»   » അഭിനയിക്കാന്‍ ഇഷ്ടമില്ല, പ്രതിഫലം കൂട്ടി ചോദിച്ചു, മോഹന്‍ലാലിനെ ഞെട്ടിച്ച് തുളസിദാസിന്റെ മറുപടി

അഭിനയിക്കാന്‍ ഇഷ്ടമില്ല, പ്രതിഫലം കൂട്ടി ചോദിച്ചു, മോഹന്‍ലാലിനെ ഞെട്ടിച്ച് തുളസിദാസിന്റെ മറുപടി

By: Rohini
Subscribe to Filmibeat Malayalam

ചില സിനിമകള്‍ ഇന്ന താരങ്ങള്‍ തന്നെ അഭിനയിക്കണം എന്നുണ്ടാവും. എത്ര പിന്മാറാന്‍ ശ്രമിച്ചാലും അത് ആ താരങ്ങളുടെ തലയില്‍ തന്നെ വന്ന് വീഴും. വ്യക്തമായ ഒരു 'നോ' പറയാന്‍ കഴിയാത്തതാവും അതിന്റെ കാരണം.

മിയയെ പൊക്കി ചാക്കോച്ചന്റെ തോള് തകര്‍ന്നു, ഇതാണ് നടിമാരോട് തടി കുറയ്ക്കാന്‍ പറയുന്നതെന്ന് ദിലീപ്

അങ്ങനെ മോഹന്‍ലാലിന്റെ തലയില്‍ ഒരു സിനിമ വന്നു വീണു.. എത്ര പിന്മാറാന്‍ ശ്രമിച്ചിട്ടും സംവിധായകനും നിര്‍മാതാവും സമ്മതിച്ചില്ല... റിലീസായപ്പോള്‍ സിനിമ വമ്പന്‍ പരാജയവും. ഏതായിരുന്നു ആ സിനിമ

വീണ്ടും ഞെട്ടിച്ച് ഒപിഎസ്... ജയലളിതയെ കാണാന്‍ പോലും ശശികല സമ്മതിച്ചില്ല; കണ്ടതാര്?സംഭവിച്ചതെന്ത്

തുളസിദാസ് ചിത്രം

90 കളില്‍ കുറഞ്ഞ ബജറ്റില്‍ സിനിമകളെടുത്ത് വിജയിപ്പിയ്ക്കുന്ന സംവിധായകനായിരുന്നു തുളസിദാസ്. എന്നാല്‍ സൂര്യപുത്രന്‍, ദോസ്ത് എന്നീ ചിത്രങ്ങള്‍ കഴിയുമ്പോഴേക്കും തുളസിദാസിന്റെ മരുന്ന് തീര്‍ന്നിരുന്നു.

ലാലിനെ കാണാന്‍ വന്നു

മിസ്റ്റര്‍ ബ്രഹ്മചാരി എന്ന ചിത്രത്തിന് ശേഷം വീണ്ടുമൊരു മോഹന്‍ലാല്‍ ചിത്രം ചെയ്യാന്‍ തുളസിദാസ് തീരുമാനിച്ചു. അങ്ങനെയാണ് കോളേജ് കുമാരന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയുമായി ലാലിനെ വന്ന് കാണുന്നത്.

ലാലിന് താതപര്യമില്ല

കഥ കേട്ട് കഴിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു, 'ഈ പ്രൊജക്ടില്‍ എനിക്ക് തീരെ വിശ്വാസമില്ല' എന്ന്. എന്നാല്‍ സംവിധായകനും നിര്‍മാതാവും അങ്ങനെ ഒഴിഞ്ഞുമാറാന്‍ തയ്യാറല്ലായിരുന്നു.

പ്രതിഫലം കൂട്ടി പറഞ്ഞു

ഒടുവില്‍ പിന്തിരിയാന്‍ മറ്റൊരു വഴിയും ഇല്ലെന്ന് മനസ്സിലാക്കിയ ലാല്‍ പ്രതിഫലം കൂട്ടി ചോദിച്ചു. മോഹന്‍ലാല്‍ 2008 ല്‍ വാങ്ങിക്കൊണ്ടിരുന്ന പ്രതിഫലത്തിന്റെ പകുതി കൂട്ടിയാണ് ആവശ്യപ്പെട്ടത്.

ഞെട്ടിച്ചുകൊണ്ട് പ്രതികരണം

പ്രതിഫലം ഉയര്‍ത്തിയത് കൊണ്ട് നിര്‍മാതാവും തുളസിദാസും പിന്മാറും എന്നായിരുന്നു ലാല്‍ കരുതിയത്. എന്നാല്‍ മോഹന്‍ലാലിനെ ഞെട്ടിച്ചുകൊണ്ട് ചോദിച്ച പ്രതിഫലം നല്‍കാം എന്ന് നിര്‍മാതാവ് ബിന്‍സി മാര്‍ട്ടിന്‍ സമ്മതിച്ചു.

സിനിമ പൊട്ടിപ്പൊളിഞ്ഞു

മോഹന്‍ലാലിനൊപ്പം വിമല രാമന്‍, ബാലചന്ദ്ര മേനോന്‍, ഹരിശ്രീ അശോകന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരൊക്കെ അഭിനയിച്ച ചിത്രം തിയേറ്ററില്‍ പൊട്ടിപ്പൊളിഞ്ഞു. മോഹന്‍ലാലിന് ഒട്ടും യോജിക്കാത്ത കഥാപാത്രമായിരുന്നു കാന്റീന്‍ കുമാരന്‍ എന്ന ക്യാപ്റ്റന്‍ ശ്രീകുമാര്‍.

English summary
Mohanlal asked high remuneration because he don't want to act the movie
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam