സിനിമാ ടാക്കീസുമായി ശ്രീനിയും ലാലും

ബയോസ്‌കോപ്പ് എന്ന ചിത്രത്തിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ മധുസൂദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൈഥിലിയാണ് നായിക. ആദിത്യന്‍ എന്ന തിയറ്റര്‍ മാനേജരെയാണ് ശ്രീനി അവതരിപ്പിക്കുന്നത്. തിയറ്റര്‍ ഉടയമയായ ശിവരാമനെ ലാലും. ലാലും ശ്രീനിയും ചേര്‍ന്നുള്ള കോമഡിയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. വിജയകുമാറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിയറ്ററിലെ ടിക്കറ്റ് കലക്ടറായ സുഗതന്‍ ആണ് വിജയകുമാര്‍. ഓപ്പറേറ്റര്‍ അലിയാരായി മാമുക്കോയയും അദ്ദേഹത്തിന്റെ മകളായി അര്‍ച്ചന കവിയും. ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
പൂര്‍ണമായും ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു.
ഏറെക്കാലത്തിനു ശേഷം ശ്രീനിവാസന്‍ ശുദ്ധ നര്‍മം കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയായിരിക്കും ഇത്.


Click it and Unblock the Notifications











