For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്ദ്രന്‍സിനും വിനായകനും പുരസ്‌കാരം ലഭിച്ചത് ചിലര്‍ക്ക് ദഹിച്ചിട്ടില്ല! മന്ത്രി എകെ ബാലന്‍ പറയുന്നു!

  |
  'ഇന്ദ്രന്‍സിനും വിനായകനും പുരസ്‌കാരം ലഭിച്ചത് ചിലര്‍ക്ക് ദഹിച്ചിട്ടില്ല' | Filmibeat Malayalam

  സൗന്ദര്യത്തിന് പ്രധാന്യമുള്ള മേഖലയാണ് സിനിമ. ബോളിവുഡ് അടക്കമുള്ള ഫിലിം ഇന്‍ഡസ്ട്രികള്‍ ഇന്നും ഗ്ലാമര്‍ ലോകമായിട്ടാണ് അറിയപ്പെടുന്നത്. എന്നാല്‍ കലയെയും കലാകാരനെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് മലയാളത്തില്‍ നിന്നും അടുത്ത കാലത്തായി കണ്ട് വരുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് നടന്‍ ഇന്ദ്രന്‍സായിരുന്നു. അതിന് മുന്‍പത്തെ വര്‍ഷം നടന്‍ വിനായകനായിരുന്നു മികച്ച നടന്‍.

  ബിഗ് ബോസ് സീസണ്‍ 2 വില്‍ വമ്പന്മാർ! നടി മാലാ പാര്‍വ്വതിയുമുണ്ട്? താന്‍ അക്കാര്യം അറിഞ്ഞില്ലെന്ന് നടി

  അന്ന് മൊട്ടയടിപ്പിച്ചു, ഇന്ന് ബാത്ത് ടബ്ബിലെ കുസൃതി! ടൊവിനോയ്‌ക്കൊപ്പം താരപുത്രിയുടെ കുറുമ്പ്, കാണൂ

  ഇന്ദ്രന്‍സിനും വിനായകനും പുരസ്‌കാരം ലഭിച്ചത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞിരിക്കുകയാണ്. പാലക്കാട് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളത്തിന്റെ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ തുറന്ന് പറച്ചില്‍. വേദിയില്‍ നടന്‍ വിനായകന്റെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

  അച്ഛന്റെ നായികയ്‌ക്കൊപ്പം മകന്‍ അഭിനയിക്കുന്നു! താരപുത്രന്‍ കാളിദാസ് ജയറാം ചുമ്മാ വന്നതല്ല!

  മികച്ച നടനായി വിനായകന്‍

  മികച്ച നടനായി വിനായകന്‍

  കമ്മട്ടിപ്പാടത്തിലെ ഗംഗാധരന്‍ എന്ന കഥാപാത്രത്തിന്റെ പ്രകടനത്തിനായിരുന്നു വിനായകനെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെത്തിയത്. ഒപ്പം, പുലിമുരുകന്‍ എന്നീ സിനിമകളിലെ പ്രകടനത്തിന് മോഹന്‍ലാല്‍, മഹേഷിന്റെ പ്രതികാരത്തിലൂടെ ഫഹദ് ഫാസില്‍ എന്നിവരായിരുന്നു മികച്ച നടന്മാരുടെ പട്ടികയിലുണ്ടായിരുന്നത്. ഇവര്‍ക്കാപ്പം ശ്രീനിവാസന്‍, സലീം കുമാര്‍ എന്നിവരും പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ വിനായകനെ തേടിയായിരുന്നു അംഗീകാരമെത്തിയത്. വിനായകന് പുരസ്‌കാരം ലഭിച്ചതോടെ ഇത്തവണ അര്‍ഹിക്കപ്പെട്ട അംഗീകാരമാണ് ലഭിച്ചതെന്ന് പ്രേക്ഷകര്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞിരുന്നു.

  ഇന്ദ്രന്‍സിനെ തേടി എത്തിയ ഭാഗ്യം

  ഇന്ദ്രന്‍സിനെ തേടി എത്തിയ ഭാഗ്യം

  ഈ വര്‍ഷം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നടന്‍ ഇന്ദ്രന്‍സായിരുന്നു മികച്ച നടനായത്. വിസി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന സിനിമയിലെ പപ്പുവാശാരി എന്ന കഥാപാത്രമായിരുന്നു ഇന്ദ്രന്‍സിന് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച നടനുള്ള അന്തിമ പട്ടികയില്‍ ആസിഫ് അലിയും ഉണ്ടായിരുന്നെങ്കിലും ഭാഗ്യം ഇന്ദ്രന്‍സിനൊപ്പമായിരുന്നു. തനിക്ക് പുരസ്‌കാരം ലഭിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് പറഞ്ഞ് ഇന്ദ്രന്‍സിന്റെ മാസ് ഡയലോഗ് വരെ ശ്രദ്ധേയമായിരുന്നു.

  മന്ത്രി എകെ ബാലന്റെ വാക്കുകളിലേക്ക്..

  മന്ത്രി എകെ ബാലന്റെ വാക്കുകളിലേക്ക്..

  ഇന്ദ്രന്‍സിനും വിനായകനും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത് ആരാണെന്ന് വെളിപ്പെടുത്തുന്നില്ല. പിന്നീട് പറയാമെന്നു മന്ത്രി പറയുന്നു. വിനായകന് അവാര്‍ഡ് കൊടുത്തതോടെ താരത്തിനല്ല അഭിനയത്തിനാണ് അംഗീകാരമെന്ന് സര്‍ക്കാര്‍ തെളിയിച്ചു. ഇന്ദ്രന്‍സിന്റെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. ഇത്തരം നിര്‍ണ്ണയങ്ങള്‍ ചിലരുടെ മുഖം ചുളിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ശരിയുടെ നിലപാടുമായി മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറയുന്നു.

  വിനായകന്റെ നേട്ടങ്ങള്‍

  വിനായകന്റെ നേട്ടങ്ങള്‍

  പുരസ്‌കാരം ലഭിച്ചതിന് ശേഷം വിനായകന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കമ്മട്ടിപ്പാടത്തിന് ശേഷം റോള്‍ മോഡല്‍സ്, ഈ മ യൗ, ആട് 2, ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, തുടങ്ങി സൂപ്പര്‍ ഹിറ്റ് സിനിമകളിലായിരുന്നു വിനായകന്‍ അഭിനയിച്ചിരുന്നത്. ഈ സിനിമകളിലെല്ലാം തന്നെ വിനായകന്റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. ഇനി കരിന്തണ്ടന്‍ എന്ന സിനിമയിലൂടെ ഞെട്ടിക്കാനുള്ള വരവിനൊരുങ്ങുകയാണ് വിനായകന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട്. തമിഴില്‍ വിക്രം നായകനാവുന്ന ധ്രുവ നച്ചത്തിരം എന്ന സിനിമയിലും വിനായകനുണ്ട്.

   ഇന്ദ്രന്‍സിന്റെ തിരക്കുകള്‍

  ഇന്ദ്രന്‍സിന്റെ തിരക്കുകള്‍

  ഈ വര്‍ഷം ചെറുതും വലുതമായി പത്തൊന്‍പതോളം സിനിമകളിലാണ് ഇന്ദ്രന്‍സ് അഭിനയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമെത്തിയ ആട് 2 വിലെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. ഒക്ടോബറില്‍ തിയറ്ററുകളിലേക്കെത്തിയ ഡാകിനിയാണ് ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചൊരു സിനിമ. ഡാകിനി ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

  English summary
  Minister AK Balan talks about kerala state film awards
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X