»   » കമ്മാരന്‍ മാത്രമല്ല! മോഹന്‍ലാലും ഈ വിഷുവിനെത്തും! ചിത്രത്തിനേര്‍പ്പെടുത്തിയ സ്റ്റേ പിന്‍വലിച്ചു

കമ്മാരന്‍ മാത്രമല്ല! മോഹന്‍ലാലും ഈ വിഷുവിനെത്തും! ചിത്രത്തിനേര്‍പ്പെടുത്തിയ സ്റ്റേ പിന്‍വലിച്ചു

Written By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ ലാലേട്ടന്‍ ആരാധികയായി എത്തുന്ന പുതിയ ചിത്രമാണ് മോഹന്‍ലാല്‍. ഇടി എന്ന ജയസൂര്യ ചിത്രത്തിനുശേഷം സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ കട്ട മോഹന്‍ലാല്‍ ഫാനായ മീനുക്കുട്ടി എന്ന കഥാപാത്രമായാണ് മഞ്ജു എത്തുന്നത്. മീനുക്കുട്ടിയുടെ ഭര്‍ത്താവ് സേതുമാധവനായി ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തില്‍ എത്തുന്നുണ്ട്. ലാലേട്ടന്റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിന്റെ റിലീസ് ദിവസം ജനിച്ച മീനുക്കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.

പ്രിയ വാര്യര്‍ തമിഴിലേക്ക്? അടുത്ത ചിത്രം ഈ സംവിധായകനൊപ്പം! കാണാം


ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറുകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം തന്നെ വന്‍ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ടീസറില്‍ ലാലേട്ടന്റെ പഴയ ഡയലോഗുകളും ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയുമാണ് ചെയ്തിരുന്നത്. ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്.


mohanlal movie

മൈന്‍ഡ് സെറ്റ് മൂവിസിന്റെ ബാനറില്‍ അനില്‍കുമാറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലാലേട്ടാ എന്ന പാട്ട് ചലച്ചിത്ര പ്രേമികളെല്ലാം തന്നെ നേഞ്ചോടു ചേര്‍ത്തൊരു ഗാനമായിരുന്നു. ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയായിരുന്നു ഈ ഗാനം ആലപിച്ചിരുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ടോണി ജോസഫാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.


manju warrier

മണിയന്‍പ്പിളള രാജു, ബാലചന്ദ്ര മേനോന്‍, സലീംകുമാര്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സൗബിന്‍ ഷാഹിര്‍, കെപിഎസി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. വിഷുവിന് റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന് നേരത്തെ തൃശൂര്‍ അതിവേഗ കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ചിത്രത്തിന് കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നത്.


mohanlal movie

തന്റെ കഥാസമാഹാരമായ 'മോഹന്‍ലാലിനെ എനിക്ക് പേടിയാണ്' എന്നത് അതേപടി കോപ്പിയടിച്ചാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്നായിരുന്നു കലവൂര്‍ രവികുമാര്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ കോടതി ഇന്ന് പിന്‍വലിച്ചു. ഇതോടെ ദിലീപിന്റെ ബിഗ്ബഡ്ജറ്റ് ചിത്രം കമ്മാരസംഭവത്തോടൊപ്പം മഞ്ജുവാര്യറിന്റെ ഈ ചിത്രവുമെത്തുമെന്നുളള കാര്യത്തില്‍ തീരുമാനമായി.


ആരും വിശ്വസിക്കില്ല, പുലിമുരുകനില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് പ്രതിഫലം ഇല്ലാതെ; ടോമിച്ചന്‍ മുളകുപാടം


പദ്മാവതില്‍ അലാവുദ്ദീന്‍ ഖില്‍ജിയായുളള രണ്‍വീറിന്റെ രൂപമാറ്റം: വീഡിയോ വൈറല്‍! കാണൂ

English summary
mohan lal movie will releasing this vishu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X