»   » മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ സിനിമയില്‍ മോഹന്‍ലാല്‍ അതിഥിയാവുന്നു, പുതിയ ടോണി കുരിശിങ്കല്‍ ഇതാ...

മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ സിനിമയില്‍ മോഹന്‍ലാല്‍ അതിഥിയാവുന്നു, പുതിയ ടോണി കുരിശിങ്കല്‍ ഇതാ...

Posted By:
Subscribe to Filmibeat Malayalam

ജോഷി മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന സിനിമ മലയാളികളൊരിക്കലും മറക്കില്ല. ടോണി കുരിശിങ്കല്‍ എന്ന കഥാപാത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാരിക്കുഴിയിലെ കൊലപാതകം എന്ന് പറഞ്ഞാലും ആരും മറക്കാനിടയില്ല. മണിയന്‍പിള്ള രാജു അവതരിപ്പിച്ച നോവലിസ്റ്റായ ഹിച്ച് കോക് എഴുതിയ ഡിറ്റക്ടീവ് നോവലായിരുന്നു വാരിക്കുഴിയിലെ കൊലപാതകം.

ആട് 2 വിലെ ഡ്യൂഡ് എറിഞ്ഞത് ഒര്‍ജിനല്‍ ബോംബ് ആയിരുന്നു, ദിസ് ഈസ് മൈ എന്റര്‍ടെയിന്‍മെന്റ്!

വര്‍ഷങ്ങള്‍ക്ക് ശേഷം വാരിക്കുഴിയിലെ കൊലപാതകം സിനിമയാവാന്‍ പോവുകയാണ്. ചിത്രീകരണം ആരംഭിച്ച സിനിമ നവാഗതനായ രജിഷ് മിഥിലയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി മണിയന്‍ പിള്ള രാജുവും ജഗദീഷും അഭിനയിക്കുന്നുണ്ട്. എന്നാല്‍ സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ടോ എന്ന കാര്യത്തില്‍ ഔദ്യോഗികമായ വിശദീകരണം ഒന്നും വന്നിട്ടില്ലായിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടെന്നാണ് പറയുന്നത്.

നമ്പര്‍ 20 മദ്രാസ് മെയില്‍

നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ജോഷി സിനിമയിലെ മണിയന്‍പിള്ളയുടെ കഥാപാത്രമായ ഹിച്ച് കോക്ക് സിനിമയാക്കാന്‍ എഴുതിയ ഡിറ്റക്ടീവ് നോവലായിരുന്നു വാരിക്കുഴിയിലെ കൊലപാതകം. മദ്രാസിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നും അതിഥി വേഷത്തിലെത്തിയ നടന്‍ മമ്മൂട്ടിയെ കണ്ടുമുട്ടുകയും തന്റെ കഥ സിനിമയാക്കാന്‍ അദ്ദേഹത്തോട് പറയുകയും ചെയ്യുന്നതാണ് സിനിമയിലൂടെ കാണിച്ചിരുന്നത്.

ടോണി കുരിശിങ്കലും കൂട്ടുകാരും

സിനിമയില്‍ നായകനായ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമാണ് ടോണി കുരിശിങ്കല്‍. ടോണിയുടെ കൂട്ടുകാരനായിട്ടാണ് ഹിച്ച് കോക്കും, ജഗദീഷും അഭിനയിച്ചിരിക്കുന്നത്. ഒടുവില്‍ ഹിച്ച് കോക്ക് അന്ന് മമ്മൂട്ടിയോട് പറഞ്ഞ വാരിക്കുഴിയിലെ കൊലപാതകം എന്ന കഥ സിനിമയാവാന്‍ പോവുകയാണ്.

വാരിക്കുഴിയിലെ കൊലപാതകം

നവാഗതനായ രജിഷ് മിഥില സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വാരിക്കുഴിയിലെ കൊലപാതകം എന്ന പേര് തന്നെയാണ് കൊടുത്തിരിക്കുന്നത്. ചിത്രത്തില്‍ മണിയന്‍ പിള്ള രാജുവും ജഗദീഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയും സിനിമയിലുണ്ടോ എന്ന കാര്യത്തില്‍ വിശദീകരണം ഒന്നും വന്നിട്ടില്ലായിരുന്നു.

ടോണി വരും


പുതിയ സിനിമയില്‍ ഒരു അതിഥി താരം ഉണ്ടാവുമെന്ന് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. അത് ടോണി കുരിശങ്കലായി മോഹന്‍ലാല്‍ തന്നെയാണെന്നാണ് പറയുന്നത്. അതിഥി വേഷത്തില്‍ തന്നെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കാന്‍ പോവുന്നത്.

മമ്മൂട്ടി വരുമോ?


നമ്പര്‍ 20 മദ്രാസ് മെയിലില്‍ ടോണിയും കൂട്ടുകാരും കൊലപാതക കേസില്‍ കുടുങ്ങുമ്പോള്‍ അവരുടെ രക്ഷകനായി എത്തുന്നത് മമ്മൂട്ടിയായിരുന്നു. അതിഥി വേഷമായിരുന്നെങ്കിലും മമ്മൂട്ടി എന്ന കഥാപാത്രവും സിനിമയിലെ ശ്രദ്ധകേന്ദ്രമായിരുന്നു. വാരിക്കുഴിയിലെ കൊലപാതകം സിനിമയാവുമ്പോള്‍ മമ്മൂട്ടിയുടെ സാന്നിധ്യവും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചിത്രത്തില്‍ താരമുണ്ടോ എന്ന കാര്യത്തില്‍ ഇനിയും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

മറ്റ് പ്രധാന കഥാപാത്രങ്ങള്‍

ദിലീഷ് പോത്തന്‍, അമിത് ചക്കാലയ്ക്കല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമീരയാണ് നായികയാവുന്നത്. ഒപ്പം ഷമ്മി തിലകന്‍, നെടുമുടി വേണു, നന്ദു തുടങ്ങിയവരും മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി സിനിമയിലുണ്ടാവും.

English summary
Mohanlal again playing Tony Kurishingal in ‘Vaarikuzhiyile Kolapathakam’

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X