»   » അരുണ്‍ ഗോപിക്കൊപ്പം 'പുലിമുരുകലീല'ക്കൊരുങ്ങി മോഹന്‍ലാല്‍! ഭദ്രന്റെ കാത്തരിപ്പ് നീളുമോ?

അരുണ്‍ ഗോപിക്കൊപ്പം 'പുലിമുരുകലീല'ക്കൊരുങ്ങി മോഹന്‍ലാല്‍! ഭദ്രന്റെ കാത്തരിപ്പ് നീളുമോ?

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ഒരോ ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് സര്‍പ്രൈസുകളാണ്. പുലിമുകരുകന് ശേഷം മോഹന്‍ലാല്‍ പ്രഖ്യാപിച്ച ചിത്രങ്ങളെല്ലാം തന്നെ ഒരു മാസ് ഹിറ്റിന് സാധ്യത കല്പിക്കുന്നതായിരുന്നു. ഇതുവരെ റിലീസ് ചെയ്ത ചിത്രങ്ങള്‍ക്കൊന്നും പുലിമുരുകന്റെ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കിലും ഓരോ പുതിയ പ്രഖ്യാപനങ്ങളും പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.

ജോയ് താക്കോല്‍ക്കാരന്റെ ഒരു രൂപ കൈക്കൂലി ക്ലിക്ക്ഡ്! വാരാന്ത്യം ബോക്‌സ് ഓഫീസില്‍ പണക്കിലുക്കം!

രണ്ടര വര്‍ഷം ജയസൂര്യ കിടന്നുറങ്ങിയത് കോട്ടയം ബസ് സ്റ്റാന്‍ഡില്‍! ഇഷ്ട നമ്പര്‍ തന്നതും കോട്ടയം!

രാമലീലയുടെ വന്‍ വിജയത്തിന് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്നത് ഒരു മോഹന്‍ലാല്‍ ചിത്രമായിരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ അരുണ്‍ ഗോപിക്ക് ഡേറ്റ് നല്‍കിയതായാണ് വിവരം.

ഭദ്രന്‍ ചിത്രത്തിന് മുമ്പ്

ഒടിയന്‍, അജോയ് വര്‍മ്മ ചിത്രം എന്നിവയ്ക്ക് ശേഷം ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അജോയ് വര്‍മ്മ ചിത്രത്തിന് ശേഷം അരുണ്‍ ഗോപി ചിത്രത്തിലായിരിക്കും താരം അഭിനയിക്കുക എന്നാണ് പുതിയ വിവരം.

ഭദ്രന്‍ ചിത്രം വൈകും

അജോയ് വര്‍മ്മ ചിത്രം പൂര്‍ത്തിയാക്കി ഏപ്രിലില്‍ അരുണ്‍ ഗോപി ചിത്രം ആരംഭിക്കും. അതേ സമയം മെയ് ഒന്നിന് പൃഥ്വിരാജിന്റെ ലൂസിഫര്‍ ചിത്രീകരണം തുടങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രണ്ട് ചിത്രങ്ങളും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഭദ്രന്‍ ചിത്രം ആരംഭിക്കുക.

പുലിമുരുകന്‍ ടീം

വൈശാഖിന് പകരക്കാരനായി അരുണ്‍ ഗോപി എത്തുന്നു എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ പുലിമുരുകന്‍ ടീമിന്റെ ആവര്‍ത്തനമായിരിക്കും പുതിയ ചിത്രത്തിലും. ക്യാമറാമാന്‍ ഷാജി കുമാര്‍, തിരക്കഥാകൃത്ത് ഉദയകൃഷ്ണ, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം എന്നിവരാണ് പുതിയ ചിത്രത്തിന്റെ അണിയറയില്‍.

രാമലീലയ്ക്ക് പിന്നിലും

അരുണ്‍ ഗോപിയുടെ ആദ്യ ചിത്രമായ രാമലീല നിര്‍മിച്ചതും ടോമിച്ചന്‍ മുളകുപാടമായിരുന്നു. ഷാജികുമാറായിരുന്നു ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയതത്. സച്ചിയായിരുന്നു രാമലീലയ്ക്ക് തിരക്കഥ എഴുതിയത്. സച്ചിക്ക് പകരം ഉദയകൃഷ്ണ എത്തുന്നു എന്നതാണ് അണിയറയിലെ കാര്യമായ മാറ്റം.

ഓണം റിലീസ്

2018 ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം മോഹന്‍ലാലിന്റെ ഓണം റിലീസായിരിക്കുമെന്നാണ് വിവരം. മോഹന്‍ലാലിനൊപ്പം അരുണ്‍ ഗോപിയും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവും നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് ഈ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

മോഹന്‍ലാലിന് കൈ നിറയെ ചിത്രങ്ങള്‍

2018 മോഹന്‍ലാലിനെ സംബന്ധിച്ച് ഏറ്റവും തിരക്കുള്ള വര്‍ഷമാണ്. നിലവില്‍ ചിത്രീകരണത്തിലിരിക്കുന്ന ഒടിയന് ശേഷം അജോയ് വര്‍മ്മ ചിത്രം, അരുണ്‍ ഗോപി ചിത്രം, ലൂസിഫര്‍, ഭദ്രന്‍ ചിത്രം, ഷാജി കൈലാസ് ചിത്രം, പ്രിയദര്‍ശന്‍ ചിത്രം, രണ്ടാമൂഴം എന്നിവയാണ് മോഹന്‍ലാലിനെ കാത്തിരിക്കുന്ന ചിത്രങ്ങള്‍.

English summary
After Odiyan and Ajoy Varma movie Mohanlal will join Arun Gopy's movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam