India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിർഭയത്തോടെയും സ്വാതന്ത്ര്യത്തോടെയും നീ വളരാൻ വേണ്ടത് ഞാൻ ചെയ്യും'; മകൾക്ക് ടൊവിനോയുടെ കത്ത്!

  |

  കഠിന പ്രയത്നവും ആത്മവിശ്വാസവും മാത്രമുണ്ടെങ്കിൽ ഒരു മനുഷ്യന് ഈ ലോകത്ത് അവൻ ആ​​ഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ സാധിക്കുമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയാണ് നടൻ‌ ടൊവിനോ തോമസ്. ജൂനിയർ ആർട്ടിസ്റ്റ് എന്ന പദവിയിൽ നിന്നാണ് ടൊവിനോ ഇന്ന് ലോകം അറിയുന്ന നടനായി മാറിയത്. മിന്നൽ മുരളി എന്ന സിനിമ ഇറങ്ങിയ ശേഷം ലോകത്താകമാനം ടൊവിനോ എന്ന നടന് ആരാധകരുണ്ടായിട്ടുണ്ട്. പാൻ ഇന്ത്യൻ സ്റ്റാറായി മാറിയ ടൊവിനോ തോമസ് താരത്തിന്റെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് ഈ വിജയത്തിലേക്ക് എത്തിയത് എന്ന കാര്യത്തിൽ ആരാധകർക്കും തർക്കമില്ല.

  Also Read: 'പ്രതീക്ഷിച്ചത് ‌ഇരുപത് പേരെ'; തിരക്കിനിടയിലും കാണാൻ എത്തിയവർക്ക് നന്ദി പറഞ്ഞ് പേർളിയും കുടുംബവും!

  നായക നടനായ ശേഷവും മറ്റ് യുവ താരങ്ങളുടെ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യാൻ‌ അവസരം ലഭിച്ചാലും മടി കൂടാതെ പോകാൻ ടൊവിനോ എന്നും തയ്യാറാണ്. അതിനുള്ള പ്രധാന ഉദാഹരണമാണ് ദുൽഖർ സൽമാൻ ചിത്രമായ കുറുപ്പിലെ ടൊവിനോയുടെ കഥാപാത്രവും. കേരളമെന്ന ചെറിയ സംസ്ഥാനത്ത് വളരെ ചുരുങ്ങിയ ചിലവിൽ പിറവികൊണ്ട മിന്നൽ മുരളി ഇന്ന് ആരാധകരെല്ലാം നെഞ്ചിലേറ്റി കഴിഞ്ഞു. മിന്നൽ മുരളിയുടെ വിജയത്തിന് ശേഷം ടൊവിനോ പങ്കുവെച്ച പഴയൊരു കുറിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു.

  Also Read: 'പ്രണയ സാഫല്യം', നടി റെബ മോണിക്ക ജോൺ വിവാഹിതയായി

  2011 ജൂണിൽ ടൊവിനോ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധനേടിയത്. 'ഇന്ന് നിങ്ങൾ എന്നെ വിഡ്ഢിയെന്ന് പരിഹസിക്കുമായിരിക്കും.... കഴിവില്ലാത്തവൻ എന്ന് മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങൾ എന്നെയോർത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാർഷ്ട്യമല്ല.... വിഡ്ഢിയുടെ വിലാപവുമല്ല... മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്' എന്നായിരുന്നു ടൊവിനോ കുറിച്ചിരുന്നത്. രണ്ട് വർഷം മുമ്പും ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ തോമസ് ബി​ഗ് സ്ക്രീൽ എത്തുന്നത്. പിന്നീട് ഗപ്പി, ഒരു മെക്സിക്കൻ അപാരത, തരംഗം, ഗോദ, മായാനദി, തീവണ്ടി തുടങ്ങി നിരവധി ചിത്രങ്ങൾ താരത്തിന്റേതായി പുറത്തിറങ്ങി. ടൊവിനോയ്ക്ക് മലയാള സിനിമയിൽ തന്റേതായൊരിടം ലഭിക്കാൻ കാരണവും ഈ ചിത്രങ്ങൾ തന്നെയാണ്. മാരി 2 എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും ടൊവിനോ തിളങ്ങിയിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദൻ ആണ് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. താരത്തിന്റെ മൂത്ത മകൾ ഇസയുടെ ആറാം പിറന്നാളാണ് ഇന്ന്. മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഹൃദയ സ്പർശിയായ കുറിപ്പാണ് ടൊവിനോ പങ്കുവെച്ചത്. തടാകത്തിന്റെ മധ്യത്തിൽ അപ്പനൊപ്പം ചിരിയോടെ നിൽക്കുന്ന ഇസയുടെ വീഡിയോയും ടൊവിനോ പങ്കുവെച്ചിട്ടുണ്ട്.

  Minnal Murali ലോകത്ത് ട്രെൻഡിംഗിൽ മൂന്നാമത്, ഇന്ത്യൻ സിനിമയിൽ ഇതാദ്യം | FilmiBeat Malayalam

  'ഇസാ... രണ്ടാമതൊന്ന് ആലോചിക്കാതെ എന്നോടൊപ്പം എല്ലാ ഭ്രാന്തൻ സാഹസങ്ങളിലും കൂട്ടുവരുന്നതിന് നന്ദി. അപ്പ ചെയ്യുന്നതെല്ലാം നീ ചെയ്യാൻ ആഗ്രഹിക്കുന്നത് കാണുമ്പോൾ എന്റെ ഹൃദയം നിറയുന്നു. നീ അറിയണം... അപ്പ ചെയ്യുന്നതും അതിൽ കൂടുതലും നിനക്ക് ചെയ്യാൻ കഴിയുമെന്ന്. എന്റെ ക്രൈം പാർട്ണറാണ് നീ... ഒരു അഭിനേതാവ് എന്ന നിലയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം നിന്റെ അപ്പയായിരിക്കുക എന്നതാണ്. ഞാൻ ലോകത്തിലെ എല്ലാ ശക്തികളുമുള്ള ഒരു സൂപ്പർ ഹീറോ ആണെന്നാണ് നീ ഇപ്പോൾ വിശ്വസിക്കുന്നുവെന്ന് എനിക്കറിയാം.. പക്ഷേ ഞാൻ അത്ര ശക്തനല്ലെന്ന് നീ ഉടൻ മനസിലാക്കും. ഈ ലോകത്ത് നിർഭയയും സ്വതന്ത്രവും ശക്തവുമായ ഒരു സ്ത്രീയായി നീ വളരുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. നീ എല്ലായ്പ്പോഴും നിന്റെ തല ഉയർത്തിപ്പിടിക്കുകയും ശരിയായതിന് വേണ്ടി നിലകൊള്ളുകയും ചെയ്യും. ഈ ലോകത്തെ നിനക്ക് വളരാനുള്ള മികച്ച സ്ഥലമാക്കി മാറ്റാൻ എനിക്ക് കഴിഞ്ഞേക്കാം അല്ലെങ്കിൽ കഴിഞ്ഞേക്കില്ല. പക്ഷേ ഞാൻ തീർച്ചയായും ശ്രമിക്കും. നിന്റെ ഏറ്റവും സുന്ദരവും ആത്മവിശ്വാസമുള്ളതുമായ പതിപ്പായി നീ വളരുമെന്നത് ഞാൻ ഉറപ്പാക്കും. നീ നിന്റെ സ്വന്തം സൂപ്പർഹീറോ ആകുമെന്ന്...' എന്നായിരുന്നു ടൊവിനോ കുറിച്ചത്. ഇസയെ കൂടാതെ ഒരു മകൻ കൂടിയുണ്ട് ടൊവിനോ-ലിഡിയ ദമ്പതികൾക്ക്. തഹാൻ ടൊവിനോ എന്നാണ് മകന് ടൊവിനോ പേര് നൽകിയിരിക്കുന്നത്.

  Read more about: tovino thomas
  English summary
  Minnal Murali Actor Tovino Thomas shared a post on his daughter Izza's birthday write-up viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X