»   » മമ്മൂക്കയുടെ സഹോദരിയാവാനൊരുങ്ങി മിയ ജോര്‍ജ്! മമ്മൂട്ടിയുടെ 'പരോളി'റങ്ങുമ്പോള്‍ ഇങ്ങനെയുണ്ടാവും!!

മമ്മൂക്കയുടെ സഹോദരിയാവാനൊരുങ്ങി മിയ ജോര്‍ജ്! മമ്മൂട്ടിയുടെ 'പരോളി'റങ്ങുമ്പോള്‍ ഇങ്ങനെയുണ്ടാവും!!

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടി നായകനായി അഭിനയിക്കാനൊരുങ്ങുന്ന സിനിമയാണ് പരോള്‍. ചിത്രത്തില്‍ നടി ഇനിയ മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിക്കാന്‍ പോവുന്നു എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ചിത്രത്തില്‍ മിയ ജോര്‍ജും അഭിനയിക്കുന്ന കാര്യം പുറത്ത് വിട്ടിരിക്കുകയാണ്. മിയയുടെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങളും പുറത്ത് വന്നിരിക്കുകയാണ്.

തോറ്റ് പിന്മാറാന്‍ മമ്മൂട്ടിയ്ക്ക് നേരമായിട്ടില്ല! മികച്ച ആക്ഷന്‍ രംഗങ്ങളുമായി മാസ്റ്റര്‍പീസ്!

ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരിയുടെ വേഷമായിരിക്കും മിയയ്‌ക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. സംവിധായകന്‍ തന്നെയാണ് മിയയുടെ കഥാപാത്രം സംബന്ധിച്ചിട്ടുള്ള കാര്യങ്ങളെ പറഞ്ഞിരിക്കുന്നത്.

മമ്മൂട്ടി ചിത്രത്തില്‍

മമ്മൂട്ടിയുടെ വരാനിരിക്കുന്ന പരോള്‍ എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് മിയ ജോര്‍ജും അഭിനയിക്കുകയാണ്. ചിത്രത്തിലെ മിയയുടെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ സംവിധായകന്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.

മമ്മൂട്ടിയുടെ സഹോദരി

മമ്മൂട്ടിയ്‌ക്കൊപ്പം ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിയ മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലായിരിക്കും അഭിനയിക്കുന്നത്. വികാരപരമായ നിമിഷങ്ങളുള്ള കഥാപാത്രമാണ് മിയയുടേതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

ചിത്രീകരണം


നിലവില്‍ പരോളിന്റെ ചിത്രീകരണം തൊടുപുഴയില്‍ നിന്നും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിലും ബംഗ്ലൂരിലുമായിട്ടാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍സ്. ജയിലില്‍ നിന്നുള്ള രംഗങ്ങളും സിനിമയിലുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്.

ഇനിയയുടെ കഥാപാത്രം

മമ്മൂട്ടിയുടെ ഭാര്യയായി കോട്ടയംകാരി അച്ചായത്തിയായ ആനി എന്ന കഥാപാത്രത്തെയാണ് ഇനിയ അവതരിപ്പിക്കുന്നത്. ആനിയുടെ സഹോദരന്മാരുടെ വേഷത്തില്‍ ഇര്‍ഷാദ്, സിജോ വര്‍ഗീസ് എന്നീ താരങ്ങളും സിനിമയില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്.

പരോള്‍


നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന സിനിമയാണ് പരോള്‍. യഥാര്‍ത്ഥ ജീവിതകഥയുമായി എത്തുന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. തന്റെ സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ ഓരോന്നായി സംവിധായകന്‍ തന്നെ പുറത്ത് വിട്ടു കൊണ്ടിരിക്കുകയാണ്.

English summary
Miya George, who is now doing films across the South, is also part of the team, as Mammootty's sister in the film. Says director Sharrath Sandith, "Miya has a very important role in the movie, which will be an emotional one. Mammootty's character has a lot to perform in it."

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam