»   » പ്രേക്ഷകരെ ചിരിപ്പിച്ച ജഗതിയുടെ ഒരു ചെറു പുഞ്ചിരി കണ്ടപ്പോള്‍..

പ്രേക്ഷകരെ ചിരിപ്പിച്ച ജഗതിയുടെ ഒരു ചെറു പുഞ്ചിരി കണ്ടപ്പോള്‍..

Posted By: AkhilaKS
Subscribe to Filmibeat Malayalam

പ്രേക്ഷകരെ ചിരിപ്പിച്ച ജഗതി ശ്രീകുമാറിന്റെ ഒരു ചെറു പുഞ്ചിരിക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം. സിനിമാ ലൊക്കേഷനുകളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന ജഗതി ഈ അടുത്തിടെ ഉട്ടോപ്യയിലെ രാജവ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തിയത് ആരാധകര്‍ക്കിടയില്‍ കൗതുകമായിരുന്നു.

ജഗതി വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നത് കൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഓരോ ചലനവും സിനിമാ ലോകം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അടുത്തിടെ മമ്മൂട്ടി, ജഗതിയുടെ വീട്ടിലെത്തി സന്ദര്‍ശിക്കുകെയും, ജഗതിയുമായി ഏറെ നേരം ചിലവഴിക്കുകെയും ചെയ്തിരുന്നു.

jagathy-sreekumar

ഇപ്പോഴിതാ മിമിക്രി താരം, രാജാ സാഹിബ് ജഗതിയെ സന്ദര്‍ശിക്കുകെയും, അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങളിലെ തമാശകള്‍ പറയുകെയും ചെയ്തു. തമാശകളോടെല്ലാം ചിരിച്ചുക്കൊണ്ടാണ് ജഗതി പ്രതികരിച്ചത്.

സിനിമാ താരങ്ങളും, മിമിക്രി ആര്‍ട്ടിസ്റ്റുകളും ജഗതിയെ സന്ദര്‍ശിച്ച്, പഴയ ഓര്‍മ്മകള്‍ പങ്കു വെയ്ക്കണം. അങ്ങനെ ജഗതിയെ ഉടന്‍ തന്നെ സിനിമാ ലോകത്തെ കൊണ്ടു വരുവാന്‍ കഴിയുമെന്നും രാജ സാഹിബ് പറഞ്ഞു.

English summary
Mimicry artist Raja Sahib visit Jagathy Sreekumar at his residence.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam