»   » മൈത്രിയില്‍ മോഹന്‍ലാലും ഭാവനയും

മൈത്രിയില്‍ മോഹന്‍ലാലും ഭാവനയും

Posted By:
Subscribe to Filmibeat Malayalam

കന്നഡച്ചിത്രമായ മൈത്രിയില്‍ മോഹന്‍ലാലിനെക്കൂടാതെ ഭാവനയും അഭിനയിക്കുന്നു. പ്രമുഖ കന്നഡതാരം പുനീത് രാജ്കുമാര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ലാല്‍ മൈത്രിയിലെ തന്റെ ഭാഗങ്ങള്‍ അഭിനയിച്ചുതീര്‍ത്തു. ഇതിന് പിന്നാലെയാണ് ഭാവന മൈത്രിയുടെ സെറ്റില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്.

ചിത്രം പ്രഖ്യാപിച്ച സമയത്ത് നായികമാര്‍ ആരായിരിക്കുമെന്നത് സംബന്ധിച്ച് ഏറെ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. ഇപ്പോഴും ഇക്കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഭാവനയാണ് ചിത്രത്തില്‍ എത്തുന്നത് അതിഥി താരമായിട്ടാണ്. . ചിത്രീകരണത്തിന്റെ രണ്ട് ഘട്ടങ്ങള്‍ ഇതിനകം തന്നെ പൂര്‍്ത്തിയാക്കിയിട്ടുണ്ട്. ഇതിന് മുമ്പ് സുദീപ് നായകനായ ബച്ചന്‍ എന്ന ചിത്രത്തില്‍ ഭാവന പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

തന്റെ ഭാഗം അഭിനയിച്ചുതീര്‍ക്കാന്‍ രണ്ടോ മൂന്നോ ദിവസമേ വേണ്ടിവരുകയുള്ളുവെന്നും പുനീതിനൊപ്പമാണ് തനിയ്ക്ക് അഭിയിക്കാനുള്ളതെന്നും ഭാവന പറയുന്നു. ജില്ലയുടെ ചിത്രീകരണം കഴിഞ്ഞയുടനെയാണ് മോഹന്‍ലാല്‍ മൈത്രിയില്‍ ജോയിന്‍ ചെയ്തത്. ഇനി വൈകാതെ തന്നെ ലാല്‍ തിരുവനന്തപുരത്ത് ഗീതാഞ്ജലിയുടെ സെറ്റിലെത്തുമെന്നാണ് സൂചന.

English summary
The star cast of Puneeth Rajkumar's new film Mythri, now has two Malayali actors on board
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam