»   » മോഹന്‍ലാലിന്‍റെ പുതിയ ചിത്രങ്ങള്‍

മോഹന്‍ലാലിന്‍റെ പുതിയ ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ ലാലിന് ഇത്തവണ ഓണച്ചിത്രങ്ങള്‍ ഇല്ല. മലയാളത്തില്‍ സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളില്ലാത്ത ഓണക്കാലം വിരളമാണ് . എന്നാല്‍ ഓണം കഴിഞ്ഞ് വരുന്ന നാളുകളിലും തൊട്ടടുത്ത വര്‍ഷങ്ങളിലും മലയാള സിനിമയില്‍ ലാല്‍വസന്തമായിരിക്കും. ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കരാര്‍ ലാല്‍ ഇതിനോടകം തന്നെ ഒപ്പിട്ടു.

1980 കളിലെ മഞ്ഞില്‍ വിരിഞ്ഞ മലയാളത്തിന്റെ അഭിനയയ പൂക്കാലം പതിയ മൊട്ടുകളും പൂക്കളും വിടര്‍ത്തി ഇന്നും അനസ്യൂതം യാത്രതുടരുന്നു. 80 കളിലെ ലാലേട്ടന്‍ ഒരു തരംഗമായിരുന്നു. കൈനിറയെ മികച്ച ചിത്രങ്ങളുമായി ലാല്‍ മുന്നേറിയ വര്‍ഷങ്ങള്‍. സ്വാഭാവിക അഭിനയത്തിന്റെ മകുടോദാഹരണമെന്ന് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചു. ശരിയാണ് തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും, താളവട്ടത്തിലെ വിനോദും, കിരീടത്തിലെ സേതുമാധവനും കിലുക്കത്തിലെ ജോജിയുക്കെ മലയാള സിനിമയിലെ നല്ല കഥാപാത്രങ്ങളായിരുന്നു.

വാണിജ്യ സിനിമയിലേക്കുള്ള പൂര്‍ണമായ ചുവടുമാറ്റവും കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലെ പോരായ്മയും ലാലിനെ പലതവണ പരാജയപ്പെട്ട സിനിമകളിലെ നായകനാക്കി. എന്നാല്‍ വീണ്ടും ശക്തമായ തിരിച്ച് വരവിനനൊരുങ്ങുകയാണ് അദ്ദേഹം. വെള്ളിത്തിരയെ പിടിച്ച് കുലുക്കിയ രാജാവിന്റെ മകന്‍ വീണ്ടും പുനര്‍ജനിക്കുന്നു.ചിത്രത്തിന്റെ പുതിയ പേര് രാജാവിന്റെ മകന്‍11. സംവിധാനം തമ്പി കണ്ണന്താനം തിരക്കഥ ഡെന്നിസ് ജോസഫ്. വിജയ്‌ക്കൊപ്പം ജില്ല. എംടി ഹരിഹരന്‍ ടീമിന്റെ രണ്ടാമൂഴം .രണ്ടാമൂഴത്തില്‍ ഭീമനായി ലാലും ദുര്യോധനനായി മമ്മൂട്ടിയും എത്തും. ഇതിനു പുറമെ ഒരു ഹോളിവുഡ് ചിത്രത്തിലും ലാല്‍ അഭിനയിക്കുന്നു.മണിച്ചിത്രത്താഴിലെ ഡോ.സണ്ണി വീണ്ടും ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ സ്‌ക്രീനിലെത്തും.

മോഹന്‍ലാല്‍

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ മൂന്നാമനായി സിഎന്‍എന്‍-ഐബിഎന്‍ തെരഞ്ഞെടുത്തു. തെലുങ്ക് നടന്‍ താരക രാമ റാവു ഒന്നാമതും കമല്‍ഹാസന്‍ രണ്ടാമതും എത്തി.

മോഹന്‍ലാല്‍

വിജയത്തിലേക്ക് പല എളുപ്പവഴികളും ഉണ്ട്.എന്നാല്‍ കഠിന പ്രയത്‌നമാണ് ലാലേട്ടന്റെ വിജയ രഹസ്യമെന്ന് ആരാധകര്‍ പറയുന്നു

മോഹന്‍ലാല്‍

ലാലേട്ടന്‍ എല്ലാ നായികമാരുമായും നല്ല ചേര്‍ച്ചയാണ്. തൂവാനത്തുമ്പികളിലെ മോഹന്‍ലാലിനെയും സുമലതയേയും അല്ല ആരാധകരുടെ ജയകൃഷ്ണനെയും ക്ളാരയെയും ആര്‍ക്കാണ് മറക്കാന്‍ സാധിക്കുക?

മോഹന്‍ലാല്‍

മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ എന്ന ഫാസില്‍ ചിത്രത്തിലൂടെ അരങ്ങേറ്റം. പിന്നീട് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച നടനായി.

മോഹന്‍ലാല്‍

വിനയവും ലാളിത്യവും ഉള്ള നടനാണ് മോഹന്‍ലാല്‍. എല്ലായിപ്പോഴും ഹൃദയത്തിനല്‍ യുവത്വം സൂക്ഷിക്കുന്ന നടന്‍.

English summary
Mohanlal, as a person, is a very humble and down to earth. He never shows off and is always calm. He is a person with a good heart and always he is young at heart.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam