»   » ട്രോളന്മാര്‍ക്ക് നന്ദി, നെഗറ്റീവ് പബ്ലിസിറ്റിയുടെ ശക്തികൊണ്ടാണ് എന്റെ ആല്‍ബം വിജയിച്ചത് എന്ന് മിനി

ട്രോളന്മാര്‍ക്ക് നന്ദി, നെഗറ്റീവ് പബ്ലിസിറ്റിയുടെ ശക്തികൊണ്ടാണ് എന്റെ ആല്‍ബം വിജയിച്ചത് എന്ന് മിനി

Posted By: Rohini
Subscribe to Filmibeat Malayalam

സന്തോഷ് പണ്ഡിറ്റിന്റെ ഫീമെയില്‍ വേര്‍ഷന്‍ എന്നാണ് മിനി റിച്ചാര്‍ഡ് ഇപ്പോള്‍ അറിയപ്പെടുന്നത്. മഴയില്‍ എന്ന ആല്‍ബത്തിലൂടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രോള്‍ വിഷയമായ മിനി, തന്റെ ആല്‍ബം വിജയിപ്പിച്ചതിന് ട്രോളന്മാര്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ്.

എന്റെ ഫിഗറും അഭിനയമികവും പൃഥ്വിരാജിന്റെ നായികയാകുന്നതിന് തടസ്സമല്ല, മിനി റിച്ചാര്‍ഡിന്റെ മോഹം

നെഗറ്റീവ് പബ്ലിസിറ്റിയാണ് തന്റെ ആല്‍ബം വിജയിക്കാന്‍ കാരണം എന്ന് മിനി തന്നെ പറയുന്നു. ആല്‍ബത്തിലൂടെ ലഭിയ്ക്കുന്ന വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിയ്ക്കുമെന്ന് മിനി ഫേസ്ബുക്കിലൂടെ അറിയിച്ചു.

മിനി പറഞ്ഞത്

എന്റെ ആല്‍ബത്തിന്റെ വിജയം നെഗറ്റീവ് പബ്ലിസിറ്റിയുടെ ശക്തിയാണ്. 24 മണിക്കൂറിനുള്ളില്‍ ആറ് ലക്ഷത്തിലധികം ആളുകളാണ് ആല്‍ബം കണ്ടത്. വിശ്വസിക്കാന്‍ കഴിയുന്നില്ല. ആല്‍ബത്തിലൂടെ ലഭിയ്ക്കുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിയ്ക്കും - മിനി എഴുതി.

മഴയില്‍ എന്ന ആല്‍ബം

സ്വന്തം യൂട്യൂബ് പേജിലൂടെ മിനി റിച്ചാര്‍ഡ് തന്നെയാണ് മഴയില്‍ എന്ന ആല്‍ബം പുറത്ത് വിട്ടത്. മണിക്കൂറുകള്‍ക്കൊണ്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ട്രോളുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു.

ആരാണ് മിനി

അമേരിക്കന്‍ മലയാളിയായ മിനി റിച്ചാര്‍ഡ് കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്. സിനിമയിലും സീരിയലിലും ചെറിയ ചെറിയ വേഷങ്ങളിലൂടെ മുഖം കാണിച്ചിട്ടുണ്ട്. ഇനി സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് മിനി.

ഇതാണ് പോസ്റ്റ്

ഇതാണ് മിനി റിച്ചാര്‍ഡിന്റെ ഫേസ്ബുക്ക് പോസ്റ്റ് മുഴുവനായി വായിക്കൂ..

English summary
Mini Richard says Thanks to trolls for made hare album a super hit

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam