»   » ഹിറ്റുകളുടെ തമ്പുരാക്കന്‍മാര്‍ വീണ്ടും, മോഹന്‍ലാലും രഞ്ജിതും ഒരുമിച്ചെത്തുന്നു, ഇനി കാത്തിരിക്കാം!

ഹിറ്റുകളുടെ തമ്പുരാക്കന്‍മാര്‍ വീണ്ടും, മോഹന്‍ലാലും രഞ്ജിതും ഒരുമിച്ചെത്തുന്നു, ഇനി കാത്തിരിക്കാം!

Posted By:
Subscribe to Filmibeat Malayalam
രഞ്ജിത്തിന്റെ നായകനായി മോഹന്‍ലാല്‍ / ഹിറ്റുകളുടെ തമ്പുരാക്കന്‍മാര്‍ വീണ്ടും ഒന്നിക്കുന്നു

മോഹന്‍ലാല്‍ ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും വീണ്ടും ഒന്നിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ഷാജി പാപ്പന് മുന്നില്‍ പുലിമുരുകനും വീണു, ആ റെക്കോര്‍ഡ് പാപ്പനും ടീമിനും സ്വന്തം!

സംവിധായകന്റെ കഥ കേട്ട മോഹന്‍ലാല്‍ അഭിനയിക്കാമെന്ന് ഉറപ്പു നല്‍കിയെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതോടെ മോഹന്‍ലാലിന്റെ സിനിമകളുടെ എണ്ണവും കൂടിയിരിക്കുകയാണ്. വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രമായ ഒടിയന്‍, അജോയ് വര്‍മ്മ ചിത്രം, റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണി, രണ്ടാമൂഴം, ലൂസിഫര്‍ തുടങ്ങി ലിസ്റ്റ് നീളുകയാണ്.

ബിലാത്തിക്കഥയുടെ തിരക്കില്‍

സേതു തിരക്കഥയൊരുക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ഒരു ബിലാത്തിക്കഥയുടെ ചിത്രീകരണം ഫെബ്രുവരിയിലാണ് തുടങ്ങുന്നത്. അനു സിതാരയും നിരഞ്ജനുമാണ് പ്രധാന താരങ്ങള്‍. ചിത്രത്തില്‍ അതിഥിയായി മമ്മൂട്ടിയും എത്തുന്നുണ്ട്.

മോഹന്‍ലാല്‍ ചിത്രത്തിന്റെ തിരക്കഥയിലേക്ക്

ബിലാത്തിക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രഞ്ജിത് മോഹന്‍ലാല്‍ ചിത്രത്തിന്റെ തിരക്കഥയിലേക്ക് കടക്കുക. ലോഹമായിരുന്നു ഇവരുടേതായി പുറത്തുവന്ന അവസാന ചിത്രം.

സിനിമയുടെ നിര്‍മ്മാണം

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിക്കുന്നത്. ഇരുവരും അവസാനമായി ഒരുമിച്ച ലോഹം നിര്‍മ്മിച്ചതും അദ്ദേഹമായിരുന്നു.

അജോയ് വര്‍മ്മയുടെ സിനിമയില്‍

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലായിരുന്നു താരം അഭിനയിച്ചുകൊണ്ടിരുന്നത്. അവസാന ഷെഡ്യൂള്‍ വൈകുമെന്നറിയിച്ചതിനെത്തുടര്‍ന്ന് താരം പുതിയ ചിത്രത്തിലേക്ക് ജോയിന്‍ ചെയ്യുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഒടുവില്‍ ലഭിച്ചത്. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം പ്രതീക്ഷ പങ്കുവെച്ചത്.

ഹിറ്റുകളുടെ കൂട്ടുകെട്ട്

മലയാള സിനിമ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുകയാണെന്ന് അറിഞ്ഞതോടെ ആരാധകരും ഏറെ സന്തോഷത്തിലാണ്. രഞ്ജിത്ത് സംവിധായകനായി അരങ്ങേറിയ ആദ്യ ചിത്രമായ രാവണപ്രഭുവില്‍ മോഹന്‍ലാലായിരുന്നു നായകന്‍. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ നിന്നും പുറത്തിറങ്ങിയത്. അതുകൊണ്ട് തന്നെ ഇവര്‍ വീണ്ടും ഒരുമിക്കുന്നുവെന്ന് അറിയുമ്പോള്‍ പ്രതീക്ഷകളും ഏറെയാണ്.

മോഹന്‍ലാലിന് തിരക്കേറുന്നു

ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മോഹന്‍ലാലിനെത്തേടി മികച്ച അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പടെ നിരവധി സിനിമകളാണ് താരത്തിന്‍റെതായി പുറത്തിറങ്ങാനുള്ളത്.

മകന്‍റെ അരങ്ങേറ്റം

മോഹന്‍ലാലിനോടൊപ്പം ബാലതാരമായി അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ പ്രണവ് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി തിരിച്ചെത്തുകയാണ്. ജിത്തു ജോസഫ് ചിത്രമായ ആദി ജനുവരി 26നാണ് തിയേറ്ററുകളിലേക്കെത്തുന്നത്.

English summary
Mohanlal and Ranjith joins together after Loham.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X