»   » കള്ളപ്പണം മറയ്ക്കാനാണ് മോഹന്‍ലാല്‍ മോദിയെ അനുകൂലിക്കുന്നത് എന്ന് എംഎം മണി

കള്ളപ്പണം മറയ്ക്കാനാണ് മോഹന്‍ലാല്‍ മോദിയെ അനുകൂലിക്കുന്നത് എന്ന് എംഎം മണി

Posted By: Rohini
Subscribe to Filmibeat Malayalam

നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ അനുകൂലിച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ ബ്ലോഗ് പോസ്റ്റിനെതിരെ കലാ - സാംസ്‌കാരിക രംഗത്തെ പല പ്രമുഖരും രംഗത്തെത്തിക്കഴിഞ്ഞു.

താരം ചാരമാകാന്‍ അധികം നേരം വേണ്ട; വര്‍ഷങ്ങള്‍ക്ക് മുമ്പ് അഴീക്കോട് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞത്

ഇപ്പോഴിതാ, മന്ത്രി എം എം മണിയും മോഹന്‍ലാലിനെതിരെ. വൈദ്യുതി മന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെയാണ് മണിയാശാന്‍ മോഹന്‍ലാലിനെതിരെ കടുത്ത ആരോപണവുമായി രംഗത്തത്തിയിരിയ്ക്കുന്നത്.

കള്ളപ്പണക്കാരന്‍

മോഹന്‍ലാലിന്റെ കൈയ്യില്‍ നിറയെ കള്ളപ്പണമുണ്ടെന്നും അതിനാലാണ് തിയേറ്ററുകള്‍ കെട്ടിപ്പൊക്കുന്നത് എന്നും എം എം മണി ആരോപിച്ചു. ഏലപ്പാറയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മോദിയെ പിന്തുണയ്ക്കുന്നത്

കള്ളപ്പണം മറയ്ക്കാന്‍ വേണ്ടിയാണ് നരേന്ദ്ര മോദിയെ അനുകൂലിയ്ക്കുന്നത് എന്നും മണി വിമര്‍ശിച്ചു. മോഹന്‍ലാലിനെ മാന്ത്രമല്ല, മോദിയെ അനുകൂലിച്ച ബി ജെ പി എം എല്‍ എ ഒ രാജഗോപാലിനെയും മണി വിമര്‍ശിച്ചു. രാജഗോപാലിന് തലയ്ക്ക് സുഖമില്ലെന്നാണ് മന്ത്രി പറഞ്ഞത്.

ലാലിന്റെ ബ്ലോഗ്

നോട്ട് പിന്‍വലിക്കല്‍ നടപടിയെ അനുകൂലിച്ചുകൊണ്ടുള്ള തീരുമാനത്തെ സല്യൂട്ട് ചെയ്തുകൊണ്ടാണ് മോഹന്‍ലാലിന്റെ ബ്ലോഗ്. താന്‍ വ്യക്തി ആരാധകനല്ല എന്നും, ആശയങ്ങളെയാണ് ബഹുമാനിക്കുന്നത് എന്നും ലാല്‍ ബ്ലോഗില്‍ പറയുന്നുണ്ട്.

വിമര്‍ശകര്‍

രാഷ്ട്രീയ നേതാക്കളായ വ ിഡി സതീശന്‍, വി ടി ബല്‍റാം, സിനിമാ രംഗത്ത് നിന്ന് ഭാഗ്യലക്ഷ്മി, എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ തുടങ്ങിയ പ്രമുഖരും സാധാരണക്കാരും മോഹന്‍ലാലിന്റെ ബ്ലോഗിനെതിരെ ഇതിനോടകം രംഗത്ത് വന്നു കഴിഞ്ഞു.

ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
MM Mani against Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X