TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മിലി- എല്ലാം വളരെ പെട്ടെന്നായിരുന്നു
ട്രാഫിക് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാജേഷ് പിള്ള ഒരുക്കുന്ന നിരവധി സിനിമകളുടെ പേരു കേട്ടിരുന്നു. എന്നാല്‍ പുതിയ ചിത്രമായ മിലി ചെയ്യാന്‍ തീരുമാനിച്ചതും ചിത്രീകരണം തുടങ്ങിയതും വളരെ പെട്ടെന്നായിരുന്നു. ട്രാഫിക് ഹിറ്റാകുന്ന സമയത്ത് കേട്ടത് രാജേഷ് അത് തമിഴില്‍ ചെയ്യുന്നു, കമല്ഹാസന് നായകനാകുന്നു എന്നായിരുന്നു. കമല്ഹാസന് ഈ സിനിമയുടെ കഥ കേള്‍ക്കുകയും നിര്‍മാണം ഏല്ക്കുകയുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം അതില്‍ നിന്നൊഴിഞ്ഞു. പകരം ശരത്കുമാര് ആണ് നിര്മാണമേറ്റത്. സംവിധാനം ചെയ്തത് രാജേഷിന്റെ സഹായിയും.
ട്രാഫിക് ഹിന്ദിയില്‍ ഒരുക്കുന്ന കാര്യമായിരുന്നു പിന്നീട് കേട്ടത്. അത് യാഥാര്‍ഥ്യവുമായിരുന്നു. പിന്നീട് ഒരുവര്‍ഷത്തിലേറെ അതിന്റെ പിന്നിലായിരുന്നു. എന്നാല്‍ ചിത്രം ഇതുവരെ റിലീസ് ചെയ്തില്ല.

മോഹന്‍ലാല്‍ നായകനാകുന്ന സ്വര്‍ണം എന്ന ചിത്രം രാജേഷ് സംവിധാനം ചെയ്യുന്നു എന്നായിരുന്നു പിന്നീടുള്ള കഥ. എന്നാല്‍ ഈ സിനിമയുടെ കഥ വേറെയൊരു സിനിമയ്ക്കുണ്ടായി എന്നു കേട്ടതോടെ അതും ഉപേക്ഷിച്ചു. പിന്നീടു കേട്ടത് നിവിന്‍പോളി കുഞ്ചാക്കോ ബോബന് എന്നിവരെ നായകരാക്കി മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ചെയ്യുന്നുവെന്നായിരുന്നു.
പക്ഷേ ആ ചിത്രവും പിന്നീട് ഉപേക്ഷിച്ചു. വളരെ പെട്ടെന്നാണ് മിലി എന്ന ചിത്രം തുടങ്ങിയത്. തിരുവനന്തപുരമാണ് മിലിയുടെ ലൊക്കേഷന്‍. ട്രാഫിക്കിന്റെ എഡിറ്ററായിരുന്ന മഹേഷ് നാരായണന് ആണ് കഥയും തിരക്കഥയും ഒരുക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ ഐടി ട്രെയിനറായ നവീന്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്.
നഗരത്തിലെ കിന്റര്ഗാര്ട്ടന് സ്കൂളിലെ കെയര്‍ ടെക്കറായ മിലിയായി അമല പോളും അഭിനയിക്കുന്നു. മോഹന്‍ലാല്‍ നായകനാകുന്ന ജോഷി ചിത്രമായ ലൈല ഓ ലൈല എന്ന ചിത്രത്തിലായിരുന്നു അമല ഇപ്പോള്‍ അഭിനയിക്കേണ്ടിയിരുന്നത്. എന്നാല്‍ ആ ചിത്രത്തിന്റെ ചിത്രീകരണം മാറ്റിയതോടെയാണ് ഇതിലേക്കു വന്നത്. അതും വളരെ പെട്ടെന്ന്. സത്യം പറഞ്ഞാല്‍ എല്ലാം വളരെ പെട്ടെന്നായിരുന്നു.