»   » ദിലീപിനെ 'വഞ്ചിച്ചു' സ്വന്തമാക്കിയ നടി തിരിച്ചെത്തുന്നു, വിവാഹം തടസ്സമേയല്ല !!

ദിലീപിനെ 'വഞ്ചിച്ചു' സ്വന്തമാക്കിയ നടി തിരിച്ചെത്തുന്നു, വിവാഹം തടസ്സമേയല്ല !!

By: Rohini
Subscribe to Filmibeat Malayalam

ഫാസില്‍ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് വന്നത് എങ്കിലും മിത്ര കുര്യന്‍ എന്ന നടിയെ മലയാളികള്‍ക്ക് പരിചയം, ബോഡി ഗാര്‍ഡ് എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ്. നയന്‍താര പ്രണയിച്ച ദിലീപിനെ ചതിയിലൂടെ തട്ടിയെടുക്കുന്ന സേതുലക്ഷ്മി!!

ഈ കഥാപാത്രത്തിന് പകരം മറ്റൊരു നടിയെ കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടാവും, ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ ഇളയദളപതി വിജയ് യെയും മിത്ര തട്ടിയെടുത്തു. തമിഴിലും നടി ശ്രദ്ധിക്കപ്പെട്ടു.

mithra-kurian

ബോഡി ഗാര്‍ഡിന് ശേഷം ലേഡീസ് ആന്റ് ജെന്റില്‍മാന്‍, ഗ്രാന്റ്മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മിത്ര ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ വിവാഹ ശേഷം എല്ലാ നായികമാരെയും പോലെ ഇന്റസ്ട്രി വിട്ടു.

ഇപ്പോഴിതാ രണ്ട് വര്‍ഷത്തെ ഇടുവേളയ്ക്ക് ശേഷം മിത്ര കുര്യന്‍ അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. കവടിയും വിത്തും എന്ന ചിത്രത്തിലൂടെയാണ് മിത്രയുടെ മടങ്ങിവരവ്. തമിഴ്‌നടന്‍ ശ്രീകാന്താണ് ചിത്രത്തിലെ നായകന്‍. നവാഗതനായ അരുണ്‍ നിശ്ചലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രണ്ട് വര്‍ഷം മുന്‍പായിരുന്നു മിത്ര കുര്യന്റെ വിവാഹം. പ്രശസ്ത കീബോര്‍ഡ് പ്ലെയര്‍ സ്റ്റീഫന്‍ ദേവസ്യയുടെ ട്രൂപ്പിലെ കലാകാരനായ വില്യം ഫ്രാന്‍സിസാണ് മിത്രയുടെ ഭര്‍ത്താവ്. സ്റ്റേജ് ഷോയ്ക്കിടെ പരിചയപ്പെട്ട മിത്രയുടെയും വില്യമിന്റെയും സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു.

English summary
Mithra Kurian is coming back with Kavadiyum Vithum
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam