»   » ആ പ്രണയം തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നു, ഉലഹന്നാനെ കുറിച്ച് മോഹന്‍ലാല്‍

ആ പ്രണയം തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നു, ഉലഹന്നാനെ കുറിച്ച് മോഹന്‍ലാല്‍

Posted By: Sanviya
Subscribe to Filmibeat Malayalam


പുലിമുരുകന്‍ എന്ന വമ്പന്‍ ഹിറ്റിന് ശേഷം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി വെള്ളിമൂങ്ങ ഒരുക്കിയ ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്തായാലും ആരാധകര്‍ക്ക് പ്രതീക്ഷ വാനോളമാണ്.

വിജെ ജയിംസിന്റെ ചെറുകഥയായ പ്രണയോപനിഷത്തിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സിന്ധുരാജാണ് ചിത്രത്തിന്റെ തിരക്കഥ. ക്രിസ്തുമസിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നത് ഇങ്ങനെ.


ഓഡിയോ ലോഞ്ചില്‍

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ വച്ചാണ് മോഹന്‍ലാല്‍ പറഞ്ഞതു. ചടങ്ങില്‍ നടി മീന, സംവിധായകന്‍ ജിബു ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.


പ്രണയോപനിഷത്തിലൂടെ

പ്രണയോപനിഷത് എന്ന ചെറുകഥയില്‍ നിന്നുണ്ടായ ചിന്തയാണ് ചിത്രം. സമൂഹത്തിലൂടെ, സുഹൃത്തുക്കളിലൂടെ, നോട്ടമയയ്ക്കുന്ന ഒരു ആക്ഷേപ ഹാസ്യ ചിത്രമാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. ഹാസ്യ രൂപേണയാണ് ചിത്രത്തിന്റെ കഥ പറയുന്നത്.


പ്രണയത്തെ തിരിച്ച് കൊണ്ട് വരും

ഉലഹന്നാനും ആനിയമ്മ(മീന)യും വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്ക് ശേഷം തിരിച്ചറിയുന്നു അവരുടെ സ്‌നേഹം നഷ്ടപ്പെട്ടുവെന്ന്. പിന്നീട് ഇരുവരുടെയും പ്രണയത്തെ തിരിച്ച് കൊണ്ടുവരുന്നതും അവരുടെ മനോഹരമായ പൂന്തോട്ടത്തിലെ മുന്തരിവള്ളികള്‍ തളിര്‍ക്കുകയും ചെയ്യുന്നതാണ് ചിത്രം.


മോഹന്‍ലാല്‍-മീന

ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും മീനയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.


English summary
Mohanlal about Munthirivallikal Thalirkkumbol

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam