»   » ആ ഭാഗ്യം അബിയ്ക്കുണ്ടായില്ല! ഡിസംബര്‍ എട്ടിന് മിമിക്രി താരം അബി അവസാനമായി സ്‌ക്രീനിലെത്തും!!

ആ ഭാഗ്യം അബിയ്ക്കുണ്ടായില്ല! ഡിസംബര്‍ എട്ടിന് മിമിക്രി താരം അബി അവസാനമായി സ്‌ക്രീനിലെത്തും!!

Posted By:
Subscribe to Filmibeat Malayalam

മിമിക്രി താരം അബിയുടെ പെട്ടെന്നുള്ള വേര്‍പാട് മലയാള സിനിമയെ ആകെ തളര്‍ത്തിയിരിക്കുകയാണ്. മിമിക്രി വേദികളെ അത്ഭുതപ്പെടുത്താന്‍ അബിയ്ക്ക് കഴിഞ്ഞിരുന്നെങ്കിലും ബിഗ് സ്‌ക്രീനില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ അബി അഭിനയിച്ച പല സിനിമകളിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

എല്ലാ നടിമാരും കണ്ടു പഠിച്ചോളു ഇഷ തല്‍വാര്‍ വീണ്ടും അമ്മയാവാന്‍ പോവുന്നു! ഇഷ പറയുന്നതിങ്ങനെ...

തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്ന സിനിമയിലാണ് അബി അവസാനമായി അഭിനയിച്ചിരുന്നെങ്കിലും ഇനിയും റിലീസ് ചെയ്യാത്ത ഒരു സിനിമയില്‍ കൂടി താരം അഭിനയിച്ചിരുന്നു. ഇ വി മുഹമ്മദ് സംവിധാനം ചെയ്ത കറുത്ത സൂര്യന്‍ എന്ന സിനിമയാണ് അബി അവസാനമായി അഭിനയിച്ച സിനിമ. സിനിമ അടുത്ത് തന്നെ റിലീസിനെത്താന്‍ പോവുകയാണ്.

അബിയുടെ മരണം

പ്രതീക്ഷിക്കാത്ത സമയത്താണ് മരണം വരിക എന്ന് പറയുന്നത് ശരിയാണ്. അത്തരത്തില്‍ ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു മിമിക്രി താരം അബിയുടെ മരണം വന്നത്. വാര്‍ത്ത സത്യമാണോ അതോ പറ്റിക്കുന്നതാണോ എന്ന് സംശയിച്ചവരും കുറവല്ലായിരുന്നു.

അബിയുടെ അവസാന സിനിമ

അബി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അവസാന സിനിമ ഇനിയും റിലീസ് ചെയ്തിട്ടില്ലെന്നുള്ളതാണ് പുതിയ വിവരം. ഇ വി മുഹമ്മദ് സംവിധാനം ചെയ്ത കറുത്ത സൂര്യന്‍ എന്ന സിനിമയാണ് അബി അവസാനമായി അഭിനയിച്ച സിനിമ.

റിലീസിനെത്തുന്നു


സിനിമ ഡിസംബര്‍ എട്ടിന് തിയറ്ററുകളിലേക്ക് റിലീസ് ചെയ്യാന്‍ പോവുകയാണ്. അതിനിടെയായിരുന്നു അപ്രതീക്ഷിതമായ അബിയുടെ മരണം വന്നത്. എന്നിരുന്നാലും സിനിമയില്‍ അബി തന്റെ വേഷം മനോഹരമായി അവതരിപ്പിച്ചിട്ടാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നതെന്ന് സംവിധായകന്‍ പറയുകയാണ്. ഒരു ഒാണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

അബിയുടെ കഥാപാത്രം


ഒരു പ്രമുഖ മ്യൂസിക് ഡയറക്ടറുടെ അസിസ്റ്റന്റായ സുമന്ത് എന്ന കഥാപാത്രത്തെയാണ് അബി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മറ്റൊരു താരത്തിനും ചെയ്യാന്‍ കഴിയാത്ത കഥാപാത്രമായതിനാലാണ് താന്‍ അബിയെ വിളിച്ചതെന്നും ക്ഷണം സ്വീകരിച്ച അബി വളരെ തന്മയത്വത്തോടെ തന്നെ ആ കഥാപാത്രത്തെ മനോഹരമാക്കിയാതായും സംവിധായകന്‍ പറയുന്നു.

മരണം ഞെട്ടിക്കുന്നതായിരുന്നു

സിനിമയുടെ ചിത്രീകരണ സമയത്ത് വളരെ ഉത്സാഹത്തോടെ കണ്ട അബിയുടെ മരണം വളരെയധികം ഞെട്ടിച്ചിരുന്നു. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയതിന് പിന്നാലെയായിരുന്നു മരണ വിവരം അറിഞ്ഞിരുന്നതെന്നും സംവിധായകന്‍ പറയുന്നു.

English summary
Mimicry actor Abi's last movie Karutha Suryan set to release next week

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam