»   » മൈ ഫോണ്‍ നമ്പര്‍ ഈസ്.. അല്ല മൈ കാര്‍ നമ്പര്‍ ഈസ് 22 55.. മോഹന്‍ലാല്‍ വീണ്ടും പറയുന്നു ആ ഡയലോഗ്

മൈ ഫോണ്‍ നമ്പര്‍ ഈസ്.. അല്ല മൈ കാര്‍ നമ്പര്‍ ഈസ് 22 55.. മോഹന്‍ലാല്‍ വീണ്ടും പറയുന്നു ആ ഡയലോഗ്

Posted By: Rohini
Subscribe to Filmibeat Malayalam

സവാരി ഗിരി ഗിരി, പോ മോനെ ദിനേശാ, വാ കസ്‌തേ, വട്ടാണല്ലേ... തുടങ്ങിയ മോഹന്‍ലാല്‍ ഡയലോഗുകള്‍ എത്ര കാലം കഴിഞ്ഞാലും കാലത്തിന്റെ വീര്യത്തോടെ പ്രേക്ഷക മനസ്സിലുണ്ടാവും. മോഹന്‍ലാലിന്റെ നാവില്‍ നിന്ന് വന്നത് കൊണ്ട് മാത്രം ഹിറ്റായ ഡയലോഗുകളാണിവ.

സമയം കിട്ടുമ്പോഴൊക്കെ മണിരത്‌നം കാണുന്ന മോഹന്‍ലാല്‍ ചിത്രം; എന്തിന് കാണുന്നു എന്നതാണ് പ്രധാനം!

ഇതുപോലെ മോഹന്‍ലാല്‍ ആദ്യം പറഞ്ഞ് ഹിറ്റാക്കിയ മറ്റൊരു ഡയലോഗുണ്ട്. ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രം പറയുന്ന ഡയലോഗ്.

മൈ ഫോണ്‍ നമ്പര്‍ ഈസ്..

അഡ്വക്കറ്റ് ആന്‍സിയ്ക്ക് പണം നല്‍കിയ ശേഷം എന്ത് സഹായത്തിനും വേണ്ടി വിളിക്കാന്‍ വിന്‍സന്റ് ഗോമസ് കൊടുക്കുന്ന ഫോണ്‍ നമ്പറാണ് ആ ഡയലോഗ്.. കലണ്ടറില്‍ നമ്പന്‍ എഴുതിക്കൊണ്ട് ലാല്‍ പറയും, മൈ ഫോണ്‍ നമ്പര്‍ ഈസ് 2255 (ഡബിള്‍ ടു ഡബിള്‍ ഫൈവ്)

മൈ കാര്‍ നമ്പന്‍ ഈസ്

ഇപ്പോള്‍ ആ ഡയലോഗില്‍ ചെറിയൊരു മറ്റം വരുത്തിയിരിയ്ക്കുകയാണ് ലാല്‍.. ഇനി ചോദിച്ചാല്‍ മോഹന്‍ലാല്‍ പറയും, മൈ കാര്‍ നമ്പര്‍ ഈസ് 2255 (ഡബിള്‍ ടു ഡബിള്‍ ഫൈവ്). അതെ ലാലിന്റെ പുതിയ കാറിന്റെ നമ്പറാണ് ഇനി രാജാവിന്റെ മകനിലെ ആ നാലക്ക നമ്പര്‍.

പുതിയ കാര്‍

സന്തതസഹചാരി ആന്റണി പെരുമ്പാവൂരിന്റെ പേരിലാണ് മോഹന്‍ലാല്‍ പുതിയ കാര്‍ രെജിസ്റ്റര്‍ ചെയ്തു വാങ്ങിയിരിയ്ക്കുന്നത്. ടൊയോറ്റ ലാന്റ് ക്രൂയിസര്‍ വി8 ഡീസല്‍ കാറിന് ഏകദേശം 1.36 കോടി രൂപ വരും.

കാറിനോടുള്ള കമ്പം

കാറുകളോട് മോഹന്‍ലാലിന് എന്നും കമ്പമുണ്ട്. മേഴ്‌സിഡസ് ബെന്‍സ് ജിഎല്‍ 350, മിത്സ്ബിഷി പജേറോ, ബെന്‍സ് എസ് തുടങ്ങിയ ആഡംബര കാറുകളെല്ലാം നേരത്തെ ലാല്‍ സ്വന്തമാക്കിയതാണ്.

English summary
Mohanlal again owns the number 2255 but this time as the registration number for his brand new Toyota Land Cruiser. The car is registered in the name of his close associate, Antony Perumbavoor’s name.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam