»   » ലോകസുന്ദരി മാനുഷി ചില്ലാര്‍ സിനിമയിലേക്ക്! നായകനാവാനുള്ള ഭാഗ്യം തെന്നിന്ത്യയുടെ സൂപ്പര്‍ സ്റ്റാറിനോ?

ലോകസുന്ദരി മാനുഷി ചില്ലാര്‍ സിനിമയിലേക്ക്! നായകനാവാനുള്ള ഭാഗ്യം തെന്നിന്ത്യയുടെ സൂപ്പര്‍ സ്റ്റാറിനോ?

Posted By:
Subscribe to Filmibeat Malayalam

മോഡലിങ്ങില്‍ നിന്നുമാണ് പല നടിമാരും സിനിമയിലേക്കെത്തിയത്. ഐശ്വര്യ റായിയും പ്രിയങ്ക ചോപ്രയും ലോകസുന്ദരി പട്ടം നേടിയതും പിന്നീട് ബോളിവുഡിന്റെ പ്രിയപ്പെട്ട നടിമാരായി മാറിയതും പെട്ടെന്നായിരുന്നു. ഇവര്‍ക്ക് പിന്നാലെ ഇന്ത്യയ്ക്ക് അഭിമാനമായി മറ്റൊരു സുന്ദരി കൂടി എത്തിയിരിക്കുകയാണ്. 

അനശ്വര പ്രണയം ഇനിയും കാണാം! ടൈറ്റാനിക് വീണ്ടും വരുന്നു, ഇത്തവണ പ്രത്യേകതയുണ്ട്! ട്രെയിലര്‍ പുറത്ത്!

മിസ് വേള്‍ഡ് 2017 പട്ടം സ്വന്തമാക്കിയാണ് മാനുഷി ചില്ലാര്‍ ഇപ്പോള്‍ ലോകം മുഴുവന്‍ അറിയപ്പെട്ടത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മാനുഷി അടുത്തതായി സിനിമയിലഭിനയിക്കുമോ എന്ന ചോദ്യങ്ങള്‍ക്ക് ചില സൂചനകള്‍ കിട്ടിയിരിക്കുകയാണ്. തമിഴ് സിനിമയിലേക്ക് മാനുഷി വരുന്നുണ്ടെന്നും കമല്‍ ഹാസന്റെ നായികയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാനുഷി ചില്ലാര്‍


വര്‍ഷങ്ങള്‍ക്ക് ശേഷം ലോകസുന്ദരി പട്ടം ഇന്ത്യയ്ക്ക് നേടി തന്നിരിക്കുകയാണ് മാനുഷി ചില്ലാര്‍ എന്ന ഇരുപത് വയസുകാരി. ചൈനയിലെ സാന്യയില്‍ നടന്ന മത്സരത്തില്‍ നിന്നുമാണ് 108 സുന്ദരിമാരെ പിന്തള്ളി കൊണ്ട് മാനുഷി കീരിടം നേടിയത്.

സിനിമയിലേക്ക് വരുന്നു..?


ഐശ്വര്യ റായിയുടെയും പ്രിയങ്ക ചോപ്രയുടെയും പാത പിന്തുടര്‍ന്ന് മാനുഷി സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതും തമിഴ് സിനിമയിലേക്കാണെന്നും സൂപ്പര്‍ സ്റ്റാറിന്റെ തന്നെ നായികയാവുമെന്നുമാണ് സ്ഥിതികരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഉലകനായകനൊപ്പം

ഉലകനായകന്‍ കമല്‍ ഹാസന്‍ രാഷ്ട്രീയ പ്രവേശനത്തോട് കൂടി സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് മാനുഷി ചില്ലാര്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നതായി പറയുന്നത്.

ഇന്ത്യന്‍


എസ് ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗത്തില്‍ നായികയായിട്ടാണ് മാനുഷിയെ ക്ഷണിക്കുന്നത്. 2.0 എന്ന ബിഗ് റിലീസ് സിനിമ പുറത്തിറക്കിയതിന് ശേഷമായിരിക്കും സിനിമയെ കുറിച്ച് സംസാരിക്കുക.

ബോളിവുഡും കാത്തിരിക്കുന്നു

ലോകസുന്ദരി പട്ടം നേടിയതിന് പിന്നാലെ മാനുഷിയെ തേടി ബോളിവുഡില്‍ നിന്നും ഒരുപാട് ഓഫറുകളാണ് വരുന്നത്. മുന്‍ ലോകസുന്ദരി ഐശ്വര്യ റായിയെ ആദ്യമായി നായികയാക്കിയതും ശങ്കര്‍ ആയിരുന്നതിനാല്‍ മാനുഷിയും അതേ പാത തന്നെയാണോ പിന്തുടരുന്നതെന്ന് കാത്തിരുന്ന് കാണം.

English summary
Miss World Manushi Chhillar's next journey

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X