»   » 4 സിനിമകളും 400 കോടിയും മരുന്നു തീര്‍ന്നെന്നു പറയുന്നവര്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍

4 സിനിമകളും 400 കോടിയും മരുന്നു തീര്‍ന്നെന്നു പറയുന്നവര്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍

By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ താരരാജാക്കന്‍മാരിലൊരാളായ സൂപ്പര്‍ സ്റ്രാര്‍ മോഹന്‍ലാലിന്റെ മരുന്നു തീര്‍ന്നെന്ന് പറയുന്നവര്‍ക്ക് തന്റെ ചിത്രങ്ങളിലൂടെ ഗംഭീര മറുപടിയാണ് താരം നല്‍കിയത്. നായക വേഷത്തില്‍ ഇനി അധികം തിളങ്ങാന്‍ കഴിയില്ലെന്നു കരുതിയവര്‍ക്കുള്ള ചുട്ട മറുപടിയാണ് താരത്തിന്റെ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍.

പോയവര്‍ഷത്തെ ഇന്ത്യന്‍ സിനിമയുടെ കണക്കു പുസ്തകം പരിശോധിച്ചാല്‍ ആരും ഞെട്ടിപ്പോകും. ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, രജനീകാന്ത് തുടങ്ങിയ പ്രമുഖര്‍ക്ക് തൊട്ടുപിന്നാലെയാണ് മോഹന്‍ലാലിന്റെ സിനിമകള്‍ വില്‍ക്കപ്പെട്ടു പോയത്.

നാലു സിനിമകളും 400 കോടിയും

മോഹന്‍ലാലിന്റെ നാലു സിനിമകളാണ് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തത്. തെലുങ്ക സിനിമകളായ വിസ്മയം, ജനതാ ഗാരേജ്, മലയാള സിനിമകളായ ഒപ്പം, പുലിമുരുകന്‍ എന്നിവ. നൂറുകോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോര്‍ഡ് പുലിമുരുകന്‍ സ്വന്തമാക്കി കഴിഞ്ഞു. ഇതടക്കമാണു 400 കോടിയോളം രൂപ നേടിയത്.

തെലുങ്കിലും വെന്നിക്കൊടി പാറിച്ചു

വിസ്മയം ശരാശരി കലക്ഷന്‍ നേടിയ തെലുങ്കു ചിത്രമായിരുന്നുവെങ്കിലും ജനതാ ഗാരേജ് തെലുങ്കില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. ആദ്യ ദിവസത്തെ കളക്ഷനായി 41 കോടി രൂപയാണ് ലഭിച്ചത്. 140 കോടി രൂപയാണ് ജനതാ ഗാരേജിന്റെ ഇതുവരെയുള്ള കളക്ഷന്‍.

നൂറു കോടി ക്ലബിലിടം നേടിയ പുലിമുരുകന്‍

4.5 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍. ആദ്യ ദിവസത്തെ പതിവ് പിന്നീടങ്ങോളം ആവര്‍ത്തിച്ച ചിത്രം നൂറു കോടി ക്ലബിലും ഇടം പിടിച്ചു.

വിദേശത്തും ലാല്‍ ചിത്രങ്ങള്‍ക്ക് ഡിമാന്‍ഡ്

30 വിദേശ രാജ്യങ്ങളിലാണ് പുലിമുരുകന്‍ റിലീസ് ചെയ്തത്. മോഹന്‍ലാല്‍ എന്ന നടന്റെ വിപണി മൂല്യമാണ് കുത്തനെ ഉയര്‍ന്നത്. മൂന്നുദിവസം കൊണ്ടു 12 കോടിയും 30 ദിവസം കൊണ്ടു 100 കോടിയും ഉണ്ടാക്കാന്‍ ചിത്രത്തിനു കഴിഞ്ഞു.

English summary
Nobody can replace Mohanlal's position in fim industry.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam