twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രാദേശിക രാജ്യാന്തര ചലച്ചിത്രോത്സവം തുടരും: ബീന പോള്‍

    By Np Shakeer
    |

    കോഴിക്കോട്: പ്രാദേശിക രാജ്യാന്തര ചലച്ചിത്രോത്സവം വരും വര്‍ഷങ്ങളില്‍ തുടരുമെന്ന് ബീനാ പോള്‍ അറിയിച്ചു. കോഴിക്കോട്ട് ഓപണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.ഐഎഫ്എഫ്കെ രണ്ടാമതായി കോഴിക്കോട്ടാണ് നടന്നത്. അത് വിജയകരവുമായിരുന്നു. എന്നാല്‍ പിന്നീട് തിരുവനന്തപുരം സ്ഥിരം വേദിയാക്കി.

    ഇതില്‍ പ്രതിഷേധമുണ്ടായിരുന്നു. എത്തുന്നവരെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ തിരുവനന്തപുരത്തിന് കഴിയാത്ത സാഹചര്യം കൂടി പരിഗണിച്ചാണ് പ്രാദേശിക മേള നടത്തിയത്. 56 ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചു. 1300 പ്രതിനിധികള്‍ വന്നു. ഓപണ്‍ ഫോറവും ചര്‍ച്ചയുമായി മേളയുടെ അന്തരീക്ഷം ഉണ്ടായി.

    beena

    വരും വര്‍ഷങ്ങളില്‍ മേള തുടരാന്‍ ഇത് സഹായകമാണെന്ന് ബീന പോള്‍ പറഞ്ഞു. തിരുവനന്തപുരത്ത് മേള നടക്കുന്ന അതേ ദിവസങ്ങളില്‍ കോഴിക്കോട്ട് മേള നടത്താമെ നിര്‍ദേശം ഉയര്‍ന്നു. അതിഥികളെയും പങ്കെടുപ്പിക്കാന്‍ കഴിയും. പ്രാദേശിക മേളകള്‍ക്ക് അവയുടെതായ മുദ്ര വേണമെന്ന ര്‍ദ്ദേശവുമുണ്ടായി. പി.ഗോപിനാഥ്, സിവിക് ചന്ദ്രന്‍, മൊണ്ടാഷ് മമ്മത്, ചെലവൂര്‍ വേണു എന്നിവരും ഓപണ്‍ ഫോറത്തില്‍ സംസാരിച്ചു.

    English summary
    mini iffk will continue in coming years too says bina paul
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X