»   » ഹീറോയുടെ വിജയത്തിന് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

ഹീറോയുടെ വിജയത്തിന് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

നിഖില്‍ അദ്വാനി സംവിധാനം ചെയ്ത ഹീറോ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൂരജ് പഞ്ചോളിയും അതിയ ഷെട്ടിയുമാണ് ചിത്രത്തില്‍ നായികനായക വേഷം അവതരിപ്പിച്ചത്.

സെപ്തംബര്‍ 11നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഇതിനോടകം പ്രേഷകരില്‍ നിന്ന് മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്ന് ബോളിവുഡിലെ പ്രമുഖ താരങ്ങളും ചിത്രത്തിനെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു.

mohanlal

ഇപ്പോളിതാ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ചിത്രത്തെ പുകഴ്ത്തി എത്തിയിരിക്കുകയാണ്. ചിത്രത്തിലെ നായകനും നായികയുമാണ് ചിത്രത്തെ ഇത്രയും മികച്ചതാക്കിയത്. ഇതൊരു തുടക്കമാവട്ടെ എന്നും മോഹന്‍ലാല്‍ പറഞ്ഞു.

1983ല്‍ സുഭാഷ് ഗായ് സംവിധാനം ചെയ്ത ചിത്രത്തിന്റെ റീമേക്കാണ് ഹീറോ എന്ന ചിത്രം. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

English summary
Hero is an Indian romantic action film directed by Nikhil Advani and co-written by Umesh Bist, a remake of Subhash Ghai's directed 1983 film of the same name, which starred Jackie Shroff.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam