»   »  മോഹന്‍ലാല്‍ ബെന്‍സ് വാസു ആവുന്നു; സംവിധാനം ആരാണെന്നറിയാമോ?

മോഹന്‍ലാല്‍ ബെന്‍സ് വാസു ആവുന്നു; സംവിധാനം ആരാണെന്നറിയാമോ?

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ മോഹന്‍ലാലും മലാളത്തിന്റെ യങ് ജനറേഷന്‍ സംവിധായകരുമായി കൈകോര്‍ക്കുന്നു. നിവിന്‍ പോളിയെ നായകനാക്കി ഒരു വടക്കന്‍ സെല്‍ഫി എന്ന ഹിറ്റ് ചിത്രമൊരുക്കിയ ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ലാല്‍ അടുത്തതായി അഭിനയിക്കുന്നത്.

also read: മലയാള സിനിമയിലെ പടക്കുതിരകളെ തോല്പ്പിച്ച 2015ലെ 20 നവാഗത സംവിധായകര്‍

ബെന്‍സ് വാസു എന്ന കഥാപാത്രമായി ലാല്‍ എത്തുന്ന ചിത്രത്തിന്റെ പേരും അത് തന്നെയാണ്. 1980 ല്‍ ബെന്‍സ് വാസു എന്ന പേരില്‍ ജയന്‍ നായകനായി ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി ഇപ്പോള്‍ ഒരുക്കാനിരിക്കുന്ന ഈ ബെന്‍സ് വാസു, ആ ബെന്‍സു വാസുവിന്റെ തുടര്‍ച്ചയോ രണ്ടാം ഭാഗമോ ഒന്നുമല്ല.

മോഹന്‍ലാല്‍ ബെന്‍സ് വാസു ആവുന്നു; സംവിധാനം ആരാണെന്നറിയാമോ?

മോഹന്‍ലാലിനെ നായകനാക്കി ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ഈ ബെന്‍സ് വാസു പക്ക ഒരു എന്റര്‍ടൈന്‍മെന്റ് ചിത്രമായിരിക്കും. മോഹന്‍ലാല്‍ ഫാന്‍സിനെ മുന്നില്‍ കണ്ടൊരുക്കുന്ന ഒരു കോമഡി ചിത്രം

മോഹന്‍ലാല്‍ ബെന്‍സ് വാസു ആവുന്നു; സംവിധാനം ആരാണെന്നറിയാമോ?

ഈ ചിത്രം നേരത്തെ പ്രശസ്ത സംവിധായകന്‍ കമല്‍ സംവിധാനം ചെയ്യാനിരുന്നതായിരുന്നു. എന്നാല്‍ പിന്നീട് പല കാരണങ്ങള്‍കൊണ്ടും ഏറെനാള്‍ തന്റെ അസോസിയേറ്റായിരുന്ന പ്രജിത്തിന് ചിത്രം കൈമാറുകയായിരുന്നുവത്രെ

മോഹന്‍ലാല്‍ ബെന്‍സ് വാസു ആവുന്നു; സംവിധാനം ആരാണെന്നറിയാമോ?

രാജ പുത്ര ഫിലിംസാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ദിലീപും മംമ്ത മോഹന്‍ദാസും താരജോഡികളായെത്തിയ ടു കണ്‍ട്രീസാണ് രാജപുത്ര ഒടുവില്‍ നിര്‍മിച്ച ചിത്രം. സിനിമ മികച്ച വിജയവും കലക്ഷനും നേടി

മോഹന്‍ലാല്‍ ബെന്‍സ് വാസു ആവുന്നു; സംവിധാനം ആരാണെന്നറിയാമോ?

പ്രയദര്‍ശന്‍ ലാലിനെ നായകനാക്കി ഒരുക്കുന്ന ഒപ്പം എന്ന ചിത്രത്തിന് ശേഷമായിരിക്കും ബെന്‍സ് വാസുവിലേക്ക് കടക്കുക. ഒപ്പത്തില്‍ മോഹന്‍ലാല്‍ ഒരു അന്ധനായിട്ടാണ് അഭിനയിക്കുന്നത്.

മോഹന്‍ലാല്‍ ബെന്‍സ് വാസു ആവുന്നു; സംവിധാനം ആരാണെന്നറിയാമോ?

കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ലാല്‍. മലയാളത്തിലും തെലുങ്കിലുമായി ഒരുക്കുന്ന മാനമാന്ത എന്ന ചിത്രത്തിലാണ് ലാലിനോപ്പോള്‍ അഭിനയിക്കുന്നത്. ഇത് കൂടാതെ ജൂനിയര്‍ എന്‍ടിആറിനൊപ്പം മറ്റൊരു തെലുങ്ക് ചിത്രവുമുണ്ട്. വൈശാഖിന്റെ പുലിമരുകനാണ് അടുത്തതായി മലയാളത്തില്‍ ലാലിന്റേതായി എത്താനിരിക്കുന്ന ചിത്രം

English summary
Mohanlal, the magical actor of Malayalam Cinema, is finally ready to team up with the young generation film-makers. Mohanlal will play the titular character in Oru Vadakkan Selfie fame G Prajith's upcoming movie, Benz Vasu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam