»   » ജഗതിയുടെ ശബ്ദം കടമെടുക്കുന്നു

ജഗതിയുടെ ശബ്ദം കടമെടുക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Jagathy Sreekumar
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കിയുന്ന നടന്‍ ജഗതി ശ്രീകുമാര്‍ അഭിനയിച്ചു പൂര്‍ത്തിയാക്കിയ സിനിമകളുടെ ഡബ്ബിങിനായി മിമിക്രി കലാകാരന്മാരുടെ സഹായം തേടുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ നീക്കത്തോട് പ്രേക്ഷക പ്രതികരണം എങ്ങനെയായിരിക്കുമെന്ന് നിശ്ചയമില്ലാത്തതിനാല്‍ ഇത് പുറത്തുപറയാന്‍ മടിയ്ക്കുകയാണ് സംവിധായകരും നിര്‍മാതാക്കളും.

ജഗതി ആരോഗ്യം വീണ്ടെടുക്കാന്‍ ഏറെ നാളെടുക്കുമെന്ന് ഉറപ്പായതോടെയാണ് ഈ വഴിയ്ക്ക് ശ്രമങ്ങള്‍ ആരംഭിച്ചിരിയ്ക്കുന്നത്. ജഗതി പൂര്‍ണാരോഗ്യവനായി തിരിച്ചെത്തുന്നതു വരെ കാത്തിരിയ്ക്കാന്‍ സാധിയ്ക്കാത്തതിനാലാണ് ഇതെന്നും വ്യക്തമായിട്ടുണ്ട്.

ജഗതി മുഴുനീള റോളുകളില്‍ പ്രത്യക്ഷപ്പെടുന്ന തിരുവമ്പാടി തമ്പാനാണ് മിമിക്രി താരത്തിന്റെ സഹായം തേടിയിരിക്കുന്ന ആദ്യ ചിത്രമെന്ന് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന , ജയറാം നായകനായ ഈ ചിത്രത്തില്‍ ജഗതിക്കു വേണ്ടി സംഭാഷണം ഡബ്ബ് ചെയ്യുന്നത് കോട്ടയം നസീറായിരിക്കുമെന്നാണു വിവരം. തിരുവമ്പാടി തമ്പാന്റെ സെറ്റില്‍ നിന്നും പോകുന്ന വഴിയാണ് ജഗതി അപകടത്തില്‍പ്പെട്ടത്. നേരത്തെ അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയ്ക്കു വേണ്ടിയും ഡബ്ബ് ചെയ്തിട്ടുള്ളയാളാണ് നസീര്‍. എം എ നിഷാദ് സംവിധാനം ചെയ്യുന്ന നമ്പര്‍ 66 മധുരാ ബസ് എന്ന ചിത്രത്തില്‍ പ്രശാന്ത് കാഞ്ഞിരമറ്റം ആണ് ജഗതിക്ക് വേണ്ടി ശബ്ദം നല്‍കുക.

ജഗതിക്ക് അപകടം സംഭവിക്കുന്നതിനു മുമ്പ് റിലീസ് ചെയ്ത മോഹന്‍ലാല്‍ നായകനായ കാസനോവയില്‍ പ്രശാന്താണ് ജഗതിക്കു വേണ്ടി ഡബ്ബ് ചെയ്തത്. എന്ന പ്രത്യേകതയുമുണ്ട്. ഡബ്ബിംഗ് ദിവസങ്ങളില്‍ ജഗതിക്ക് സുഖമില്ലാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ കൂടി നിര്‍ദേശപ്രകാരമാണ് അന്ന് പ്രശാന്തിനെ നിയോഗിച്ചതെന്ന് സൂചനകളുണ്ട്. സിനിമ റിലീസ് ചെയ്ത മാസങ്ങളായിട്ടും ജഗതിയുടെ ഈ അപരശബ്ദത്തെ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാനായിരുന്നില്ല.

ജഗതി സിനിമയില്‍ സജീവമായിരുന്നതിനാലായാണ് പ്രേക്ഷകര്‍ ഇക്കാര്യം ശ്രദ്ധിയ്ക്കാതെ പോയിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ജഗതിയുടെ അപരശബ്ദത്ത തിരിച്ചറിയാന്‍ പ്രേക്ഷകരും ശ്രമിയ്ക്കുമെന്നുറപ്പാണ്.

English summary
Mimicry artist Kottayam Nazir dubs Actor Jagathy's sound,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X