»   » ഞാന്‍ തല്ലിയിട്ടില്ല, പരാതി പറയാന്‍ പോയതാണ്; മിത്ര കുര്യന്‍ പറയുന്നു

ഞാന്‍ തല്ലിയിട്ടില്ല, പരാതി പറയാന്‍ പോയതാണ്; മിത്ര കുര്യന്‍ പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ചു എന്ന വാര്‍ത്ത നിഷേധിച്ച് നടി മിത്ര കുര്യാന്‍. ഞായറാഴ്ച വൈകിട്ട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലേക്ക് അതിക്രമിച്ച് കയറിയ നടി കെഎസ്ആര്‍ടിസി ഡ്രൈവറെയും സംഭവം ചോദ്യം ചെയ്യാന്‍ വന്ന ട്രാഫിക് കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറെയും മര്‍ദ്ദിച്ചു എന്നായിരുന്നു വാര്‍ത്തകള്‍.

നടി മിത്ര കുര്യന്‍ മര്‍ദ്ദിച്ചു, പരിക്കേറ്റ ഡ്രൈവറും കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറും ആശുപത്രിയില്‍

എന്നാല്‍ ജീവനക്കാരെ താന്‍ മര്‍ദ്ദിച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മിത്ര കുര്യാന്‍ പറയുന്നു. തന്റെ കാറുമായി ഉരസിയ കെഎസ്ആര്‍ടിസി ബസ്, അപകടം നടന്നിട്ടും നിര്‍ത്താതെ അമിത വേഗത്തില്‍ പാഞ്ഞുപോയതിനെ ചോദ്യം ചെയ്യുകയ മാത്രമേ ചെയ്തിട്ടുള്ളൂ. ഇതേ കുറിച്ച് പരാതി പറയാനാണ് ഡിപ്പോയില്‍ എത്തിയതെന്നും എന്നാല്‍ ജീവനക്കാര്‍ തന്നോട് അപമര്യാദയായി പെരുമാറി എന്നുമാണ് മിത്ര പറയുന്നത്.

 mithra-kurian

്അവിടെ ചെന്നപ്പോള്‍ കുറേ ആളുകള്‍ പ്രശ്‌നമുണ്ടാക്കാന്‍ വേണ്ടി മാത്രം വരികയായിരുന്നു. അവര്‍ വണ്ടിയുടെ താക്കോലും ഊരിയെടുക്കുകയുണ്ടായി. നമ്മുടെ പരാതി കേള്‍ക്കാന്‍ പോലും അവര്‍ തയ്യാറായില്ല. എനിക്കെതിരെ ഇപ്പോള്‍ ഉന്നയിച്ചിരിയ്ക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണ്- മിത്ര പറഞ്ഞു.

എന്നാല്‍ മിത്ര സ്റ്റാന്റില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ച ഡ്രൈവര്‍ എ രാമദാസും ട്രാഫിക് കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ എഎ വിജയനും ഇപ്പോള്‍ ആശുപത്രിയിലാണെന്നാണ് വിവരം. നടി മര്‍ദ്ദിച്ചു എന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്റ്റാന്റിനകത്തേക്ക് മറ്റുവാഹനങ്ങള്‍ക്ക് പ്രവേശനമില്ലെന്നിരിക്കെ, മിത്ര സ്റ്റാന്റിലേക്ക് അതിക്രമിച്ച് കയറുകയും പെട്രോള്‍ പമ്പിന് സമീപം കാര്‍ നിര്‍ത്തി അസഭ്യം പറഞ്ഞു എന്നുമാണ് പരാതിയില്‍ പറയുന്നു.

English summary
Mithra Kurian response on assaulting KSRTC staff
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam