»   » ഫഹദ് തമിഴിലേക്ക്, സ്വാഗതം ചെയ്ത് സംവിധായകന്‍ മോഹന്‍രാജ

ഫഹദ് തമിഴിലേക്ക്, സ്വാഗതം ചെയ്ത് സംവിധായകന്‍ മോഹന്‍രാജ

Written By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയുമെല്ലാം തമിഴ് സിനിമാ പ്രേമികളുടെയും കൈയ്യടി നേടുമ്പോള്‍ മലയാളി പ്രേക്ഷകരില്‍, ഫഹദ് ഫാസില്‍ എപ്പോള്‍? എന്ന ചോദ്യം ഉണ്ടായിരുന്നു. ഫഹദ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തകളും പരക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. ഇതുവരെ നീക്കു പോക്കുകളൊന്നും കേട്ടതായി അറിവില്ല.

എന്നാല്‍ ഇനി നിരാശ വേണ്ട. ഫഹദ് ഫാസില്‍ തമിഴ് സിനിമയിലേക്ക് പോകുന്നു. നടനെ സ്വാഗതം ചെയ്തുകൊണ്ടുള്ള സംവിധായകന്റൈ പോസ്റ്റ് പ്രതീക്ഷ നല്‍കുന്നു. സംവിധായകന്‍ മോഹന്‍രാജയുടെ അടുത്ത ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകനെന്ന് അറിയുന്നു.

ഫഹദ് തമിഴിലേക്ക്, സ്വാഗതം ചെയ്ത് സംവിധായകന്‍ മോഹന്‍രാജ

തനി ഒരുവന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകനെന്നാണ് പുതിയ വാര്‍ത്ത

ഫഹദ് തമിഴിലേക്ക്, സ്വാഗതം ചെയ്ത് സംവിധായകന്‍ മോഹന്‍രാജ

ഫഹദ് ഫാസിലിനെ തമിഴിലേക്ക് സ്വാഗതം ചെയ്തുകൊണ്ടൊരു പോസ്റ്റ് മോഹന്‍രാജ തന്റൈ ഫേ്‌സബുക്കിലിട്ടു. ഫഹദിനൊപ്പം നില്‍ക്കുന്ന സെല്‍ഫിയ്‌ക്കൊപ്പമാണ് ഈ പോസ്റ്റ് എന്നതാണ് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യം

ഫഹദ് തമിഴിലേക്ക്, സ്വാഗതം ചെയ്ത് സംവിധായകന്‍ മോഹന്‍രാജ

ഏറെ നാളായി ഫഹദ് ഫാസില്‍ തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത കേള്‍ക്കുന്നു. ഇതുവരെ ഒരു നീക്കുപോക്കും വിഷയത്തില്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ മോഹന്‍രാജയുടെ പോസ്റ്റ് ഏറെ പ്രതീക്ഷ നല്‍കുന്നു.

ഫഹദ് തമിഴിലേക്ക്, സ്വാഗതം ചെയ്ത് സംവിധായകന്‍ മോഹന്‍രാജ

ഇതാണ് മോഹന്‍രാജയുടെ ഫേസ്ബുക്ക് പോസ്റ്റ്. നടന്‍ ജയന്‍രവിയുടെ സഹോദരന്‍ കൂടെയായ മോഹന്‍രാജ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, സംതിങ് സംതിങ് ഉനക്കും എനക്കും, സന്തോഷ് സുബ്രഹ്മണ്യം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.

English summary
Malayalam performing artist Fahadh Faasil is good to go to make an imprint in the Tamil diversion industry soon through “Thani Oruvan” executive Mohan Raja’s up and coming film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam