»   » മോഹന്‍ലാല്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടി, ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടോ?

മോഹന്‍ലാല്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടി, ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടോ?

Written By:
Subscribe to Filmibeat Malayalam

ഒടിയന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. ചിത്രത്തിന് വേണ്ടി പല സാഹസിക തയ്യാറെടുപ്പുകളും താരം നടത്തുന്നുണ്ട്. ഇതിനിടയില്‍ ലാല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

'പിടിച്ചു നില്‍ക്കാന്‍ നായികമാര്‍ തുണി കുറച്ച് ഗ്ലാമറാകുന്നു', പൊട്ടിത്തെറിച്ച് ഹന്‍സിക

പതിവ് ഹൃദയ പരിശോധനയുടെ ഭാഗമായി ലാല്‍ ബെംഗലൂരുവിലെ അപ്പോളോ ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. ട്രെഡ്മിന്‍ ടെസ്റ്റിന് വേണ്ടിയാണ് ഇന്നലെ (ഒക്ടോബര്‍ 28) ലാല്‍ ആശുപത്രിയില്‍ എത്തിയത്.

മോഹന്‍ലാലിന്റെ നേരെ വിപരീതമാണ് മമ്മൂട്ടി, കടുംപിടുത്തക്കാരന്‍, വിട്ടു കളിക്കില്ല; പുനത്തില്‍ പറഞ്ഞത്

ട്രെഡ്മിന്‍ ടെസ്റ്റ്

വ്യായമത്തിലൂടെ ഹൃദയത്തിന്റെ കാരക്ഷമത മനസ്സിലാക്കുന്ന പരിശോധനയാണ് ട്രെഡ്മിന്‍ ടെസ്റ്റ്. ട്രെഡ്മിന്‍ ടെസ്റ്റിന് വേണ്ടി അപ്പോളോ ആശുപത്രിയിലെ പ്ലാറ്റിനം സ്യൂട്ടിലുള്ള വിഐപി വാര്‍ഡിലാണ് നടനെ പ്രവേശിപ്പിച്ചത്.

ഹൃദയത്തിന്റെ ചലനം

സാധാരണ ഹൃദയദമനികളിലെ ചെറിയ ബ്ലോക്കുകളും വ്യത്യാസങ്ങളും ഇസിജിയില്‍ വ്യക്തമാകണമെന്നില്ല. എന്നാല്‍ ട്രെഡ്മിന്‍ ടെസ്റ്റില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി അറിയാന്‍ കഴിയും. പത്ത് മിനിട്ട് സമയമെടുക്കുന്ന ഈ പരിശോധനയിലൂടെ ഹൃദയത്തിന്റെ നേരിയ മാറ്റങ്ങള്‍ പോലും അറിയാം.

ബ്ലോക്ക് ഉണ്ടെങ്കില്‍

ഈ പരിശോധനയില്‍ ഹൃദയത്തില്‍ ബ്ലോക്കുണ്ട് എന്ന് വ്യക്തമായാലാണ് സാധാരണ തുടര്‍ പരിശോധനയ്ക്കുള്ള നിര്‍ദ്ദേശം രോഗികള്‍ക്ക് നല്‍കുക.

പരിശോധന ഫലം

ട്രെഡ്മിന്‍ ടെസ്റ്റ് നെഗറ്റീവായിരുന്നു എന്നും തുടര്‍ പരിശോധനകള്‍ വേണ്ടി വരുമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചതായും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉയര്‍ന്ന തോതില്‍ കൊളസ്‌ട്രോളും ഉണ്ടത്രെ.

ലാലിന്റെ വ്യായമം

ചിട്ടയായ വ്യായമവും കൃത്യമായ ആയുര്‍വേദ ആരോഗ്യ പരിപാലന ചികിത്സകളും നടത്തുന്ന താരമാണ് മോഹന്‍ലാല്‍. അതുകൊണ്ട് തന്നെ സിനിമയില്‍ ആയാസമായ പല രംഗങ്ങളും ഡ്യൂപ്പ് ഇല്ലാതെ ലാല്‍ ചെയ്യുന്നു.

വില്ലന്റെ പ്രതീക്ഷ

വളരെ അധികം പ്രതീക്ഷയോടെ എത്തിയ വില്ലന്‍ റിലീസ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് ലാല്‍ ആശുപത്രിയില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ് വില്ലന്‍.

English summary
Mohanlal in Apollo hospital for Medical checkup

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam