»   » ജേര്‍ണിലിസ്റ്റ് റോള്‍; മിയ മേക്ക് ഓവറിന്

ജേര്‍ണിലിസ്റ്റ് റോള്‍; മിയ മേക്ക് ഓവറിന്

Posted By:
Subscribe to Filmibeat Malayalam
Mia
കനകരാഘവന്റെ എട്ടേകാല്‍ സെക്കന്റ് എന്ന ചിത്രത്തിലൂട അരങ്ങേറ്റം കുറിച്ച മിയയ്ക്ക് തിരക്കേറുന്നു. ചേട്ടീയിസില്‍ ബിജുമേനോനൊപ്പം അഭിനയിച്ച മിയ അടുത്തതായി ഒരു ജേര്‍ണലിസ്റ്റിന്റെ വേഷത്തിലാണ് എത്തുന്നത്. ജിത്തു ജോസഫിന്റെ മെമ്മറീസ് എന്ന ചിത്രത്തിലാണ് മിയ ജേര്‍ണലിസ്റ്റായി എത്തുന്നത്. പൃഥ്വിരാജ് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പൃഥ്വിയുടെ കാമുകിയുടെ വേഷത്തിലാണ് മിയ അഭിനയിക്കുന്നത്.

ജേര്‍ണലിസ്റ്റിന്റെ റോള്‍ ചെയ്യാനായി പ്രത്യേകിച്ച് ഹോംവര്‍ക്കുകളൊന്നുമില്ലെന്നും സംവിധായകന്‍ പറയുന്നതുപോലെ അഭിനയിക്കുന്ന നടിയാണ് താനെന്നും മിയ പറയുന്നു. സംവിധായകന്‍ പറയുന്നത് അതേപോലെചെയ്യുകയെന്നതാണ് എന്റെ രീതി, അപ്പോള്‍ ഞാന്‍ റോളുകള്‍ നന്നാക്കാനായി എന്റേതായ രീതികള്‍ വല്ലതും പരിശീലിച്ചാല്‍ ചിലപ്പോള്‍ സംവിധായകന്‍ ആഗ്രഹിക്കുന്ന രീതിയില്‍ എനിയ്ക്ക് അഭിനയിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല, അതിനാല്‍ റോളുകള്‍ക്കായി തയ്യാറെടുപ്പുകളൊന്നും നടത്തുന്നില്ല- മിയ പറയുന്നു.

പക്ഷേ ഒരു ജേര്‍ണലിസ്റ്റ് ലുക്ക് ലഭിക്കാനായി ചില മേക്കോവറുകള്‍ താന്‍ നടത്തുന്നുണ്ടെന്നകാര്യം മിയ മറച്ചുവെയ്ക്കുന്നുമില്ല. രൂപഭാവങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്താനാണ് ഞാനുദ്ദേശിയ്ക്കുന്നത്. ഈ റോളില്‍ അത് ക്ലിക്കാവുമെന്നാണ് പ്രതീക്ഷ- മിയ പറയുന്നു. സലാം ബാപ്പുവിന്റെ റെഡ് വൈന്‍ എന്ന ചിത്രത്തില്‍ ആസിഫ് അലിയ്‌ക്കൊപ്പവും ജോഷിയുടെ കശ്മീരില്‍ ജയറാമിനൊപ്പവുമെല്ലാം മിയ അഭിനയിക്കുന്നുണ്ട്. കാശ്മീരില്‍ ജയറാമിന്റെ നായികയായിട്ടാണ് മിയ അഭിനയിക്കുക.

English summary
Actress Miya is now preparing for her role as a journalist in Jeethu Joseph's Memories, where she'll play the love interest of Prithviraj.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam