»   » മലയാള സിനിമയിലെ അനുഭവം മോശമെന്ന് മിനു കുര്യാന്‍

മലയാള സിനിമയിലെ അനുഭവം മോശമെന്ന് മിനു കുര്യാന്‍

Posted By:
Subscribe to Filmibeat Malayalam

നിന്ന നില്‍പ്പില്‍ വിറച്ചു പോകുന്ന ഡയലോഗുകള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് പ്രേക്ഷകരെ ആവേശം കൊള്ളിച്ച നടന്‍ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസ് കൊടുത്തതോടെയാണ് മിനു കുര്യാന്‍ എന്ന നടി വാര്‍ത്തകളില്‍ ഇടം നേടിയത്.

പതിനാറോളം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടും പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കാന്‍ കഴിയാത്ത നടി കഴിഞ്ഞ ഒറ്റ ദിവസം കൊണ്ടാണ് ഹീറോയിനായത്. സുരേഷ് ഗോപി തന്നെ ഫോണില്‍ വിളിച്ച് ചീത്ത പറഞ്ഞു എന്ന് കാണിച്ച് പൊലീസില്‍ പരാതിപ്പെട്ടതു തന്നെ കാര്യം.

Minu Kuriyan

ഇപ്പോള്‍ സുരേഷ് ഗോപിക്ക് മാത്രമല്ല, മലയാള സിനിമയെ ഒറ്റയടിക്ക് അഴിക്കുള്ളിലാക്കുകയാണ് മിനു. പതിനാറോളം ചിത്രങ്ങളില്‍ താന്‍ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അഭിനയിച്ച എല്ലാ സിനിമകളിലും തനിക്ക് മോശം അുഭവങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.

മലയാള സിനിമയില്‍ ഒത്തിരി വലിയ ഓഫറുകള്‍ ലഭിച്ചിട്ടും അതിന് പിന്നില്‍ ചെയ്യേണ്ടിയിരുന്ന വിട്ടുവീഴ്ച്ചകളെ ഓര്‍ത്ത് മാത്രമാണത്രെ താരം അതേറ്റെടുക്കാഞ്ഞത്. ഒറ്റപ്പാലത്തും കുട്ടിക്കാനത്തും ചിത്രീകരണമുണ്ടാകുമ്പോള്‍ രാത്രി ഏറെ വൈകിയും തനിച്ച് കാറോടിച്ച് വരേണ്ട അവസ്ഥയും തനിക്കുണ്ടായിട്ടുണ്ടെന്ന് നടി പറയുന്നു.

ടാ തടിയ എന്ന ചിത്രത്തിലൂടെയാണ് മിനുകൂര്യാന്‍ എന്ന നടിയെ മലയാളികള്‍ പരിചയപ്പെട്ടു തുടങ്ങിയത്. അതിന് ശേഷം തമിഴിലേക്കും അഭിനയം വ്യാപിപിച്ച താരം ഇപ്പോള്‍ ചെന്നൈയിലാണ് താമസം.

English summary
Actress Minu Kuriyan said that she was faced some bad experience from Malayalam film industry.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam