»   » ശരിക്കും കംപ്ലീറ്റ് ആക്ടറാണ്, ഒരേ ഒരു മോഹന്‍ലാല്‍, 5 മാസം 5 ഹിറ്റ് ആര്‍ക്കുണ്ട് ഈ നേട്ടം ?

ശരിക്കും കംപ്ലീറ്റ് ആക്ടറാണ്, ഒരേ ഒരു മോഹന്‍ലാല്‍, 5 മാസം 5 ഹിറ്റ് ആര്‍ക്കുണ്ട് ഈ നേട്ടം ?

Posted By: Nihara
Subscribe to Filmibeat Malayalam
ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേതാക്കളിലൊരാളാണ് മലയാളത്തിന്റെ സ്വന്തം സൂപ്പര്‍സ്റ്റാറായ മോഹന്‍ലാല്‍. മറ്റൊരു താരത്തിനും എത്തിപ്പിടിക്കാനാവാത്തത്ര ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മുന്നേറുകയാണ് മോഹന്‍ലാല്‍. സൂപ്പര്‍താര പദവി മാറ്റിവെച്ച് സിനിമയില്‍ നിന്നും ലാലിന്റെ പിന്‍വാങ്ങലിന് മുറവിളി കൂട്ടുന്നവര്‍ക്കുള്ള ശക്തമായ മറുപടി കൂടിയാണ് താരത്തിന്റെ ഓരോ നേട്ടവും.

മലയാള സിനിമയ്ക്ക് നൂറു കോടി നേട്ടെ കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ പുലിമുരുകനിലൂടെ മലയാള സിനിമ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി നൂറു കോടി ക്ലബിലിടം പിടിച്ചു. അഞ്ച് മാസത്തിനിടെ അഞ്ചു സൂപ്പര്‍ഹിറ്റ് സിനിമകളെന്ന റെക്കോര്‍ഡ് നേട്ടവുമായാണ് താരം തന്റെ ശക്തമായ സാന്നിധ്യം മലയാള സിനിമയില്‍ ഉറപ്പുവരുത്തിയിട്ടുള്ളത്. ബോളിവുഡ് താരങ്ങളോട് കിടപിടിക്കാവുന്ന തരത്തിലേക്ക് മലയാള താരങ്ങളും വളര്‍ന്നുവെന്ന് മോഹന്‍ലാലിന്റെ ബോക്‌സോഫീസ് നേട്ടങ്ങള്‍ സൂചിപ്പിക്കുന്നത്.

റെക്കോര്‍ഡ് നേട്ടവുമായി മോഹന്‍ലാല്‍

ജനതാ ഗാരേജ്, പുലിമുരുകന്‍, ഒപ്പം, മന്യം പുലി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകളുടെ ബോക്സോഫീസ് റെക്കോര്‍ഡുകള്‍ പ്രേക്ഷകര്‍ക്ക് പോലും മനപ്പാഠമാവുന്ന തീരിയിലേക്ക് വളര്‍ന്നു. മനമന്ദ എന്ന പേരില്‍ തെലുങ്കിലും മലയാളത്തില്‍ വിസ്മയം എന്ന പേരിലുമായി ഇറങ്ങിയ ,സിനിമയാണ് 2016 ലെ ആദ്യ റിലീസ്.

വിരസമായ വിസ്മയം

മലയാളത്തിലും തെലുങ്കിലുമായി ഇറങ്ങിയ വിസ്മയം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ബോക്സോഫീസില്‍ വിചാരിച്ചത്ര വിജയം കൊയ്യാന്‍ സിനിമയ്ക്ക് കഴിഞ്ഞില്ല. ചിത്രം സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. എന്നാല്‍ പിന്നീട് ഇറങ്ങിയ ചിത്രങ്ങളിലൊന്നും തുടക്കത്തിന്‍റെ പാകപ്പിഴ ആവര്‍ത്തിച്ചിരുന്നില്ല.

തെലുങ്കില്‍ ചരിത്രം സൃഷ്ടിച്ച ജനതാ ഗാരേജ്

2016 സെപ്റ്റംബര്‍ ഒന്നിനാണ് ജനതാ ഗാരേജ് സിനിമ ഇറഹഅഹിയത്. തെലുങ്കില്‍ ഇറങ്ങിയ സിനിമയ്ക്ക് കേരളത്തിലും വന്‍സ്വീകാര്യതയാണ് ലഭിച്ചത്. 135 കോടിയോളമാണ് ചിത്രത്തിന്‍റെ ബോക്സോഫീസ് കളക്ഷന്‍.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒപ്പം

നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ച ഒപ്പം ബോക്സോഫീസില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. ത്രില്ലര്‍ എന്ന നിലയില്‍ സ്വീകാര്യത നേടുകയും 68 കോടിക്ക് മുകളില്‍ ഗ്രോസ് നേടുകയും ചെയ്തു. 6 കോടി 80 ലക്ഷം രൂപാ മുടക്കുമുതലില്‍ നിര്‍മ്മിച്ച ചിത്രം വേഗത്തില്‍ 10 കോടി, 20 കോടി, 30 കോടി എന്നീ നേട്ടങ്ങളില്‍ ദൃശ്യത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡുകളെ പിന്നിലാക്കിയാണ് മുന്നേറിയത്.

നൂറു കോടി നേട്ടവുമായി പുലിമുരുകന്‍

ബോളിവുഡ് ചിത്രങ്ങളുടെ പേര് മാത്രമായിരുന്നു മുന്‍പ് നൂറുകോടി ക്ലബില്‍ ഇടം പിടിച്ചിരുന്നത്. എന്നാല്‍ പിലിമുരുകനിലൂടെ ആ നേട്ടം സ്വന്തമാക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞു. മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയ ദൃശ്യത്തിനാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. മന്യം പുലി എന്ന പേരില്‍ ഇറങ്ങിയ തെലുങ്ക് പതിപ്പിനും വന്‍സ്വീകാര്യതയാണ് ലഭിച്ചത്.

ബോക്സോഫീസില്‍ തളിര്‍ത്ത മുന്തിരിവള്ളി

ക്രിസ്മസ് റിലീസായി ഒറുക്കിയ ജിബു ജേക്കബ് ചിത്രം പുറത്തിറങ്ങിയത് ജനുവരി 20 നാണ്. കുടുംബ ചിത്രമെന്ന രീതിയില്‍ ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാളക്കരയില്‍ വെന്നിക്കൊടി പാറിച്ച ചിത്രത്തിന് വിദേശത്തും വന്‍സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

English summary
Nobody can replace Mohanlal's position in fim industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam