»   » പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള ടിവി ചന്ദ്രന്‍ ഉദ്ഘാടനംചെയ്യും; 'ഓ ബോഡി ആന്‍ഡ് സോള്‍' ഉദ്ഘാടന ചിത്രം

പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള ടിവി ചന്ദ്രന്‍ ഉദ്ഘാടനംചെയ്യും; 'ഓ ബോഡി ആന്‍ഡ് സോള്‍' ഉദ്ഘാടന ചിത്രം

By Np Shakeer
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കോഴിക്കോട്: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മാര്‍ച്ച് ഒമ്പതു മുതല്‍ 15 വരെ കോഴിക്കോട് കൈരളി, ശ്രീ തിയറ്ററുകളിലായി സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള പ്രശസ്ത സംവിധായകന്‍ ടി വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഒമ്പതിന് വൈകിട്ട് അഞ്ചു മണിക്ക് കൈരളി തീയെറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഹംഗേറിയന്‍ ചിത്രമായ 'ഓ ബോഡി ആന്റ് സോള്‍' ആണ് ഉദ്ഘാടനചിത്രം.

  cinema

  ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം നേടിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇല്‍ഡികോ എന്യേദിയാണ്. ബര്‍ലിന്‍മേളയില്‍ ഫിപ്രസി പുരസ്‌കാരവും നേടിയ ഈ ചിത്രം ഓസ്‌കാറിനുള്ള ഹംഗറിയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു. ഉദ്ഘാടന ചിത്രം ഒരേസമയം കൈരളിയിലും ശ്രീയിലും പ്രദര്‍ശിപ്പിക്കും.

  കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രങ്ങളാണിവ. ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണ ചകോരം ലഭിച്ച 'വാജിബ്', മികച്ച ചിതത്തിനുള്ള പ്രേക്ഷക പുരസ്‌കാരം നേടിയ 'ഐ സ്റ്റില്‍ ഹൈഡ് റ്റു സ്‌മോക്ക്', പ്രത്യേക ജൂറി പരാമര്‍ശം നേടിയ 'കാന്‍ഡലേറിയ' തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ പെടുന്നു. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ഐ.എഫ്.എഫ്.കെയില്‍ ആദരിക്കപ്പെട്ട വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകുറോവിന്റെ 'ദ സണ്‍' ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ ആറു ചിത്രങ്ങളും 'ഇന്ത്യന്‍ സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ ഒമ്പതു സിനിമകളും പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ ഐ.എഫ്.എഫ്.കെയുടെ അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം ലഭിച്ച 'ന്യൂട്ടണ്‍', മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും നേടിയ സഞ്ജു സുരേന്ദ്രന്റെ 'ഏദന്‍' എന്നിവ ഇതില്‍പെടും.

  എന്തും നേരിടാനുള്ള ചങ്കൂറ്റവുമായാണ് ദിലീപ് തിരിച്ചെത്തിയത്, ബാലചന്ദ്രമേനോന്‍റെ സാക്ഷ്യപ്പെടുത്തല്‍!

  മാര്‍ച്ച് 10 മുതല്‍ 15 വരെ മാനാഞ്ചിറ സ്‌ക്വയറില്‍ പൊതു ജനങ്ങള്‍ക്കായുള്ള ചലച്ചിത്ര പ്രദര്‍ശനം നടക്കും. ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് നടനും സംവിധായകനുമായ ജോയ് മാത്യു പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 2018ല്‍ 90 വര്‍ഷം തികയുന്ന മലയാള സിനിമയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രശസ്ത നിശ്ചല ഛായാഗ്രാഹകന്‍ പി.ഡേവിഡിന്റെ ഫോട്ടോകളുടെ പ്രദര്‍ശനം മാര്‍ച്ച് പത്തിന് രാവിലെ 11.30ന് കൈരളി തിയറ്ററില്‍ ശ്രീ.എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സംവിധായകന്‍ ജി. അരവിന്ദന്റെ ചരമവാര്‍ഷിക ദിനമായ മാര്‍ച്ച് 15ന് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍ അരവിന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് അരവിന്ദന്റെ 'തമ്പ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനം ഉണ്ടായിരിക്കും. മാര്‍ച്ച് 10 മുതല്‍ വൈകിട്ട് 5.30ന് മീറ്റ് ദ ഡയരക്ടര്‍, ഓപ്പണ്‍ ഫോറം എന്നിവ ഉണ്ടായിരിക്കും. 'ത്രീ സ്‌മോക്കിങ് ബാരല്‍സ്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജീബ് ദേ, അഭിനേതാക്കളായ സുബ്രത് ദത്ത, മന്ദാകിനി ഗോസ്വാമി, 'ഷേഡ്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ നിഖില്‍ അലുഗ്, 'ഇന്‍ ദ ഷാഡോസ്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ദീപേഷ് ജെയിന്‍, മലയാളി സംവിധായകരായ സഞ്ജു സുരേന്ദ്രന്‍, പ്രേംശങ്കര്‍, സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍, പ്രശാന്ത് വിജയ്, ശ്രീകൃഷ്ണന്‍ കെ.പി തുടങ്ങിയവര്‍ പങ്കെടുക്കും.

  bodyandsoul

  അന്തരിച്ച സംവിധായകന്‍ ഐ.വി ശശിക്ക് സ്മരണാഞ്ജലിയര്‍പ്പിച്ച് 'ആള്‍ക്കൂട്ടത്തില്‍ തനിയെ' എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. കെ.ജി ജോര്‍ജിന്റെ ചലച്ചിത്ര ജീവിതം പകര്‍ത്തുന്ന '81/2 ഇന്റര്‍കട്ട്‌സ്-ലൈഫ് ആന്റ് ഫിലിംസ് ഓഫ് കെ.ജി ജോര്‍ജ്' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേളയില്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ച രണ്ടു ഡോക്യുമെന്ററികള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കാത്തു ലൂക്കോസ് സംവിധാനം ചെയ്ത 'മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്', ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ രോഹിത് വെമുലയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ പി.എന്‍ രാമചന്ദ്ര സംവിധാനം ചെയ്ത 'ദ അബെയറബിള്‍ ബീയിങ് ഓഫ് ലൈറ്റ്‌നസ്' എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിവിധി അക്കാദമിക്ക് അനുകൂലമായതിനെ തുടര്‍ന്നാണ് മേളയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.

  ഐഎം വിജയന്റെ ജീവിതം സിനിമയാകുന്നു, നായകന്‍ നിവിന്‍ പോളി

  പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. പാസിന്റെ വിതരണം എട്ടിന് രാവിലെ 10.30ന് ആരംഭിക്കും. കൈരളി, ശ്രീ തിയറ്ററുകളിലായി 1012 സീറ്റുകളാണുള്ളത്. പൊതുവിഭാഗത്തിനും വിദ്യാര്‍ഥികള്‍ക്കുമായി 1000 പാസുകള്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് 100 പാസുകള്‍ എന്നിങ്ങനെയാണ് വിതരണം ചെയ്യുന്നത്.

  English summary
  mini iffk tv chandran will inaugurate; O body and soul inaugural film

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more