല്ലാറ്റിലും ക്രിയാത്മകമായി ഇടപെടാന്‍ കഴിയുന്ന നിര്‍മ്മാതാവ് എന്ന നിലയിലാണ് മിലന്‍ ജലീലിന് ഇത് സാധിക്കുന്നത്.

നിരവധി വിജയ പരാജയങ്ങളുടെ അനുഭവങ്ങളാണ് ഇതിന് കരുത്തു പകരുന്നത്.സിനിമയെ കുറിച്ച് സാമാന്യധാരണ പോലുമില്ലാത്ത നിര്‍മ്മാതാക്കളാണ് നിര്‍മ്മാണരംഗം കുളം തോണ്ടുന്നതും മറ്റുള്ളവര്‍ക്ക് അനാവശ്യ അവസരങ്ങള്‍ ഒരുക്കി കൊടുക്കുന്നതുമെന്നാണ് മിലന്‍ പക്ഷം.

ഇത്തരം നിര്‍മ്മാതാക്കളുടെ എണ്ണം കൂടുമ്പോള്‍ ഇന്‍ഡസ്ട്രിയുടെ നട്ടെല്ലൊടിയും നഷ്ടത്തിന്റെ അളവ് കൂടും. നിര്‍മ്മാതാക്കള്‍ മിലന്‍ ജലീലിനെ കണ്ടുപഠിച്ചാല്‍ സിനിമയ്ക്കു അതു ഗുണം ചെയ്യും. സൂപ്പര്‍ താരചിത്രങ്ങള്‍ നിരനിരയായി തകര്‍ന്നടിയുമ്പോഴും ഒരേ സമയം രണ്ടുസൂപ്പര്‍ താരചിത്രങ്ങളാണ് ഇദ്ദേഹം ഒരുക്കുന്നത് എന്നത് വലിയ സംഭവമാണ്. എത്ര നിയന്ത്രിച്ചാലും ഒരു ജോഷി ചിത്രം മുന്നോട്ട് വെക്കുന്ന ചിലവ് അല്പം കൂടുതലാണ്. രണ്ടു ചിത്രങ്ങളും വിജയം കൊയ്താല്‍ മിലന്‍ ജലീലിന് ആശ്വസിക്കാം അത്രയേ പറയാനുള്ളൂ.

English summary
Thaappaana and Run Baby Run are two superstar movies produced by Milan Jaleel.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam