»   » മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു... ഹലോ മായാവിക്ക് ഗ്രീന്‍ സിഗ്നല്‍, ചിത്രീകരണം ഉടന്‍?

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു... ഹലോ മായാവിക്ക് ഗ്രീന്‍ സിഗ്നല്‍, ചിത്രീകരണം ഉടന്‍?

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള നായകന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങളെ ആരാധകര്‍ എക്കാലവും ഏറ്റെടുത്തിരുന്നു. അമ്പതോളം ചിത്രങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇരുവരും സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ എത്തിയതിന് ശേഷം അധികം ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. 

ഹരികൃഷ്ണന്‍സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഏറെക്കാലത്തിന ശേഷം ഒന്നിച്ച ചിത്രമായിരുന്നു ട്വന്റി ട്വന്റി. മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു നായകന്മാര്‍. ഇപ്പോഴിതാ ആരാധകരെ സന്തോഷിപ്പിക്കുന്ന പുതിയ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മമ്മൂട്ടിയുടെ മോഹന്‍ലാലും ഏവരുടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങളായി വീണ്ടുമെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിയും മോഹന്‍ലാലും

മമ്മൂട്ടിയും മോഹന്‍ലാലും അമ്പതിലധികം സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ ഇരുവരും തുല്യ വേഷങ്ങളിലെത്തിയ ചിത്രങ്ങള്‍ വളരെ കുറവായിരുന്നു. മലയാളത്തിലെ ആദ്യ 70 എംഎം ചിത്രമായ പടയോട്ടത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. അതില്‍ മമ്മൂട്ടിയുടെ മകനായിട്ടായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചത്.

ഹലോയും മായാവിയും

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും കരിയറിലെ മികച്ച വിജയങ്ങളായിരുന്നു 2007ല്‍ പുറത്തിറങ്ങിയ ഹലോയും മായാവിയും. ഇരുചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയത് റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടായിരുന്നു. ഇതില്‍ മായാവി റാഫിയുടെ സഹോദരന്‍ ഷാഫി സംവിധാനം ചെയ്തപ്പോള്‍ റാഫി മെക്കാര്‍ട്ടിനാണ് മായാവി സംവിധാനം ചെയ്തത്.

ഹലോ മായാവി

ഇരുട്ടടി സ്‌പെഷ്യലിസ്റ്റായ മായാവിയെ മമ്മൂട്ടി കഥാപാത്രം മഹിയും കോടതിയില്‍ കയറാത്ത കള്ളുകുടിയനായ വക്കീല്‍ ശിവരാമനായ മോഹന്‍ലാല്‍ കഥാപാത്രവും ഒരുമിക്കുന്ന ഹലോ മായാവിയേക്കുറിച്ച് ഇരു ചിത്രങ്ങളും പുറത്തിറങ്ങിയതിന് പിന്നാലെ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മുന്നോട്ട് പോയില്ല.

റാഫി മെക്കാര്‍ട്ടിന്‍

ഇരുവരേയും ഒന്നിപ്പിക്കുന്ന ചിത്രമായ ഹലോ മായാവി റാഫി മെക്കാര്‍ട്ടിന്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതാണ്. എന്നാല്‍ പലകാരണങ്ങളും പ്രൊജക്ട് നടന്നില്ല. പ്രൊജക്ട് ഉപേക്ഷിച്ചു എന്ന തരത്തിലേക്ക് വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ നിരാശയിലായത് ഇരുതാരങ്ങളുടേയും ആരാധകരായിരുന്നു.

റാഫി മെക്കാര്‍ട്ടിന്‍ പിരിയുന്നു

സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടായ ഇരുവരും 1992ലെ എല്ലാവരും ചൊല്ലണു എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായിട്ടായിരുന്നു സിനിമയിലേക്ക് എത്തിയത്. 1996 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ പുതുക്കോട്ടയിലെ പുതുമണവാളനിലൂടെ ഇരുവരും സംവിധായകരായിമാറി. 2011ല്‍ പുറത്തിറങ്ങിയ ചൈന ടൗണിന് ശേഷം ഇരുവരും പിരിയുകയായിരുന്നു.

ചിത്രം സംഭവിക്കുന്നു

ഇടയ്ക്ക് ഉപേക്ഷിക്കപ്പെട്ട സിനിമ വീണ്ടും സജീവമാകുന്നതായാണ് വാര്‍ത്തകള്‍. റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ട് പിരഞ്ഞതോടെ സിനിമയേക്കുറിച്ചുള്ള ആരാധക പ്രതീക്ഷയും അവസാനിച്ചിരുന്നു. എന്നാല്‍ പുതിയ ചിത്രത്തിനായി റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായാണ് വിവരം.

താരങ്ങള്‍ക്കൊപ്പം

ഹലോ മായാവയില്‍ മോഹന്‍ലാലും മമ്മൂട്ടിയും നായകന്മാരാകും എന്നതല്ലാതെ ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാകും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മായാവിയില്‍ ഗോപികയായിരുന്നു മമ്മൂട്ടിയുടെ നായിക. പരസ്യ മോഡല്‍ പാര്‍വ്വതി മില്‍ട്ടണായിരുന്നു മോഹന്‍ലാലിന്റെ നായിക.

ജഗതിയുടെ അഭാവം

മായാവിയില്‍ മമ്മൂട്ടിക്കൊപ്പം സഹായിയായി ഒപ്പമുണ്ടായിരുന്നത് സുരാജ് വെഞ്ഞാറമ്മൂടായിരുന്നു. അതേ സമയം ഹലോയില്‍ ശക്തമായ കഥാപാത്രമായി മോഹന്‍ലാലിന് ഒപ്പം നിന്നത് ജഗതി ശ്രീകുമാറായിരുന്നു. മയാവിയും ഹലോയും ഒന്നിക്കുമ്പോള്‍ സുരാജ് എത്തിയേക്കുമെങ്കിലും ജഗതിയുടെ അഭാവം തുടരും.

ആശീര്‍വാദ് സിനിമാസ്

മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ആക്ഷന്‍ കോമിഡി പാക്കില്‍ ഒരുങ്ങുന്ന ചിത്രം മലയാളത്തിലെ മറ്റൊരു ബ്ലോക്ക് ബസ്റ്ററായിരിക്കും. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും.

ആശീര്‍വാദ് സിനിമാസിന് ഒരുപിടി ചിത്രങ്ങള്‍

മോഹന്‍ലാല്‍ നായകനാകുന്ന ഒരു പിടി ചിത്രങ്ങളാണ് ആശീര്‍വാദ് സിനിമാസ് ഇതിനകം പ്രഖ്യാപിച്ചു

കഴിഞ്ഞു. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ്. ഇതുകൂടാതെ ഒടിയന്‍, പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ എന്നിവയും നിര്‍മിക്കുന്നത് ആശീര്‍വാദാണ്.

English summary
Mohanlal and Mammootty going to share screen space in Hello Mayavi. It will be a sequel of super hit movies Hello and Mayavi. The movie will be directed by the duo Rafi Mecartin.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam