»   » ജഗന്നാഥന്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ക്ക് പിന്നാലെ വീണ്ടും അധോലോക നായകനായി മോഹന്‍ലാല്‍!

ജഗന്നാഥന്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ക്ക് പിന്നാലെ വീണ്ടും അധോലോക നായകനായി മോഹന്‍ലാല്‍!

Posted By:
Subscribe to Filmibeat Malayalam

വില്ലന് ശേഷം ഇനി തിയറ്ററിലെത്താനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഒടിയന്‍, അജോയ് വര്‍മ്മ ചിത്രം, ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ ചിത്രം, അരുണ്‍ ഗോപി ചിത്രം, ഭദ്രന്‍ ചിത്രം, ലൂസിഫര്‍, മഹാഭാരതം തുടങ്ങി എല്ലാം ബിഗ് ബജറ്റിലൊരുങ്ങുന്ന മാസ് ചിത്രങ്ങളാണ്.

പ്രണയത്തിനും പകയ്ക്കും ചതിക്കും പ്രതികാരത്തിനും വയസായിട്ടില്ല! തെങ്കുറിശിയില്‍ ഒടിയന്‍ മാണിക്യന്‍!

മോഹന്‍ലാല്‍ വീണ്ടും അധോലോക നായകനായി എത്തുന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്. മലയാളത്തിന് ഒട്ടേറെ മികച്ച ആക്ഷന്‍ ത്രില്ലറുകള്‍ സമ്മാനിച്ച ഷാജി കൈലാസാണ് ചിത്രം ഒരുക്കുന്നത്. തീപാറുന്ന ഡയലോഗുകള്‍ കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ച രണ്‍ജി പണിക്കരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

അധോലോക നായകന്‍

ഷാജി കൈലാസിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു അധോലോക നാകനായി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. സാഗര്‍ ഏലിയാസ് ജാക്കി, സക്കീര്‍ ഹുസൈന്‍, ജഗന്നാഥന്‍, വിന്‍സെന്റ് ഗോമസ് എന്നീ അധോലോക നായകന്മാരെ മോഹന്‍ലാല്‍ അനശ്വരമാക്കിയിരുന്നു.

ഇക്കുറി മംഗലാപുരം

ബോംബേ അധോലോകത്തിലെ നായകന്മാരെ കണ്ട് ശീലിച്ച മലയാളികള്‍ക്ക് മുന്നിലേക്ക് മംഗലാപുരം അധോലോകത്തെ പരിചയപ്പെടുത്തുകയാണ് ഷാജി കൈലാസും രണ്‍ജി പണിക്കരും. രണ്‍ജി പണിക്കര്‍ തിരക്കഥയുടെ അവസാന ഘട്ട തിരക്കുകളിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ആക്ഷന്‍ ചിത്രം

പ്രജ എന്ന ചിത്രത്തിന് ശേഷം രണ്‍ജി പണിക്കര്‍ തിരക്കഥ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ആക്ഷന് പ്രധാന്യമുള്ള തായിരിക്കുമെന്ന് ഷാജി കൈലാസ് പറയുന്നു. റെഡ് ചില്ലീസിന് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്.

ഫെബ്രുവരിയില്‍

കര്‍ണാടക പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരില്‍ ആരംഭിക്കും എന്നാണ് പുറത്ത് വരുന്ന വിവരം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ മറ്റ് വിവരങ്ങളോ പേരോ പുറത്ത് വിട്ടിട്ടില്ല.

ഈ കൂട്ടുകെട്ട് ആദ്യം

മലയാളത്തിന് ഒരു പിടി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ് ഷാജി കൈലാസും രണ്‍ജി പണിക്കരും. മമ്മൂട്ടിയും സുരേഷ് ഗോപിയുമാണ് ഇവരുടെ ചിത്രങ്ങളില്‍ നായകന്മാരായി എത്തിയിട്ടുള്ളത്. ഈ കൂട്ടുകെട്ട് ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഇത്.

വഴങ്ങാത്ത ഡയലോഗ്

രണ്‍ജി പണിക്കര്‍ തിരക്കഥകളിലെ പ്രധാന ആകര്‍ഷണം അദ്ദേഹത്തിന്റെ ഡയലോഗുകളാണ്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന നെടുനീളന്‍ ഡയലോഗുകളുടെ മാസ്മരികത ഏകലവ്യന്‍, കിംഗ്, കമ്മീഷണര്‍, ലേലം തുടങ്ങിയ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ കണ്ടതുമാണ്. എന്നാല്‍ ഈ മീറ്റര്‍ മോഹന്‍ലാലിന് വഴങ്ങാത്ത ഒന്നാണ് എന്നതാണ് ശ്രദ്ധേയം. പ്രജ അതിന് തെളിവായിരുന്നു.

ആറാം തമ്പുരാനില്‍ തുടങ്ങി

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ആറാം തമ്പുരാന്‍. സൂപ്പര്‍ ഹിറ്റായി മാറിയ ഈ ചിത്രത്തിന് പിന്നാലെ ഒരുക്കിയ നരസിംഹവും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. അതിന് ശേഷം താണ്ഡവം, നാട്ടുരാജാവ്, ബാബ കല്യാണി, അലിഭായ്, റെഡ് ചില്ലീസ് തുടങ്ങിയ ചിത്രങ്ങളിലും മോഹന്‍ലാല്‍ നായകനായി.

English summary
Mohanlal as under world king in his upcoming. The movie will be directed by Shaji Kailas and written by Ranji Panicker.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam