»   » തൊടിയില്‍ കുടിലുകെട്ടി താമസിക്കാന്‍ ലാലേട്ടന് മോഹം

തൊടിയില്‍ കുടിലുകെട്ടി താമസിക്കാന്‍ ലാലേട്ടന് മോഹം

Posted By:
Subscribe to Filmibeat Malayalam

ആവശ്യത്തിനുള്ള എല്ലാ വസ്തുക്കളും വിളയുന്ന ഒരു തൊടിയില്‍ ചെറിയൊരു കുടിലുകെട്ടി താമസിക്കുക എന്നത് നമ്മുടെ ലാലേട്ടന്റെ ഒരിക്കലും നടക്കാത്ത മോഹങ്ങളിലൊന്നാണത്രെ. മറ്റുള്ളവര്‍ക്കൊക്കെ ആകാമെങ്കില്‍ എന്തുകൊണ്ട് ലാലേട്ടനുമാകില്ലെന്ന് വേണമങ്കില്‍ നിങ്ങള്‍ക്ക് ചേദിക്കാം, പക്ഷേ അതിനുള്ള മറുപടി ലാലേട്ടന്റെ കയ്യിലിലെന്നതാണ് സത്യം. കര്‍ഷക ദിനത്തോടനുബന്ധിച്ച് തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലൂടെയാണ് മലയാളത്തിന്റെ മഹാനടന്‍ തന്റെ ഒരിക്കലും നടക്കാത്ത ആഗ്രഹത്തെ കുറിച്ച് പറഞ്ഞത്.

'വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പ്രണവിനേട് ചോദിച്ചു വലുതാകുമ്പോള്‍ നിനക്ക് ആരാകാനാണ് ആഗ്രഹമെന്ന്. അപ്പോള്‍ അവന്‍ പറഞ്ഞു എനിക്കൊരു കൃഷിക്കാരനാകണം. അത് കേട്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. എന്തിന് ഞാന്‍ സന്തോഷിച്ചു എന്നതിനുത്തരമായി എനിക്ക് കിട്ടിയ മറുപടി എന്റെയുള്ളിലും കൃഷിക്കാരന്റെ വിത്ത് മുളപൊട്ടാതെ കിടപ്പുണ്ട് എന്നാണ്...'ഇത്തരത്തിലാണ് സൂപ്പര്‍ താരത്തിന്റെ ബ്ലോഗ് പോസ്റ്റ് തുടങ്ങുന്നത്.

mohan lan

പ്രണവിന്റെ മോഹങ്ങള്‍ മറ്റേതോ വഴിയിലേക്ക് മാറിപ്പോയെങ്കിലും എന്റെ മകന്‍ കര്‍ഷകനാകുന്നതിനെ താന്‍ എപ്പോഴും ഇഷ്ടപ്പെട്ടിരുന്നെന്നും ലാല്‍ പറയുന്നു. കര്‍ഷകനായി ജീവിക്കുന്നതിലുള്ള സുഖവും സന്തോഷവും പങ്കുവയ്ക്കുന്ന ലാലേട്ടന്റെ ബ്ലോഗില്‍ ജോലിത്തിരക്കിലും പച്ചക്കറിവിളയ്ക്കുന്ന തന്റെ ചില സുഹൃത്തുക്കളെ കുറിച്ചും പറയുന്നുണ്ട്. സ്വന്തം മണ്ണില്‍ വിളഞ്ഞവ മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കുമ്പോലെ ആനന്ദകരമായി മറ്റെന്തുണ്ട് ഭൂമിയിലെന്നാണ് ലാല്‍ ചോദിക്കുന്നത്.

'ഞാനെന്റെയുള്ളിലെ കൃഷിക്കളം എപ്പോഴും ഉഴുതുമറിച്ചുകൊണ്ടേയിരിക്കുന്നു...അടുത്ത ജന്മത്തിലെങ്കിലും വിത്തെറിയാനും വിളവ് കൊയ്യാനും' എന്ന് പറഞ്ഞുകൊണ്ടാണ് ബ്ലോഗ് പോസ്റ്റ് അവസാനിക്കുന്നത്.

English summary
Super star Moahan Lal wrote in his blog that he would like to live as a farmer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam