»   » ഞങ്ങള്‍ക്ക് ഈ വര്‍ഷം ഓണമില്ലായിരുന്നു, ഒടുവില്‍ കാവ്യയുടെ അനുജന്‍ മൗനം വെടിഞ്ഞ് ചിലത് പറയുന്നു!

ഞങ്ങള്‍ക്ക് ഈ വര്‍ഷം ഓണമില്ലായിരുന്നു, ഒടുവില്‍ കാവ്യയുടെ അനുജന്‍ മൗനം വെടിഞ്ഞ് ചിലത് പറയുന്നു!

Posted By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിയ്ക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപും കാവ്യ മാധവനും ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. ഉള്ളതും ഇല്ലാത്തതുമായ പല വ്യാജ വാര്‍ത്തകളും ഇരുവരെയും ഇരുവരുടെയും കുടുംബത്തെയും സംബന്ധിച്ച് പുറത്ത് വരുന്നു. ഏറ്റവുമൊടുവില്‍ കാവ്യ മാധവന്റെ സഹോദരന്റെ വിവാഹത്തിന് പള്‍സര്‍ സുനി എത്തിയത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചും എന്നാണ് പ്രചരിച്ചത്.

എന്റെ ശരീരത്തില്‍ തൊട്ടഭിനയിക്കാന്‍ അദ്ദേഹം മടിച്ചു, അമല പോള്‍ നായകനെ കളിയാക്കി, ബേബി.... !!

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് കാവ്യ മാധവന്റെ സഹോദരന്‍ മിഥുന്‍ മാധവന്‍. തന്റെ വിവാഹത്തിന് പള്‍സര്‍ സുനിയെ ക്ഷണിച്ചിട്ടില്ല എന്ന് തന്റെ ഫേസ്ബുക്ക് പേജിലൂടെ മിഥുന്‍ വ്യക്തമാക്കി. മിഥുന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

ഓണാശംസകള്‍

പ്രിയ സുഹൃത്തുക്കളെ, നിങ്ങളെല്ലാം കുടുംബത്തിനൊപ്പം നല്ലൊരു ഓണം ആഘോഷിച്ചു എന്ന് കരുതുന്നു. ഞങ്ങള്‍ക്ക് ഇത്തവണ ഓണാഘോഷം ഒന്നുമില്ലായിരുന്നു. വളരെ കഷ്ടം നിറഞ്ഞ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ ഞങ്ങള്‍ കടന്നു പോകുന്നത്.

അതെല്ലാം വ്യാജമാണ്

ഇപ്പോള്‍ ഈ പോസ്റ്റിടാന്‍ കാരണം, കുടുംബത്തെ കുറിച്ച് വരുന്ന വ്യാജ വാര്‍ത്ത കാരണമാണ്. പള്‍സര്‍ സുനി എന്ന കുറ്റവാളി എന്റെ വിവാഹത്തില്‍ പങ്കെടുത്തു എന്നും അതിന്റെ ഫോട്ടോയും വീഡിയോയും ലഭിച്ചു എന്നുമക്കെയാണ് വാര്‍ത്ത. എന്നാല്‍ ഈ പ്രചരിച്ചതെല്ലാം വ്യാജമാണ്.

ഞങ്ങള്‍ ക്ഷണിച്ചിട്ടില്ല

പള്‍സര്‍ സുനിയുമായി തനിക്കോ തന്റെ കുടുംബത്തിലുളള ആര്‍ക്കുമോ യാതൊരു ബന്ധവുമില്ല. കൂടാതെ വീട്ടില്‍ നടന്ന ചടങ്ങുകളിലൊന്നും തങ്ങള്‍ക്ക് അറിയുക പോലുമില്ലാത്ത സുനിയെ ക്ഷണിച്ചിട്ടില്ല.

വാസ്തവ വിരുദ്ധം

തന്റെ വിവാഹചടങ്ങില്‍ പള്‍സര്‍ സുനി പങ്കെടുത്തതായി അന്വേഷണ സംഘം അറിയിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോസും ഇതുവരെ അന്വേഷണ സംഘം ആവശ്യപ്പെടുകയോ കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നും മിഥുന്‍ പറയുന്നു.

ലക്ഷ്യയ്ക്ക് ബന്ധമില്ല

ഈ കേസുമായി ഞങ്ങളുടെ ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന് യാതൊരു ബന്ധവുമില്ല. സത്യം ഞങ്ങളുടെ ഭാഗത്താണ്. ഞങ്ങള്‍ക്കെതിരെയുള്ള ആസൂത്രിത നീക്കമാണ് ഈ ആരോപണങ്ങളെല്ലാം - മിഥുന്‍ ഫേസ്ബുക്കിലെഴുതി

English summary
Mithun Madhavan's facebook post about fake news

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam