twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മിസ് യൂണിവേഴ്‌സായി മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ, നാലാമതായി മിസ് ഇന്ത്യ അഡിലൈന്‍ കാസ്റ്റിലിന്‍

    By Midhun Raj
    |

    69ാമത് മിസ് യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കി മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ. ഫ്‌ളോറിഡയില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ബ്രസീല്‍, പെറു രാജ്യങ്ങളില്‍ നിന്നുളള മല്‍സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് ആന്‍ഡ്രിയ ഒന്നാമത് എത്തിയത്. 73 പേര്‍ പങ്കെടുത്ത മല്‍സരത്തിലാണ് മിസ് മെക്‌സിക്കോ ആയ ആന്‍ഡ്രിയ മിസ് യൂണിവേഴ്‌സായത്. ബ്രസീലില്‍ നിന്നുളള ജൂലിയ ഗാമ രണ്ടാമതും പെറുവിലെ ജാനിക്ക് മാസെറ്റ മൂന്നാമതും എത്തി. മിസ് ഇന്ത്യ അഡ്‌ലിന്‍ കാസ്റ്റിലിനെ ആണ് മൂന്നാം റണ്ണറപ്പായത്. 22 കാരിയായ അഡിലൈന്‍ ബ്യൂട്ടി പേജന്‌റ് മല്‍സരത്തില്‍ നാലാം സ്ഥാനം നേടി.

    andrea-meza

    മുന്‍ മിസ് യൂണിവേഴ്‌സ് സോസിബിനി തുന്‍സിയാണ് ആന്‍ഡ്രിയയെ വിശ്വസുന്ദരി കിരീടം ചൂടിപ്പിച്ചത്. അമേരിക്കന്‍ നടന്‍ മരിയോ ലോപസും ടെലിവിഷന്‍ താരം ഒലീവിയ കുല്‍പോയും ആണ് ഇത്തവണ മിസ് യൂണിവേഴ്‌സ് മല്‍സരത്തില്‍ അവതാരകരായത്. കോവിഡ് വ്യാപനം കാരണം കഴിഞ്ഞ വര്‍ഷം മിസ് യൂണിവേഴ്‌സ് മല്‍സരം ഉപേക്ഷിച്ചിരുന്നു. തിളക്കമുളള ചുവന്ന ഗൗണിലാണ് മിസ് യൂണിവേഴ്‌സായ ആന്‍ഡ്രിയ എത്തിയത്. ചോദ്യത്തര വേളയില്‍ ആന്‍ഡ്രിയ നല്‍കിയ മറുപടികളെല്ലാം ശ്രദ്ധേയമായിരുന്നു.

    സാരി ലുക്കില്‍ ഗ്ലാമറസായി നടി സയാനി പ്രധാന്‍, പുത്തന്‍ ചിത്രങ്ങള്‍ കാണാം

    Recommended Video

    Bigg boss malayalam season 3 is going to end?

    നിങ്ങള്‍ രാജ്യത്തിന്‌റെ നേതാവ് ആയിരുന്നെങ്കില്‍ കോവിഡ് മഹാമാരിയെ എങ്ങനെ നേരിടുമെന്നായിരുന്നു ആന്‍ഡ്രിയയോടുളള ഒരു ചോദ്യം. ഇതിന് മറുപടിയായി കോവിഡ് പോലുളള കഠിനമായ സാഹചര്യം കൈകാര്യം ചെയ്യാന്‍ കൃത്യമായ മാര്‍ഗമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്ന് ആന്‍ഡ്രിയ പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ ഇത്ര ക്രിട്ടിക്കലാവുന്നതിന് മുന്‍പ് താന്‍ ലോക്ഡൗണ്‍ കൊണ്ടു വരുമായിരുന്നു എന്നും ആന്‍ഡ്രിയ പറഞ്ഞു. കാരണം നിരവധി പേരുടെ ജീവനാണ് ഈ സമയത്ത് കൊറോണ കൊണ്ടുപോയത്. ഇത് താങ്ങാന്‍ കഴിയുന്നതല്ല.

    English summary
    Miss Universe 2020: Mexico's Andrea Meza Won The Title, India's Adline Castelino In Top 5
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X